44-ാം വയസില്‍ മുത്തശ്ശിയായി, ബോളിവുഡ് നടി രവീണയുടെ വീട്ടിലെത്തിയ കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ പുറത്ത്

ബോളിവുഡിലെ പല താരങ്ങളും അമ്പത് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. എന്നാല്‍ 44 വയസുള്ള നടി രവീണ ടണ്ടന്‍ മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് തന്റെ മകള്‍ ഛായ ഒരു കുഞ്ഞിന് ജന്മം നല്‍കിയ കാര്യം നടി വ്യക്തമാക്കിയത്.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

തന്റെ വീട്ടിലേക്ക് കുഞ്ഞതിഥി എത്തിയ കാര്യമടക്കം സൂചിപ്പിച്ച് കൊണ്ട് നടി ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പുതിയ അതിഥിയ്ക്കും താരകുടുംബത്തിനും ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. രവീണയുടെ ദത്തുപുത്രിയാണ് ഛായ. രവീണയ്ക്ക് 21 വയസുള്ളപ്പോഴായിരുന്നു പതിനൊന്ന് വയസുകാരിിയായ ഛായയെ ദത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഛായയുടെ വിവാഹം.

raveena-tandon

ഛായയ്‌ക്കൊപ്പം എട്ട് വയസുള്ള പൂജ എന്ന പെണ്‍കുട്ടിയെ കൂടി നടി ദത്തെടുത്തിരുന്നു. 2003 ലാണ് രവീണ ടണ്ടന്‍ വിവാഹിതയാവുന്നത്. നിര്‍മാതാവായ അനില്‍ തടാനിയാണ്് ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രാഷ, രണ്‍ബീര്‍ വര്‍ധന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഛായയുടെ ബേബി ഷവര്‍ പാര്‍ട്ടി അതിഗംഭീരമായി ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി ദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X