For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പേടിയോടെയാണ് സഞ്ജയ് ദത്തിനൊപ്പം സിനിമ ചെയ്തത്, ബന്ധങ്ങൾ നിലനിർത്തുന്നത് എളുപ്പമല്ല'; രവീണ ടണ്ടൻ

  |

  ബോളിവുഡിന്റെ കയ്പ്പും മധുരവും അറിഞ്ഞിട്ടുള്ള നടനാണ് സഞ്ജയ് ദത്ത്. ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകനായി 1959 ജൂലൈ 29നാണ് ആരാധകർ സഞ്ജുവെന്ന് വിളിക്കുന്ന സഞ്ജയ് ​ദത്ത് ജനിച്ചത്.

  സിനിമയും വിവാദങ്ങളുമൊക്കെ അടങ്ങിയ ഒരു സംഭവ ബഹുലമായ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. പന്ത്രണ്ടാമത്തെ വയസിലാണ് സഞ്ജയ് ദത്ത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിതാവ് സുനില്‍ ദത്ത് അഭിനയിച്ച രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

  Also Read: 'കുടുംബത്തോടൊപ്പം കുറച്ച് സമയമെങ്കിലും ചിലവഴിക്കണമെന്നത് എനിക്ക് നിർബന്ധമാണ്'; സീരിയൽ താരം സ്വപ്‌ന ട്രീസ!

  റോക്കി എന്ന ചിത്രത്തില്‍ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നായകനായുള്ള താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. പിതാവ് സുനിൽ ദത്താണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്‌. 1981ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

  വൈകരികമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന സഞ്ജുവിന്റെ അമ്മ നർഗീസ് പാൻക്രിയാസ് കാൻസർ ബാധിച്ച് മരിക്കുന്നത് സഞ്ജയ് നായകനായി അരങ്ങേറിയ റോക്കി റിലീസ് ആകുന്നതിന് മൂന്ന് ദിവസം മുമ്പാണ്.

  Also Read: 'ഇങ്ങനെയൊക്കെ നടന്നാൽ മതിയോ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?'; ആരാധകർക്ക് ഉത്തരം നൽകി സീരിയൽ താരം രേഷ്മ!

  ഇന്ത്യയൊട്ടാകെ വിജയതരംഗം തീർത്ത കന്നട ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റർ 2 വിൽ വില്ലനായ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സഞ്ജയ് ദത്ത് ശ്രദ്ധ നേടിയിരുന്നു.

  ഇപ്പോൾ സഞ്ജയ് ദത്തിനെ കുറിച്ച് താരത്തിനൊപ്പം സിനിമകൾ ചെയ്തിട്ടുള്ള രവീണ ടണ്ടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സഞ്ജയ് ദത്തിനൊപ്പം സിനിമകൾ ചെയ്യുമ്പോൾ ഉള്ളിലെപ്പോഴും പേടിയായിരിക്കുമെന്നാണ് രവീണ ടണ്ടൻ‌ പറഞ്ഞത്.

  ഒരു സിനിമയുടെ പ്രമോഷന് വേണ്ടി അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് രവീണ ടണ്ടൻ സഞ്ജയ് ദത്തിനെ കുറിച്ച് സംസാരിച്ചത്.

  'എന്റെ കുട്ടിക്കാലത്ത് ഞാൻ റിഷി കപൂറിന്റെ ഒരു ആരാധകനായിരുന്നു. പിന്നീട് കുറച്ച് വളർന്നപ്പോൾ എനിക്ക് സഞ്ജയ് ദത്തിനോട് പ്രണയമായി. ഏഴ് സിനിമകളിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമ്പോൾ ഞാൻ വളരെ ഭയപ്പെട്ടിരുന്നു. എന്റെ മുറിയുടെ ചുമരിൽ മുഴുവൻ അദ്ദേഹത്തിന്റെ പോസ്റ്ററുകളാണ്.'

  'അത്രത്തോളം ഞാൻ ആരാധിക്കുന്ന ഒരാളുടെ കൂടെയാണ് ഞാൻ സിനിമ ചെയ്യുന്നത് എന്നത് അന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ക്രഷായിരുന്നു' രവീണ പറയുന്നു. ക്ഷത്രിയ, വിജേത തുടങ്ങിയ സിനിമകളിലെല്ലാം രവീണ സഞ്ജയ് ദത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കെജിഎഫ് 2വിലും രവീണ ടണ്ടൻ അഭിനയിച്ചിരുന്നു.

  നിരവധി പ്രോജക്ടുകൾ രവീണയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കെജിഎഫ് 2വിന് ശേഷം സാമ്രാട്ട് പൃഥ്വിരാജ്, ഷംഷേര എന്നീ സിനിമകളിലാണ് സഞ്ജയ് ദത്ത് അഭിനയിച്ചത്. ഏറെക്കാലം ജയിൽ വാസം അനുഭവിച്ചിട്ടുള്ള നടൻ കൂടിയാണ് സഞ്ജയ് ദത്ത്. 1

  993ലെ മുംബൈ സ്‌ഫോടന കേസുമായി ബന്ധപെട്ട് സഞ്ജയ് ദത്ത് ആറ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുംബൈ സ്ഫോടന കേസിൽ അറസ്റ്റ് ചെയപ്പെട്ടതോടെ സഞ്ജയുടെ ജീവിതം മാറുകയായിരുന്നു.

  കേസിലെ പ്രതികളായ അബു സലീമിന്റെയും റിയാസ് സിദ്ധീഖിന്റെയും കൈയിൽ നിന്ന് ആയുധങ്ങൾ കൈപ്പറ്റി എന്നതായിരുന്നു ദത്തിനെതിരെയുണ്ടായിരുന്ന കേസ്.

  അനധികൃതമായി ആയുധം കൈവശം വെച്ചതിന്റെ പേരിൽ ടാഡ കോടതി സഞ്ജയ്ക്കെതിരെ കടുത്ത ശിക്ഷ വിധിച്ചു. ഹീറോയായി പ്രേക്ഷകർ മനസിൽ കൊണ്ട് നടന്ന താരത്തിന് ഭീകരവാദി പരിവേഷം വന്നതോടെ മുമ്പിലെ സകല വാതിലുകളും കൊട്ടിയടക്കപ്പെട്ടു.

  ഇതോടെ സഞ്ജയ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് നീങ്ങിയിരുന്നു. സഞ്ജയ് ദത്തിന്റെ‌ സംഭവബഹുലമായ സ്വകാര്യ‌ ജീവിതത്തെ ആസ്പദമാക്കി സഞ്ജുവെന്ന പേരിൽ ഒരു സിനിമയും പ്രേക്ഷകരിലേക്ക് എത്തി വലിയ വിജയമായിരുന്നു.

  Read more about: raveena tandon
  English summary
  Actress Raveena Tandon revealed that she had a huge crush on Bollywood actor Sanjay Dutt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X