For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രേഖയെ അക്ഷയ് കുമാർ നിവൃത്തിയില്ലാതെ സഹിച്ചു, എപ്പോഴും ഓടി രക്ഷപ്പെടാൻ അക്ഷയ് ആ​ഗ്രഹിച്ചിരുന്നു'; രവീണ ടണ്ടൻ!

  |

  ബോളിവുഡിലെ ഏറ്റവും തിരക്കുപിടിച്ച നടന്‍മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ടെങ്കിലും അക്ഷയ് കുമാറിന്റെ വ്യക്തി ജീവിതത്തിലെ പ്രതികരണങ്ങളും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം വലിയ ചര്‍ച്ചയാകാറുണ്ട്.

  ഇപ്പോള്‍ ഇതാ അക്ഷയ് കുമാറും നടി രേഖയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് നടി രവീണ ടണ്ടൻ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധിക്കപ്പെടുന്നത്. അക്ഷയ് കുമാറിനൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ള നടിയാണ് രവീണ ടണ്ടൻ.

  Also Read: 25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ

  ഇരുവരും നിരവധി സിനിമകൾ ഒരുമിച്ച് ചെയ്തതോടെ താരങ്ങൾ പ്രണയത്തിലാണെന്ന ​ഗോസിപ്പും തൊണ്ണൂറുകളിൽ പ്രചരിച്ചിരുന്നു. 1995ലാണ് തങ്ങൾ ഡേറ്റിംഗ് ആരംഭിച്ചതെന്നും എന്നാൽ അത് പരസ്യമാക്കാൻ അന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും രവീണ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

  1996 ആയപ്പോഴേക്കും അക്ഷയ് കുമാറും നടി രേഖയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും വന്നിരുന്നു. പ്രചരിക്കുന്നപോലൊന്നും രേഖയും അക്ഷയ് കുമാറും തമ്മിൽ ഇല്ലെന്നും അക്ഷയ് കുമാർ പലപ്പോഴും രേഖയുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ആ​ഗ്രഹിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തിൽ രവീണ ടണ്ടൻ വെളിപ്പെടുത്തി.

  Also Read: കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  1994ലെ ഹിറ്റ് ചിത്രമായ മൊഹ്‌റയിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് 1995ൽ രവീണയും അക്ഷയും ഡേറ്റിംഗ് ആരംഭിച്ചത്. 90 കളുടെ അവസാനമായപ്പോഴേക്കും ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നുവെന്നും രവീണ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  1996ൽ ഖിലാഡിയോൻ കാ ഖിലാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അക്ഷയ്‌യുടേയും രേഖയുടേയും ലിങ്ക് അപ്പ് കിംവദന്തികൾ സജീവമായത്.

  പക്ഷെ അഭിമുഖങ്ങളിൽ വന്ന് രവീണ കാര്യങ്ങൾ വ്യക്തമാക്കിയതോടെ അക്ഷയ്-രേഖ പ്രണയത്തെ കുറിച്ചുള്ള വാർത്തകൾ ഇല്ലാതെയാവുകയായിരുന്നു.

  രേഖ-അക്ഷയ് കുമാർ ബന്ധത്തെ കുറിച്ച് രവീണ ടണ്ടൻ അഭിമുഖങ്ങളിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'രേഖയുമായി അക്ഷയ്‌ക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല.'

  'വാസ്തവത്തിൽ അക്ഷയ് കുമാർ രേഖയുടെ അടുത്ത് നിന്നും ഓടി രക്ഷപ്പെടാൻ ആ​ഗ്രഹിച്ചിരുന്ന വ്യക്തിയാണ്. ഒരുമിച്ച് സിനിമ ചെയ്യുന്നതുകൊണ്ട് മാത്രമാണ് അക്ഷയ് കുമാർ രേഖയെ കുറച്ചുനാളെങ്കിലും സഹിച്ചത്.'

  'ഒരു ഘട്ടത്തിൽ അക്ഷയ് കുമാറിന് ഉച്ചഭക്ഷണം വരെ രേഖ വീട്ടിൽ നിന്നും കൊണ്ടുവരുന്ന സ്ഥിതിയുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ കാര്യങ്ങൾ ആഴത്തിലേക്ക് പോകുന്നുവെന്ന് മനസിലാക്കിയത്'. പിന്നീട് 1998ൽ അക്ഷയ് കുമാറും രവീണ ടണ്ടനും വേർപിരിഞ്ഞു.

  ഒന്നുകിൽ തന്നെ അല്ലെങ്കിൽ കരിയർ ഇവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കാൻ അക്ഷയ് തന്നോട് ആവശ്യപ്പെട്ടുവെന്നും അതിനാൽ കരിയർ തെരഞ്ഞെടുത്ത് മുന്നോട്ട് പോയതിനാലാണ് അക്ഷയ് കുമാറുമായി വേർപിരിയേണ്ടി വന്നതെന്നും ഒരിക്കൽ അഭിമുഖത്തിൽ രവീണ ടണ്ടൻ പറഞ്ഞിരുന്നു.

  'പ്രണയിച്ച മൂന്ന് വർഷത്തിനുള്ളിൽ ഞങ്ങൾ നിരവധി തവണ പിരിഞ്ഞു. ഞാൻ വീണ്ടും എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അത് ഉയർന്ന് തുടങ്ങി.'

  'ശേഷം വീണ്ടും അക്ഷയ്കുമാർ എന്റെ അടുത്ത് വന്ന് ഒന്നുകിൽ കരിയറോ അല്ലെങ്കിൽ എന്നെയോ തെരഞ്ഞെടുക്കൂവെന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഞാൻ എന്റെ കരിയർ തെരഞ്ഞെടുക്കുന്നുവെന്ന്' രവീണ പറഞ്ഞു.

  രവീണയുമായി പിരിഞ്ഞ ശേഷം അക്ഷയ് കുമാർ ട്വിങ്കിൾ ഖന്നയുമായി പ്രണയത്തിലായി. കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ 2001ൽ വിവാഹിതരായി. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

  2002ൽ മകൻ ആരവ് ഇരുവർക്കും പിറന്നു. ശേഷം 2012ൽ നിതാര എന്ന മകളും താരദമ്പതികൾക്ക് പിറന്നു. വ്യവസായിയായ അനിൽ തദാനിയെയാണ് രവീണ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ‌ രണ്ടുമക്കളും രവീണയ്ക്കുണ്ട്.

  Read more about: akshay kumar
  English summary
  Actress Raveena Tandon says that Akshay Kumar tolerated Rekha without fulfillment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X