രേഖയുടെ ജോലിക്കാർക്ക് കൊവിഡ്, താരത്തിന്റെ വസതി സീൽ ചെയ്തു!
ബോളിവുഡിൽ നിന്ന് അത്ര സുഖകരമായ വാർത്തകളല്ല ഇപ്പോൾ പുറത്തു വരുന്നത്. നടൻ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടി ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചന്റേയും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായിട്ടുണ്ട്. ബച്ചൻ കുടുംബത്തിന് രോഗശാന്തി നേർന്ന് ഇന്ത്യൻ സിനിമ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. ഏറെ ആശങ്കയിലാണ് ഇവർ. മുംബൈ നാനവതി ആശുപത്രിയിലാണ് ബിഗ് ബിയും മകൻ അഭിഷേക് ബച്ചനും ഇപ്പോഴുള്ളത്. ഇപ്പോഴിത ബോളിവുഡിൽ നിന്ന് മറ്റൊരു വാർത്ത എത്തുകയാണ്.

ബോളിവുഡ് താരം രേഖയുടെ ബാന്ദ്രയിലുള്ള വാസതി സീൽ ചെയ്തിരിക്കുകയാണ്. നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്നാണ് വസതി ബി.എം.സി സീൽ ചെയ്തത്. നടിയുടെ വസതിയിലെ മറ്റ് ചില ജോലിക്കാർക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.
നടൻ അനുപം ഖേറിന്റെ അമ്മയ്ക്കും സഹോദരനും സഹോദരന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നടൻ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ അനുപം ഖേറിന്റെ പരിശോധ ഫലം നെഗറ്റീവാണ്. അമ്മയെ മുംബൈയിലെ കോകിലാബെൻ ആശുപത്രിൽ പ്രവേശിപ്പിച്ചുണ്ട്. സഹോദരനും കുടുംബവും ഹോം ക്വാറന്റൈനിലാണ്.
അതേസമയം വ്യാജ വാർത്തകളും സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ്. നടൻ രൺബീർ സിങ്ങിനും മാതാവും അഭിനേത്രിയുമായ നീതു കപൂറിനു കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. ഈ വ്യാജ വാർത്തയ്ക്കെതിരെ രൺബീറിന്റെ സഹോദരിയും ഡിസൈനറുമായ റിദ്ദിമ കപൂർ സാഹ്നി രംഗത്തെത്തിയിരുന്നു. ഇത് വ്യാജ വാർത്തയാണെന്നും ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് റിദ്ദിമ അഭ്യർഥിച്ചു. നടി ഹേമ മാലിനി ആശുപത്രിയിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി ഹേമമാലിനിയും മകൾ ഇഷാ ഡിയോളും രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരങ്ങൾ അഭ്യർഥിച്ചിരുന്നു.


Click it and Unblock the Notifications