ഫര്‍സാന എന്ന യുവതിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്! നടി രേഖയുടെ എല്ലാം ഈ പ്രൈവറ്റ് സെക്രട്ടറിയാണ്

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും യുവാക്കളുടെ മനംകവര്‍ന്ന നടിയാണ് രേഖ. ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയായി നിലകൊള്ളുകയാണ് നടി. ഒരുകാലത്ത് നടന്മാരുടെയടക്കം ആരാധനാപാത്രമായ നടിയുടെ വ്യക്തി ജീവിതത്തെ പറ്റിയുള്ള കഥകളും അഭ്യൂഹങ്ങളുമൊക്കെ ഇടയ്ക്കിടെ വൈറലാവാറുണ്ട്.

നിരവധി മുന്‍നിര നടന്മാരുമായി പ്രണയത്തിലായിരുന്നെങ്കിലും രേഖയുടെ ദാമ്പത്യം വളരെ പരാജയമായി പോയി. പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പിന്നീട് നടി വിവാഹം കഴിച്ചില്ലെങ്കിലും മറ്റ് പലരുമായി പ്രണയത്തിലായി. എന്നാല്‍ ഇടയ്ക്ക് നടിയുടെ പേരില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചത് സെക്രട്ടറിയായി കൂടെയുള്ള സ്ത്രീയുടെ പേരിലായിരുന്നു.

rekha-farzana

രേഖയുടെ പേര് നടന്മാരായ കിരണ്‍ കുമാറിനോടും വിനോദ് മേത്തയോടും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ കഥകള്‍ വന്നിട്ടുള്ളത് അമിതാഭ് ബച്ചന്റെ പേരിലാണ്. 'ദോ അഞ്ജാനെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയം ഉടലെടുത്തത്. എന്നാല്‍ അന്ന് വിവാഹിതനായിരുന്ന ബച്ചനൊപ്പം ഭാര്യ ജയ ബച്ചനും രണ്ട് മക്കളും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് അറിഞ്ഞതോടെ അമിതാഭ് ബച്ചന്‍ വീട്ടിലില്ലാത്ത സമയത്ത് രേഖയെ ജയ അത്താഴത്തിന് ക്ഷണിച്ചു.

ഭര്‍ത്താവായ അമിതാഭിനെ താന്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും രേഖയോട് മാറി നില്‍ക്കാനും ജയ പറഞ്ഞു. ജയയുടെ വാക്കുകള്‍ കേട്ട് തനിക്കും അമിതാഭിനും ഒരിക്കലും ഒരുമിക്കാനാവില്ലെന്ന് രേഖ തിരിച്ചറിയുന്നു. ഇതേതുടര്‍ന്നാണ് നടി അമിതാഭില്‍ നിന്നും അകന്നത്. പിന്നീട് 1990 ലാണ് ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായി മുകേഷ് അഗര്‍വാളിനെ രേഖ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം മുകേഷ് തൂങ്ങിമരിച്ചു.

ഭര്‍ത്താവിന്റെ വിയോഗ സമയത്ത് രേഖ സ്ഥലത്ത് ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തിന്റെ പേരില്‍ നടി വിമര്‍ശിക്കപ്പെട്ടു. പിന്നീട് രേഖയുടെ ജീവിതത്തിലേക്ക് ഫര്‍സാന എന്നൊരു സ്ത്രീ കടന്ന് വന്നു. രേഖയുടെ പ്രൈവറ്റ് സെക്രട്ടറിയായി മാറിയ ഫര്‍സാന പിന്നീട് ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ആളായി മാറി. ഇവരെ കുറിച്ച് നടിയുടെ ജീവചരിത്രത്തിലും എഴുതിയിരുന്നു.

rekha-farzana

യാസിര്‍ ഉസ്മാന്‍ എന്ന ജേര്‍ണലിസ്റ്റാണ് രേഖയുടെ ജീവചരിത്രമായ 'രേഖ ദ അണ്‍ടോള്‍ഡ് സ്റ്റോറി' എഴുതിയത്. അതില്‍ ഭര്‍ത്താവായിരുന്ന മുകേഷിന്റെ മരണശേഷം രേഖ തന്റെ സെക്രട്ടറി പര്‍സാനയുമായി ലിവ്-ഇന്‍ ബന്ധത്തിലാണെന്ന് പറയുന്നു. രേഖയുടെ കിടപ്പുമുറിയില്‍ കയറാന്‍ ഫര്‍സാനയ്ക്ക് മാത്രമേ അനുമതിയുള്ളൂവെന്നാണ് യാസിര്‍ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

രേഖയുടെ വീട്ടുജോലിക്കാരിക്ക് പോലും അവളുടെ കിടപ്പുമുറിയില്‍ കയറാന്‍ അനുവാദമില്ല. രേഖയുടെ നിഴലായി എപ്പോഴും ഫര്‍സാന കൂടെയുണ്ടാവു. അതേസമയം, വാര്‍ത്തയെക്കുറിച്ച് രേഖ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല പുരുഷന്മാരുടേതിന് സമാനമായ വേഷത്തിലാണ് ഫര്‍സാന പുറംലോകത്തേക്ക് എത്താറുള്ളത്. മുടിയൊക്കെ മുറിച്ച് പാന്റും ഷര്‍ട്ടുമിട്ട ഗെറ്റപ്പിലെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴൊക്കെ വലിയ വിമര്‍ശനം നേരിടേണ്ടതായി വന്നിരുന്നു.

രേഖയുടെ സിനിമാ യാത്ര ആഡംബരമായിരുന്നില്ല. അച്ഛന്‍ ജെമിനി ഗണേശന്‍ തമിഴിലെ പ്രശസ്തനായ നടനായിരുന്നെങ്കിലും സിനിമാ ജീവിതത്തില്‍ രേഖയ്ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. നാലാം വയസ്സില്‍ രേഖ ബാലതാരമായിട്ടാണ് കരിയര്‍ തുടങ്ങിയത്. നൃത്തവും കായിക വിനോദങ്ങളുമായിരുന്നു രേഖയുടെ ഇഷ്ടങ്ങള്‍. ഫ്ളൈറ്റ് അറ്റന്‍ഡന്റ് ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും അമ്മയുടെ ആഗ്രഹപ്രകാരം 14-ാം വയസ്സില്‍ മുന്‍നിര നടിയായി കരിയര്‍ തുടങ്ങി.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X