»   » ബോളിവുഡിന്റെ സറ്റൈല്‍ ഐക്കണ്‍ സാധന ശിവദാസിനി അന്തരിച്ചു

ബോളിവുഡിന്റെ സറ്റൈല്‍ ഐക്കണ്‍ സാധന ശിവദാസിനി അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍ സാധന ശിവദാസിനി(74) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മുബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സയിലായിരുന്നു നടി.

60-70കളിലെ ബോളിവുഡിലെ നിറ സാന്നിധ്യമായ സാധന ശിവദാസിനി 1955ല്‍ പുറത്തിറങ്ങിയ ശ്രീ 420 എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. മേരാ സായ, വോ കോന്‍ തി, വക്ത് എന്നീ ചിത്രങ്ങളിലൂടെയാണ് സാധന ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്.

sadhana-died

1964ലാണ് സാധനയ്ക്ക് പ്രശസ്തി നേടി കൊടുത്ത വോ കോന്‍ തി എന്ന ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ചിത്രത്തില്‍ സാധന അവതരിപ്പിച്ച ഇരട്ട വേഷമാണ് നടിയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തത്.

സാധന സിനിമ വിട്ടിട്ട് ഏറെ നാളുകളായി. നായികയായി തന്റെ അവസരം കുറഞ്ഞതോടു കൂടിയാണ് സാധന അഭിനയത്തില്‍ നിന്നും മെല്ലെ ഒഴിവായത്. പിന്നീട് ഭര്‍ത്താവ് രാം കൃഷ്ണ നയ്യരുമായി നിര്‍മ്മാണ കമ്പിനി തുടങ്ങുകകയായിരുന്നു. 1966ലായിരുന്നു സംവിധായകന്‍ രാം കൃഷ്ണ നയ്യരുമായുള്ള വിവാഹം.

English summary
Actress Sadhana Shivdasani passes away.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam