For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രൺവീർ സിം​ഗ് മാത്രം'; വൈറലായി സമാന്തയുടെ വാക്കുകൾ; ആശ്ചര്യത്തോടെ കരണും അക്ഷയ് കുമാറും

  |

  രണ്ട് എപ്പിസോഡുകൾ മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും ബോളിവുഡിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് കരൺ ജോഹറിന്റെ ടോക് ഷോയായ കോഫി വിത്ത് കരൺ. ആലിയ ഭട്ടും, രൺവീർ സിം​ഗും ഒന്നിച്ചെത്തിയ ആദ്യ എപ്പിസോഡ്, സാറ അലി ഖാൻ, ജാൻവി കപൂർ എന്നിവരെത്തിയ രണ്ടാം എപ്പിസോഡ് എന്നിവയാണ് ഇതുവരെ പുറത്തു വന്നത്.

  ഇപ്പോഴിതാ ഷോയൂടെ മൂന്നാമത്തെ എപ്പിസോഡ് പുറത്തു വരാനിരിക്കുകയാണ്. നടൻ അക്ഷയ് കുമാർ, നടി സമാന്ത എന്നിവരാണ് മൂന്നാമത്തെ എപ്പിസോഡിൽ എത്തുന്നത്. ഇതിന്റെ പ്രൊമോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.

  koffee with karan

  വളരെ എൻർജറ്റിക് ആയ എപ്പിസോഡ് ആയിരിക്കുമെന്നാണ് പ്രൊമോ നൽകുന്ന സൂചന. സമാന്തയെ കൈകളിലേന്തിയാണ് അക്ഷയ് ഷോയിലേക്ക് കടന്നു വന്നത്. കരണിന്റെ റാപിഡ് ഫയറിൽ രസകരമായ മറുപടികളാണ് ഇരു താരങ്ങളും നൽകുന്നത്. നടൻ രൺവീർ സിം​ഗിനെക്കുറിച്ച് ഷോയിൽ സമാന്ത പറഞ്ഞ വാക്കുകളും ഇതിനിടെ വൈറലാവുന്നുണ്ട്.

  samanrtha akshay

  റാപിഡ് ഫയറിലെ ചോദ്യത്തിന് മറുപടി നൽകവെയാണ് സമാന്ത രൺവീറിന്റെ പേര് പറഞ്ഞത്. ഒരു ബാച്ച്ലരറ്റ് പാർട്ടി നടത്തിയാൽ ബോളിവുഡിൽ നിന്ന് ഏത് നടനെയാണ് ഡാൻസ് ചെയ്യാൻ വിളിക്കുകയെന്നായിരുന്നു കരണിന്റെ ചോദ്യം. രൺവീർ സിം​ഗിനെ മാത്രം എന്നാണ് സമാന്ത നൽകിയ മറുപടി. നേരത്തെ സമാന്തയുടെ ഹിറ്റ് ഐറ്റം സോംങായ ഊ അണ്ടാവായെ രൺവീറും പ്രശംസിച്ചിരുന്നു.

  ഇതുവരെ സിനിമകളിൽ ഒരുമിച്ചഭിനിയിച്ചിട്ടില്ലെങ്കിലും ഒരു പരസ്യത്തിൽ സമാന്തയും രൺവീറും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഈ സെറ്റിൽ നിന്ന് ഇരുവരുമെടുത്ത സെൽഫിയും നേരത്തെ വൈറലായിരുന്നു.

  samantha

  കോഫി വിത്ത് കരണിൽ അക്ഷയ് കുമാറും രസകരമായ മറുപടികളാണ് നൽകിയത്. ഭാര്യയെ കളിയാക്കിയതിന് നടൻ വിൽ സ്മിത്ത് ഓസ്കാർ വേദിയിൽ വെച്ച് മുഖത്തടിച്ച അവതാരകൻ അക്ഷയ്യുടെ ഭാര്യയെ ആയിരുന്നു കളിയാക്കിയിരുന്നതെങ്കിൽ എന്തായിരിക്കും പ്രതികരണമെന്നായിരുന്നു കരണിന്റെ ചോദ്യം. അയാളുടെ ശവസംകാരത്തിന്റെ ചെലവ് ഞാൻ വഹിക്കും എന്നാണ് അക്ഷയ് കുമാർ നൽകിയ മറുപടി.

  ഷോയിൽ സമാന്ത തമാശയായി കരണിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. പരാജയപ്പെടുന്ന വിവാഹങ്ങൾക്ക് നിങ്ങളാണ് കാരണക്കാരൻ എന്ന് സമാന്ത കരണിനോട് പറയുന്നു. വിവാഹ ജീവിതം കരണിന്റെ സിനിമയായ കഭി ഖുശീ കഭീ ​ഗം പോലെയാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നും യഥാർത്ഥത്തിൽ വിവാഹം ജീവിതം കെജിഎഫ് സിനിമ പോലെയാണെന്നുമാണ് സമാന്ത പറഞ്ഞത്. തന്റെ വിവാഹ മോചനമാണെന്ന് സമാന്ത സൂചിപ്പിച്ചതെന്നാണ് വിവരം.

  2021 ലാണ് സമാന്ത ഭർത്താവ് നാ​ഗ ചൈതന്യയുമായി വേർ പിരിഞ്ഞത്. ശേഷം കരിയർ തിരക്കുകളിലാണ് സമാന്ത. യശോദ, ഖുശി, ശാകുന്തളം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്. ബോളിവുഡ് അരങ്ങേറ്റത്തിനും സമാന്ത ഒരുങ്ങുന്നുണ്ട്. പക്ഷെ ഏത് സിനിമയിലൂടെയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

  Recommended Video

  Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss

  ആമസോൺ പ്രെെം സീരീസായ ഫാമിലി മാൻ സീസൺ 2 വിലെ വില്ലൻ വേഷത്തിന് ശേഷമാണ് സമാന്ത ദേശീയ തലത്തിൽ താരമായത്. ശേഷം പുഷ്പ 2 വിൽ ചെയ്ത ഹിറ്റ് ഐറ്റം ഡാൻസും വൻ ജനപ്രീതി നേടി. ഹിന്ദി സിനിമയിൽ നിന്നല്ലാത്ത ഒരു താരം കോഫി വിത്ത് കരണിൽ എത്തിയത് തന്നെ അപൂർവമാണ്. സമാന്തയുടെ കുതിച്ചുയരുന്ന പ്രശസ്തിയാണ് ഇതിനും വഴിവെച്ചതെന്നാണ് സൂചന.

  Read more about: samantha ranveer singh
  English summary
  Actress samantha about ranveer singh in latest episode of koffee with karan; akshay kumar and karan surprised
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X