For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫാൻസിന് ഇഷ്ടപ്പെടില്ലായിരിക്കും, പക്ഷെ ഹൃതിക്കിനെ ഇഷ്ടമല്ല; പഴയ വാക്കിൽ സമാന്തയ്ക്കെതിരെ ഹൃതിക് ആരാധകർ

  |

  തെന്നി‌ന്ത്യയിൽ തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് നടി സമാന്ത. നടി തൊടുന്നതെല്ലാം ഹിറ്റാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ആമസോൺ പ്രെെം സീരാസായ ഫാമിലി മാൻ സീസൺ 2, പുഷ്പ 2 വിലെ ഡാൻസ് നമ്പർ, തമിഴിലഭിനയിച്ച കാതുവാക്കുല രണ്ട് കാതൽ തുടങ്ങി സമാന്ത കൈ വെച്ചതെല്ലാം ഹിറ്റായി.

  അടുത്തിടെ ഓർമാക്സ് മീഡിയ പുറത്തു വിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും പ്രശ്സ്തയായ നായികയാണ് സമാന്ത. കഴിഞ്ഞയാഴ്ച കോഫി വിത്ത് കരണിലും സമാന്ത എത്തിയിരുന്നു. ആദ്യമായാണ് ബോളിവുഡ് സിനിമയിലഭിച്ചിട്ടില്ലാത്ത ഒരു തെന്നിന്ത്യൻ നടി കോഫി വിത്ത് കരണിൽ അതിഥിയായി എത്തുന്നത്. നടിയുടെ പാൻ ഇന്ത്യാ തലത്തിലുള്ള പ്രശസ്തി ഇതിനോടകം വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.

  Also read: 'അപ്രതീക്ഷിതമായ കൂടിക്കാഴ്ച...'; ബി​ഗ് ബോസ് താരങ്ങളായ ബ്ലെസ്ലിയും രജിത്ത് കുമാറും കണ്ടുമുട്ടിയപ്പോൾ!

  ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പുള്ള സമാന്തയുടെ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടൻ ഹൃതിക്ക് റോഷനെക്കുറിച്ചാണ് സമാന്ത വീഡിയോയിൽ പറയുന്നത്. ആളുകൾ എന്നെ കൊല്ലുമായിരിക്കും പക്ഷെ എനിക്ക് ഹൃതിക്കിന്റെ ലുക്ക് അത്ര ഇഷ്ടമല്ല എന്നാണ് സമാന്ത പറഞ്ഞത്. 2010 ലെ വീഡിയോ ആണിത്. അന്ന് സമാന്തയ്ക്ക് 23 വയസാണ് പ്രായം.

  Also read: നിനക്ക് എന്നെ കെട്ടാൻ പറ്റുമോ? അതോ മറ്റേ കിഴങ്ങനെ പോയി കെട്ടുമോ? അവൻ കണ്ടാൽ എനിക്കെന്തെന്ന് അർജുൻ

  ​ഗ്രീക്ക് ദേവനെന്ന വിളിപ്പേരുള്ള ഹൃതിക്കിനെ സമാന്ത നിസാരമായി തള്ളിയെന്നാണ് ഹൃതിക് ആരാധകർ വിമർശിക്കുന്നത്. പലരും വർഷങ്ങൾക്കിപ്പുറം സമാന്തയ്ക്ക് വന്ന മാറ്റങ്ങളും ചൂണ്ടിക്കാട്ടി.23 വയസ്സിലേതിനേക്കാൾ സുന്ദരി ആണല്ലോ 35ാം വയസ്സിൽ നടിയെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

  2010 ൽ യെ മ ചെസവ എന്ന സിനിമ റിലീസിനോടനുബന്ധിച്ച് നൽകിയ അഭിമുഖമായിരുന്നു ഇത്. സമാന്തയും മുൻ ഭർത്താവ് നാ​ഗചൈതന്യയുമായിരുന്നു ചിത്രത്തിലെ നായികയും നായകനും. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2017 ൽ ഇരുവരും വിവാഹിതരായെങ്കിലും 2021 ഓടെ വേർപിരിയുകയായിരുന്നു.

  Also read: കുർത്ത മാത്രമിട്ട് 'നല്ല കുട്ടി' ചമഞ്ഞ് നടന്നു ആദ്യം; ഇപ്പോൾ മാറി, വസ്ത്രധാരണത്തെക്കുറിച്ച് സയനോര

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  അടുത്തിടെ കോഫി വിത്ത് കരണിൽ സമാന്ത ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. തങ്ങൾ തമ്മിൽ ഇപ്പോഴും സൗഹൃദ മനോഭാവത്തിലല്ലെന്നായിരുന്നു സമാന്ത പറഞ്ഞത്. യശോദ, ഖുശി, ശാകുന്തളം എന്നിവയാണ് തെലുങ്കിൽ സമാന്തയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ. ഉടൻ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുകയാണ്.

  അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇം​ഗ്ലീഷ് സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. ബൈ സെക്ഷ്വൽ ആയ തമിഴ് സ്ത്രീയുടെ വേഷത്തിലാണ് സമാന്ത എത്തുന്നതെന്നാണ് വിവരം. ഫൈറ്റർ ആണ് ഹൃതിക്കിന്റെ അടുത്ത ചിത്രം ഹൃതിക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക

  Read more about: hrithik roshan samantha
  English summary
  actress samantha's old comment of hrithik roshan goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X