നിങ്ങൾ യഥാർഥ മുസ്ലീം ആണോ! ഗണേശ വിഗ്രഹത്തിനു മുന്നിൽ നടി, താരത്തിനെതിരെ ആക്രമണം രൂക്ഷം
ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റേതായ ഇടം പിടിച്ച താരമാണ് നടി സാറാ അലിഖാൻ. നടൻ സെയ്ഫ് അലിഖാന്റെ മകളായ സാറാ ബോളിവുഡിലെ തിരക്കുള്ള താരമാണ്. പലപ്പോഴു നടിയുടെ ലളിതമായ പെരുമാറ്റവും രീതിയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത താരത്തിനെതിരെ സൈബർ ആക്രമണം.

വിനായക ചഥുർത്തി ദിനത്തിൽ, ഗണേശ വിഗ്രഹത്തിന് അടത്തു നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് നടി തന്റെ ആരാധകർക്ക് ആശംസ നേർന്നത്. ഇതാണ് ഒരു വിഭാഗക്കാരെ ചൊടിപ്പിച്ചത്. നിങ്ങള് ഒരു യഥാർഥ മുസ്ലീം ആണോ എന്നുള്ള തരത്തിലുള്ള കമന്റുളാണ് നടിയ്ക്ക് എതിരെ ഉയർന്നു വരുന്നത്. കൂടാതെ നടൻ കാർത്തിക് ആര്യന്റെ പേരും ഇവരുടെ പ്രണയത്തെ കുറിച്ചുമുള്ള പ്രണയവുമൊക്കെ കമന്റുകളിൽ പരാമർശിക്കുന്നുണ്ട്.
വിമർശം രൂക്ഷമാകുമ്പോൾ സാറയ്ക്ക് പൂർണ്ണ പിന്തുണയുമായി ഒരു വിഭാഗം പ്രേക്ഷകർ രംഗത്തെത്തുന്നുണ്ട്. ഇത്തരത്തിലുളള വിമർശനങ്ങളിൽ തകർക്കാൻ കഴിയുന്നവളല്ല സാറയെന്നും, ബോൾഡൻ പെൺകുട്ടിയാണെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.2018 ൽ പുറത്തിറങ്ങിയ കേദർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറാ ആലിഖാൻ ബോളിവുഡിൽ എത്തുന്നത്. പിന്നീട് രൺവീർ സിങ്ങിന്റെ നായികയായും താരം എത്തിയിരുന്നു.


Click it and Unblock the Notifications











