അമ്മയെ പോലെ താര പുത്രിയും; നവവധുവായി അണിഞ്ഞൊരുങ്ങി നടി, ചിത്രം വൈറൽ
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിച്ച യുവതാരമാണ് നടി സാറ അലിഖാൻ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും നടി സജീവമാണ്. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും ആഘോഷ ചിത്രങ്ങളു താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി സാറ അലിഖാന്റെ റാമ്പ് വാക്ക് ചിത്രങ്ങളാണ്. ഇതിന് മുൻപും നടിയുടെ റാമ്പ് വാക്ക് ചിത്രങ്ങൾ ഫാഷൻ കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന ചിത്രത്തിന് ഏറെ പ്രത്യേകതയുണ്ട്.

നവവധുവിനെ പോലെ അണിഞ്ഞൊരങ്ങി നിൽക്കുന്ന ചിത്രമായിരുന്നു നടി പങ്കുവെച്ചിരുന്നത്. നടിയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ അമ്മ അമൃത സിങ്ങിനെ പോലെയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഡിസൈനര്‍മാരായ അബുജാനി, സന്ദീപ് ഖോസ്ല എന്നിവരുടെ വസ്ത്രം ധരിച്ചു കൊണ്ടാണ് സാറ റാമ്പിൽ എത്തിയത്.
പിങ്ക് നിറത്തിലുള ഹെവി എംബ്രോയ്ഡറി ലെഹംഗ ധരിച്ചാണ് സാറ റാമ്പിൽ എത്തിയത്.ദുപ്പട്ട തലയിലൂടെ മറച്ച് വധുവിനെ പോലെയാണ് എത്തിയത്. ഹെവി എംബ്രോയ്ഡറിയോട് കൂടിയ വസ്ത്രത്തിനോടൊപ്പം മാലയോ കമ്മലോ വളയോ തുടങ്ങിയ വസ്ത്രങ്ങൾ ഒന്നും ധരിച്ചിരുന്നില്ല. വസ്ത്രത്തിന് ചേർന്നുള്ള മേക്കപ്പും ഹെയർ സ്റ്റൈലുമായിരുന്നു താരത്തിന്റേത്.


Click it and Unblock the Notifications