പിങ്ക് ബിക്കിനിയില്‍ പുസ്തകം വായിച്ചിരിക്കുന്ന സാറ അലി ഖാന്‍! ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡ് സിനിമാ പ്രേമികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരപുത്രിയാണ് സാറാ അലി ഖാന്‍. സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെ മകളായ നടിക്ക് ആരാധകരും ഏറെയാണ്. നിരവധി വിജയ ചിത്രങ്ങളിലൂടെയാണ് സാറാ അലി ഖാന്‍ ബോളിവുഡിലെ മുന്‍നിരനായികയായി മാറിയത്. സാറയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മുന്‍പ് ഹിന്ദി സിനിമാ ലോകത്ത് ശരീര ഭാരം കുറച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് സാറാ അലി ഖാന്‍.

90 കിലോയില്‍ നിന്നും 46 കിലോയാക്കി കൊണ്ടാണ് നടി എല്ലാവരെയും അമ്പരപ്പിച്ചിരുന്നത്. താരപുത്രിയുടെ സിനിമയിലേക്കുളള വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡയറ്റിലൂടെയും കഠിനമായ വ്യായാമത്തിലൂടെയുമാണ് നടി ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിയത്. അതേസമയം സാറാ അലി ഖാന്റെതായി വരാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
സാറ പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ താരത്തിന്റെ വീക്കെന്‍ഡ് ആഘോഷ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിങ്ക് ബിക്കിനി ധരിച്ച് പൂളില്‍ പുസ്തകം വായിച്ചിരിക്കുന്ന ചിത്രമാണ് സാറ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിങ്ക് നിറത്തിലുളള റൗണ്ട് ബലൂണിലിരുന്നാണ് താരപുത്രി പുസ്തകം വായിക്കുന്നത്. ലൗ ആകൃതിയിലുളള കറുത്ത സണ്‍ഗ്ലാസും നടി വെച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങളാണ് സാറ അലിഖാന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്.
ഇതില്‍ രണ്ടാമത്തെ ചിത്രം പൂളിന്റെ മധ്യഭാഗത്തായി ഇരിക്കുന്നതാണ്. പിങ്ക് ബിക്കിനിയില്‍ ഒരു പിങ്ക് റോസ് പിങ്ക് ബലൂണില്‍ ഇരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സാറ അലി ഖാന്‍ കുറിച്ചിരിക്കന്നത്. നിരവധി പേരാണ് നടിയുടെ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം ലൈക്കുകള്‍ താരപുത്രിയുടെ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സാറ അലി ഖാന്റെതായി വരാറുളള ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.
മുന്‍പും ബീച്ചില്‍ നിന്നുളള നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സാറ ബോളിവുഡില്‍ മുന്നേറുന്നത്. വരുണ്‍ ധവാന്‍ നായകനായ കൂലി നമ്പര്‍ വണ്‍ റീമേക്കാണ് സാറ അലി ഖാന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം.


Click it and Unblock the Notifications