Just In
- 33 min ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 48 min ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
- 14 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
Don't Miss!
- Sports
ഇന്ത്യ ചില്ലറക്കാരല്ല, മികച്ച അഞ്ചു ടീമുകളെ അണിനിരത്താനാവും! പുകഴ്ത്തി ഗ്രെഗ് ചാപ്പല്‍
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കത്തി നിൽക്കുന്ന വിളക്കിനു മുന്നിൽ ഭക്തിയോടെ നടി! 2020ൽ അൽപം വ്യത്യസ്തയായി താരപുത്രി
ബോളിവുഡ് യുവനടിമാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സാറ അലിഖാൻ. നടൻ സെയ്ഫ് അലിഖാൻ- അമൃത സിങ് ദമ്പതിമാരുടെ മകളായ സാറ, 2018 ൽ പുറത്തു വന്ന കേദർനാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തുന്നത്. രണ്ട് ചിത്രങ്ങൾ മാത്രമാണ് പുറത്തു വന്നിട്ടുളളതെങ്കിലും സാറ ബോളിവുഡ് യുവനടിമാരിൽ പ്രധാനിയാണ്. രൺബീ സിങ്ങിന്റെ സോളോ ഹിറ്റ് ചിത്രമായ സാമ്പയിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
ബോളിവുഡിലെ മാറ്റുള്ള യുവ താരങ്ങളിൽ നിന്നും ഏറെ വ്യത്യസ്തയാണ് സാറ അലിഖാൻ. കൂൾ ലേഡിയാണ്. പലപ്പോഴും താരത്തിന്റ വസ്ത്രധാരണം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ ചർച്ച വഴിവെച്ചിരിക്കുകയാണ് താരത്തിന്റെ ന്യൂ ഇയർ സ്പെഷ്യൽ ചിത്രം. ന്യൂ ഇയർ ആശംസ നേർന്നതിനോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ക്ഷേത്രാങ്കണത്തിൽ നിൽക്കുന്ന ചിത്രമാണ് താരം ന്യൂ ഇയർ ആശംസയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്. കത്തി നിൽക്കുന്ന വിളക്കിനു മുന്നിൽ നിൽക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. സിമ്പിൾ മേക്കപ്പിൽ കുർത്ത ധരിച്ചായിരുന്നു സാറ ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എല്ലാവർക്കും വളരെ മനോഹരമായ ഒരു വർഷം ആകട്ടെ എന്ന് താരം കുറിച്ചു. സാറ അലിഖാന്റെ ഈ ചിത്രം ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.

ഇത്തവണ ക്രിസ്മസ് ആഘോഷിക്കാനായി താരം എത്തിയത് കേരളത്തിലായിരുന്നു. കുമരകത്തെ റിസോർട്ടിൽ താരവും സുഹൃത്തു സമയം ചെലവഴിക്കുന്നതിന്റേയും മറ്റും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂളിൽ സുഹൃത്തിനോടൊപ്പം നീന്തുന്നതിന്റെ ചിത്രങ്ങളും ഹൗസ് ബോട്ട് യാത്ര കാഴ്ചകളും കേരളത്തിലെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിന്റേയും ചിത്രങ്ങൾ താരം പങ്കുവെച്ചുവെച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സാറ കേരളത്തിൽ എത്തിയപ്പോൾ അടിമുടി മാറിയിരുന്നു, വസ്ത്രധാരണത്തിൽ അത് പ്രകടമായിരുന്നു. ഫുൾ സ്ലീവ് കുർത്തയും ലോങ് ടോപ്പുകളുമാണ് താരം കൂടുതൽ ധരിച്ചിരുന്നത്.

സാറ അലിഖാന്റ വസ്ത്രധാരണം പലപ്പോഴു സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. പൊതുവേദികളിലും സ്ഥലങ്ങളിലും താരം അധികം ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടാറില്ല. കൂടുതലും ലോങ് കുർത്തയും ഫുൾസ്ലീവ് വസ്ത്രങ്ങളുമായിരിക്കും താരം ധരിക്കു. സിനിമകളിലും താരം അതീവ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടാറില്ല. സോഷ്യൽ മീഡിയ പേജുകളിലും പങ്കുവെയ്ക്കുന്ന ചിത്രങ്ങളിൽ ഗ്ലാമറസ് ചിത്രങ്ങൾ വളരെ കുറവാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമ വിശേഷങ്ങൾക്കൊപ്പം ഫാമിലി നിമിഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അമ്മ അമൃത സിങ്ങിനോടൊപ്പമുള്ള ചിത്രങ്ങളും സഹോദരന്മാരായ ഇബ്രാഹിം, തൈമൂർ അലിഖാൻ എന്നിവർക്കൊപ്പമുളള ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട് സഹോദരൻ ഇബ്രാഹിമിനോടൊപ്പമുളള പൂൾ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.