പ്രതീക്ഷയും യാഥാർത്ഥ്യവും, പിന്നെ 2020 ലെ ട്വിസ്റ്റും, സാറ അലിഖാന്റെ ചിത്രം വൈറലാകുന്നു

ബോളിവുഡ് യുവനടിമാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സാറ അലിഖാൻ. നടൻ സെയ്ഫ് അലിഖാൻ- അമൃത സിങ് ദമ്പതിമാരുടെ മകളായ സാറ, 2018 ൽ പുറത്തു വന്ന കേദർനാഥ് എന്ന ചിത്രത്തിലൂടെ സാറ ബോളിവുഡിൽ എത്തുന്നത്. രണ്ട് ചിത്രങ്ങൾ മാത്രമാണ് പുറത്തു വന്നിട്ടുളളതെങ്കിലും സാറ ബോളിവുഡ് യുവനടിമാരിൽ പ്രധാനിയാണ്. സാറയുടെ ആദ്യ ചിത്രമായ കേദർനാഥിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ ഒരു ഓർമ പങ്കുവെച്ച് താരം. കൂടെ ഒരു ട്വിസ്റ്റും പങ്കുവെച്ചിട്ടുണ്ട് താരം.

sara ali khnan

രണ്ട് ചിത്രങ്ങളാണ് സാറ പങ്കുവെച്ചിരിക്കുന്നത്. എക്സ്പെക്റ്റെഷനും റിയാലിറ്റിയുമാണ് സാറയുടെ ചിത്രങ്ങൾ . ഒന്ന് ഉത്തരാഖണ്ഡിലെ മനോഹരമായ ലൊക്കേഷനിൽ സുന്ദരിയായി ഇരിക്കുന്ന സാറയെയാണ്, എക്സ്പെറ്റേഷൻ എന്നാണ് സാറ ചിത്രത്തിന് അടികുറിപ്പ് നൽകിയിരിക്കുന്നത്. അടുത്തത് ഒരു റിയാലിറ്റി ചിത്രമായിരുന്നു. ഉത്തരാഖണ്ഡിലെ കൊടും തണുപ്പിൽ ബക്കറ്റിലെ വെള്ളത്തിൽ കാലിട്ടിരിക്കുന്ന ചിത്രമായിരുന്നു. തണുപ്പിനെ ചെറുക്കാനായി ജാക്കറ്റ് ധരിച്ചിട്ടുണ്ട്. റിയാലിറ്റി ഇൻ 2020 ഫോട്ടോയിൽ മേക്കപ്പ് ധരിച്ച് ഇരിക്കുന്ന സാറയെയാണ് കാണുന്നത്. 2020 ൽ ലോക ജനത വൈറസുമായി യുദ്ധം ചെയ്യുമ്പോൾ അൽപം ആശ്വാസം പകരാനാണ് സാറ ഫോട്ടോ സീരീസുമായി എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമ വിശേഷങ്ങൾക്കൊപ്പം ഫാമിലി നിമിഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അമ്മ അമൃത സിങ്ങിനോടൊപ്പമുള്ള ചിത്രങ്ങളും സഹോദരന്മാരായ ഇബ്രാഹിം, തൈമൂർ അലിഖാൻ എന്നിവർക്കൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുടുംബവുമായി വളരെ അടുത്തു നിൽക്കുന്ന വ്യക്തിയാണ് സാറ. കാർത്തിക് ആര്യനോടൊപ്പമെത്തിയ ലവ് ആജ് കൽ ആണ് ഏറ്റവും ഒടുവിൽ ‍ പ്രദർശനത്തിനെത്തിയത്.

ബോളിവുഡ്, തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാറയുടെ ചിത്രമാണ് ആഡ് രംഗി രേ. . ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്ന ചിത്രമാണിത്.ചിത്രത്തിൽ അക്ഷയ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാവ് ഹിമാൻഷു ശർമയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കുന്നത്. ധനുഷ്-ആനന്ദ് എൽ റായ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X