മകളുടെ പ്രായമല്ലേ ഉള്ളു, രണ്‍വീര്‍ സിംഗിനൊപ്പം പ്രണയിച്ച് അഭിനയിക്കുന്നത് ബേബി സാറ! വിമര്‍ശിച്ച് സോഷ്യൽ മീഡിയ

ദൈവ തിരുമകള്‍ എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കിയ താരമാണ് സാറ അര്‍ജുന്‍. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സാറ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ കുട്ടി നന്ദിനിയായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. മലയാളത്തിൽ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് സാറ അഭിനയിച്ചത്.

ഇപ്പോഴിതാ സാറ ബോളിവുഡിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍. അതും രണ്‍വീര്‍ സിംഗിന്റെ നായികയായി എന്നുള്ള വിവരം കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ സാറയുടെ സിനിമകളെ കുറിച്ചുള്ള കഥകളും വിശേഷങ്ങളുമൊക്കെ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡായി മാറി.

sara-arjun

തെന്നിന്ത്യന്‍ സിനിമയിലൂടെ ബാലതാരമായി അഭിനയിച്ചാണ് സാറ പ്രേക്ഷക പ്രശംസ നേടിയെടുക്കുന്നത്. വിക്രമിനൊപ്പം അഭിനയിച്ച ദൈവതിരുമകള്‍ എന്ന സിനിമയിലെ വേഷം സാറയുടെ കരിയറിലെ തന്നെ ബെസ്റ്റ് ആയിരുന്നു. അച്ഛനും മകളും തമ്മിലുള്ള വാത്സല്യത്തെക്കുറിച്ച് സംസാരിക്കുന്ന ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ സാറയുടെ റിയലിസ്റ്റിക് പ്രകടനം വലിയ പ്രശംസ നേടി കൊടുത്തു.

ചെറുപ്രായത്തില്‍ തന്നെ നിരവധി കഥാപാത്രങ്ങള്‍ അഭിനയിച്ച് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ സാറ മലയാളം, തെലുങ്ക് തുടങ്ങി പല ഭാഷ സിനിമകളിലും സജീവമായി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനില്‍ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് സാറയായിരുന്നു. സിനിമയില്‍ ചുരുക്കം ചില രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഈ കഥാപാത്രം വലിയ ചര്‍ച്ചയായി.

പൊന്നിയന്‍ സെല്‍വന് ശേഷം ക്വട്ടേഷന്‍ ഗ്യാങ്ങ് എന്ന ചിത്രത്തിലും നടി അഭിനയിച്ചു. ഇതില്‍ സാറ പുകവലിക്കുന്ന രംഗങ്ങളും ഉണ്ടായിരുന്നു. ബാലതാരമായി പ്രേക്ഷകരുടെ മനസിലുള്ള കുട്ടിയുടെ ചിത്രം കണ്ട പലരും ഞെട്ടി. ഇത് വിമര്‍ശനങ്ങള്‍ക്കും കാരണമായി. ഇത്രയും കാലം ബേബി സാറയായി അഭിനയിച്ച നടി ഇനി മുതല്‍ നായികയാവുകയാണ്.

sara-arjun

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സാറ നായികയായി അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബാലതാരമായി സ്‌ക്രീനില്‍ തിളങ്ങിയ നടി വളരെ പെട്ടെന്നാണ് നായികയായി മാറിയിരിക്കുന്നത്.

ഇതിന് പിന്നാലെ രണ്‍വീര്‍ സിംഗ് നായകനായിട്ടെത്തുന്ന ചിത്രവും ഇപ്പോള്‍ വിമര്‍ശിക്കപ്പെടുകയാണ്. മകളുടെ പ്രായമുള്ള നടിക്കൊപ്പം അഭിനയിക്കാന്‍ നാണമില്ലേ എന്നാണ് സാറയുടെ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ചിലര്‍ രണ്‍വീര്‍ സിങ്ങിനോട് ചോദിച്ചത്. മാത്രമല്ല രണ്‍വീര്‍ സിങ്ങിന് എത്ര വയസ്സുണ്ടെന്നും സാറയ്ക്ക് എത്ര വയസ്സുണ്ടെന്നും തുടങ്ങി പലവിധം ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.

ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍, സഞ്ജയ് ദത്ത്, ആര്‍.മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

More from Filmibeat

Read more about: sara arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X