അവളുടെ അരങ്ങേറ്റം കാണാന്‍ നീ കൂടി വേണമായിരുന്നു ശ്രീദേവി! മനസ് തുറന്ന് ഷബാന ആസ്മി

By Midhun

ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയായിരുന്നു സിനിമാ പ്രേമികള്‍ കാത്തിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ജൂലായ് 20ന് ജാന്‍വിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തിരുന്നു. റീലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ശ്രീദേവിയുടെ മകളുടെ അരങ്ങേറ്റം മോശമായില്ലായെന്നാണ് എല്ലായിടത്തുനിന്നും അഭിപ്രായങ്ങള്‍ വരുന്നത്.

ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ജാന്‍വിയുടെ ആദ്യ ചിത്രമായ ധടക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തകര്‍ക്കായി ധടക്കിന്റെ ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് മുംബൈയില്‍ സംഘടിപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് കഴിഞ്ഞ ശേഷം നടി ഷബാന ആസ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ശ്രീദേവിയെ സ്മരിച്ചുകൊണ്ടാണ് ജാന്‍വിയുടെ അരങ്ങേറ്റത്തെക്കുറിച്ച് ഷബാന ആസ്മി പറഞ്ഞിരിക്കുന്നത്.

ജാന്‍വിയുടെ അരങ്ങേറ്റം

ജാന്‍വിയുടെ അരങ്ങേറ്റം

മണ്‍മറഞ്ഞ അനശ്വര നടി ശ്രീദേവിയുടെ മകള്‍ എന്ന നിലയിലായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷകളോടെ കാത്തിരുന്നത്. ജാന്‍വിയുടെ ബോളിവുഡിലേക്കുളള അരങ്ങേറ്റം കാണാന്‍ സാധിക്കാതെയായിരുന്നു ശ്രീദേവി വിടവാങ്ങിയിരുന്നത്. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിന് എറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ശ്രീദേവി തന്നെയായിരുന്നു എന്നാണ് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ബോളിവുഡില്‍ താരങ്ങളുടെ മക്കള്‍ കൂടുതലായി കടന്നു വരുന്ന സമയത്ത് തന്നെയാണ് ശ്രീദേവിയുടെ മകളും സിനിമാ രംഗത്തേക്ക് എത്തിയിരുന്നത്.

ധടക്ക്

ധടക്ക്

ധടക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വി കപൂര് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ശശാങ്ക് ഖെയ്ത്തര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ജാന്‍വി അവതരിപ്പിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ ഖെയ്ത്താണ് നായകനായിരിക്കുന്നത്. മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സയ്‌റാത്തിന്റെ ബോളിവുഡ് റീമേക്കാണ് ധടക്ക്

പ്രണയ കഥ

പ്രണയ കഥ

പ്രണയത്തിന് പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ധടക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ട്രെയിലറിലുമെല്ലാം തന്നെ ജാന്‍വി കപൂര്‍ തിളങ്ങിയിരുന്നു. ജാന്‍വിക്കൊപ്പം ഇഷാനും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ബോളിവുഡില്‍ ഇതുവരെ ഇറങ്ങിയ പ്രണയചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയം ചിത്രത്തിലുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാമായി ധടക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഷബാന ആസ്മി പറഞ്ഞത്

ഷബാന ആസ്മി പറഞ്ഞത്

ധടക്കിന്റെ മുംബൈയിലെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗിനു ശേഷമായിരുന്നു ഷബാന ആസ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. ശ്രീദേവി, ഭര്‍ത്താവ് ബോണി കപൂര്‍, എആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടിയിരുന്നു ധടക്ക് കണ്ടതിനു ശേഷമുളള സന്തോഷം ഷബാന അസ്മി പങ്കുവെച്ചത്. "ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ നീ കൂടി വേണമായിരുന്നു ശ്രീദേവി. അവളെക്കുറിച്ച് നിനക്ക് അഭിമാനം തോന്നുമായിരുന്നു. ഒരു താരത്തിന്റെ ഉദയമാണ് നടന്നത്.ഷബാന അസ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണൂ

ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X