രണ്‍വീറും പ്രിയങ്കയും ഒന്നിച്ച സിനിമ ആദ്യം നിരസിച്ചതിന് കാരണം, തുറന്നുപറഞ്ഞ് ഷെഫാലി ഷാ
സോയ അക്തറിന്‌റെ ദില്‍ ദഡക്‌നെ ദോ ചിത്രത്തിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഷെഫാലി ഷാ. രണ്‍വീര്‍ സിങ്ങും പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തില്‍ എത്തിയ സിനിമയിലെ നടിയുടെ അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015ലാണ് കോമഡി ഡ്രാമ ചിത്രം തിയ്യേറ്ററുകളില്‍ എത്തിയത്. അതേസമയം
ദില്‍ ദഡക്‌നെ ദോയിലെ വേഷം ചെയ്യാന്‍ ആദ്യം അത്ര താല്‍പര്യം തോന്നിയിരുന്നില്ലെന്ന് പറയുകയാണ് ഷെഫാലി.

ഇതിന്റെ കാരണവും നടി പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. 'സോയ അക്തര്‍ കഥ പറഞ്ഞ ശേഷം എനിക്കിത് വേണം, എന്നാല്‍ ഇത് ഒരു അമ്മ റോളാണ് എന്നാണ് മറുപടി കൊടുത്തത് എന്ന് ഷെഫാലി പറയുന്നു. 'സ്‌ക്രിപ്റ്റ് വായിച്ച ശേഷം താന്‍ വായിച്ചതില്‍ എറ്റവും മികച്ച തിരക്കഥയും കഥാപാത്രവുമാണ് ഇതിലെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. അപ്പോ അദ്ദേഹം ചോദിച്ചു; പിന്നെ എന്താണ് പ്രശ്‌നം ഈ റോള്‍ എന്തായാലും ചെയ്യൂ എന്ന്. നന്നായിട്ട് എഴുതി വെച്ച റോളായിരുന്നു എന്റെ കഥാപാത്രം. എനിക്ക് നോ പറയാന്‍ സാധിച്ചില്ല', നടി പറഞ്ഞു.
കരിയറിന്‌റെ തുടക്കത്തില്‍ തന്നെ അമ്മ വേഷങ്ങളില്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട കാര്യം ടൈംസ് ഓഫ് ഇന്ത്യയോടും നടി പറഞ്ഞു. '20 വയസുളള സമയത്ത് 15 വയസുളള കുട്ടിയുടെ അമ്മ വേഷത്തില്‍ അഭിനയിച്ചു. 45 വയസുളള അമ്മ കഥാപാത്രം ആയിരുന്നു അത്. പിന്നീട് 28-30 വയസുളള സമയത്ത് ഞാന്‍ അക്ഷയ് കുമാറിന്‌റെ അമ്മയായും അഭിനയിച്ചു. ഞാന്‍ നേരത്തെ തന്നെ ടൈപ്പ് കാസ്റ്റായി',നടി പറഞ്ഞു. അതേസമയം ആലിയ ഭട്ടിന്‌റെ ഡാര്‍ലിംഗ്‌സ് ആണ് ഷെഫാലി ഷായുടെ പുതിയ സിനിമ. ഡല്‍ഹി ക്രൈം എന്ന വെബ്‌സീരീസിലെ പ്രകടനത്തിന് നടി മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. കൂടാതെ ആന്തോളജിയായ അജീബ് ദാസ്താന്‍സിലെ ഷെഫാലിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.
നടി കരിഷ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം


Click it and Unblock the Notifications