For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളാണോ പുതിയ കാമുകി?'; സല്‍മാന്‍ ഖാനെ കെട്ടിപ്പിടിച്ചതിനും ചുംബിച്ചതിനും മറുപടി പറഞ്ഞ് ബിഗ് ബോസ് താരം

  |

  ജനപ്രിയ റിയാലിറ്റി ഷോയായി മാറിയ ബിഗ് ബോസ് സീസണ്‍ 13-ലൂടെ ശ്രദ്ധ നേടിയ ടെലിവിഷന്‍ താരമാണ് ഷെഹനാസ് ഗില്‍. മുന്‍പ് ഒരു ടെലിവിഷന്‍ നടി മാത്രമായിരുന്നു ഷെഹനാസ് എങ്കില്‍ ഇപ്പോള്‍ ബിഗ് ബോസിലൂടെ ലോകമറിയുന്ന താരമായി മാറിക്കഴിഞ്ഞു.

  ബിഗ് ബോസില്‍ വന്ന ശേഷം നടിയുടെ തലവര തന്നെ മാറിയെന്നു പറയാം. ഷോ ഹോസ്റ്റ് ആയ നടന്‍ സല്‍മാന്‍ ഖാനുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഷഹനാസിനു കഴിഞ്ഞു. തന്റെ സ്വന്തം സഹോദരിയെപ്പോലെയാണ് സല്‍മാന്‍ ഇപ്പോള്‍ ഷെഹനാസിനെ പരിഗണിക്കുന്നത്. മാത്രമല്ല, സല്‍മാന്റെ പുതിയ ചിത്രമായ കഭി ഈദ് കഭി ദീവാലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിയ്ക്കാനും ഒരുങ്ങുകയാണ് താരം.

  അടുത്തിടെ സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാനും ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും അവരുടെ വീട്ടില്‍ നടത്തിയ ഈദ് പാര്‍ട്ടിയിലേക്ക് ഷെഹനാസ് ഗില്ലിനേയും ക്ഷണിച്ചിരുന്നു. സല്‍മാനും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവും പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങാന്‍ ഒരുങ്ങവേ മാധ്യമങ്ങളും ആരാധകരും ഇവരെ പൊതിയുകയായിരുന്നു.

  ഇരുവരും ഒന്നിച്ച് നിന്ന് ചിത്രങ്ങളെടുക്കവേ, ഷഹനാസ് സല്‍മാന്റെ തോളില്‍ ചായുകയും യാത്ര പറയാന്‍ ഒരുങ്ങിയപ്പോള്‍ സല്‍മാനെ കെട്ടിപ്പിടിച്ച് ചുംബിക്കുക കൂടി ചെയ്തിട്ടാണ് മടങ്ങിയത്. മാത്രമല്ല, സല്‍മാന്‍ നടിയെ കാര്‍ വരെ കൊണ്ടാക്കുകയും ചെയ്തു.

  ഈ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ അധികസമയം വേണ്ടിവന്നില്ല. സല്‍മാനുമായുള്ള ഷെഹനാസിന്റെ ബന്ധത്തെക്കുറിച്ച് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും പതഞ്ഞുപൊങ്ങുകയായിരുന്നു. എന്നാല്‍ താരം അന്ന് ഈ വിവാദത്തെക്കുറിച്ച് മൗനം പാലിച്ചതേയുള്ളൂ.

  Also Read: 'അച്ഛൻ എന്നെ നോക്കിയത് പോലുമില്ല, അച്ഛനെന്നാൽ എനിക്ക് പള്ളീലച്ചൻ'; ജമിനി ഗണേശനെപ്പറ്റി രേഖ

  എന്നാല്‍ ഇപ്പോഴിതാ ഷെഹനാസ് അതേക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ്. അന്ന് സല്‍മാനെ കെട്ടിപ്പിടിച്ചതിനും ചുംബിച്ചതിനും തന്നെ ആക്ഷേപിച്ച ട്രോളന്‍മാര്‍ക്ക് മറുപടി കൊടുക്കുകയാണ് ഇപ്പോള്‍ താരം.

  സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടുന്ന താരങ്ങള്‍ അതിന്റെ ഗുണദോഷങ്ങള്‍ കൂടി കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കേണ്ടതാണെന്നാണ് നടി പറയുന്നത്. പോസിറ്റിവിറ്റിയിലോ നെഗറ്റിവിറ്റിയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് അവനവന്‍ തന്നെയാണെന്നും താരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

  'എനിക്ക് പോസിറ്റീവുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യം. ആളുകള്‍ എനിക്ക് നല്‍കുന്ന സ്‌നേഹത്തിന്റെ അളവുകൊണ്ട് എനിക്ക് എല്ലാ നെഗറ്റിവിറ്റിയേയും മറികടക്കാന്‍ സാധിക്കും. അപ്പോള്‍ പിന്നെ ഞാന്‍ എന്തിന് അതിന്റെ നെഗറ്റീവ് വശത്തേക്ക് നോക്കണം? ശരി, സോഷ്യല്‍ മീഡിയ അത്തരമൊരു മാധ്യമമാണ്, പക്ഷേ നമുക്ക് അതിന്റെ നല്ല വശത്തിന് പ്രാധാന്യം കൊടുക്കാം.' നടി പറയുന്നു.

  Also Read: ആ സിനിമയുടെ അപ്രതീക്ഷിത വിജയം ഞെട്ടിച്ചുകളഞ്ഞു; ആരാധകശല്യം കാരണം ഹൃത്വിക് അന്ന് വാവിട്ടു കരയുകയായിരുന്നു

  നേരത്തെ, നടി ശില്‍പ ഷെട്ടി അവതരിപ്പിക്കുന്ന ഷേപ്പ് ഓഫ് യു എന്ന ചാറ്റ് ഷോയില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ട്രോളുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. തന്റെ മരിച്ചു പോയ മുന്‍ കാമുകനായ സിദ്ധാര്‍ത്ഥ് ശുക്ല താന്‍ എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ആഗ്രഹിച്ചത്. ആളുകള്‍ ഇനി എന്ത് തന്നെ പറഞ്ഞാലും താന്‍ സന്തോഷവതിയായി തുടരുമെന്നും നടി പറയുന്നു.

  'എനിക്ക് ചിരിക്കാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ ചിരിക്കും, ഞാന്‍ സന്തോഷത്തോടെ നില്‍ക്കും. കാരണം ജീവിതത്തില്‍ സന്തോഷം വളരെ പ്രധാനമാണ്. ഞാനും അത് സ്വയം ചെയ്യാന്‍ ശ്രമിക്കുന്നു. 'നടി വ്യക്തമാക്കുന്നു.

  Also Read: ഗര്‍ഭിണിയായത് സാരമില്ല, ആലിയ രണ്‍ബീറിനെ ഡിവോഴ്‌സ് ചെയ്യണം; താരത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

  Recommended Video

  വിന്നർ ദിൽഷ. യോഗ്യതകൾ പറഞ്ഞ് ഗായത്രി സുരേഷ് | *BiggBoss

  ബിഗ് ബോസ് സീസണ്‍ 13-ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ രണ്ട് താരങ്ങളായിരുന്നു ഷെഹനാസ് ഗില്ലും സിദ്ധാര്‍ത്ഥ് ശുക്ലയും. ഇരുവരും ബിഗ് ബോസിലൂടെയാണ് പരിചയപ്പെട്ട് അടുത്തത്. ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും പിന്നീട് ഡേറ്റിങ്ങിലായിരുന്നു. എന്നാല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആകസ്മിക മരണം.

  Read more about: salman khan actress bigg boss
  English summary
  Actress Shehnaaz Gill talks about Trolls Slamming Her For Kissing And Hugging Salman Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X