നടി ശിഖ മൽഹോത്രക്ക് കൊവിഡ്, അസുഖം ബാധിക്കുന്നത് രോഗികളെ പരിചരിക്കുന്നതിനിടെ
കൊവിഡ് കാലത്ത് വാർത്തകളിൽ ഇടം പിടിച്ച താരമാണ് ശിഖ മൽഹോത്ര. അഭിനയത്തിന് താൽക്കാലികമായി അവധി നൽകി താരം നഴ്സിന്റെ കുപ്പായം വീണ്ടും അണിയുകയായിരുന്നു.കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ശി വീണ്ടും നഴ്സിങ്ങ് ജോലിയിലേയ്ക്ക് തിരികെ പോയത് . കഴിഞ്ഞ ആറുമാസമായി കൊവിഡ് രോഗികളെ പരിചരിക്കുന്ന ശിഖ ഇപ്പോൾ കൊറോണ രോഗത്തോട് പോരാടുകയാണ്. നടി തന്നെയാണ് ഈ വിവരം തന്റെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ഈ രോഗത്തെ ചെറുതായി കാണരുതെന്നും സൂക്ഷിക്കണമെന്നും നടി പറയുന്നുണ്ട്. കൂടാതെ വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കുന്നു.

നടിയുടെ വാക്കുകൾ ഇങ്ങനെ..ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറവാണ്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണം എന്ന് അഭ്യര്‍ഥിക്കാനാണ്. പരമാവധി വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും തനിക്കുണ്ടെന്നും വൈറസിനെ തോല്‍പിച്ച് ഉടന്‍ തിരിച്ചെത്തുമെന്നും ശിഖ വ്യക്തമാക്കി. വാക്സിന്‍ കണ്ടുപിടിക്കാത്ത കാലത്തോളം മുന്‍കരുതലില്‍ വീഴ്ച വരുത്തരുതെന്നും ശിഖ അഭ്യര്‍ഥിച്ചു. മാസ്ക് മറക്കരുത്, കൈകള്‍ ഇടക്കിടെ കഴുകണം. നിങ്ങളുടെയെല്ലാം പരിധിയില്ലാത്ത സ്നേഹത്തിന് നന്ദിയെന്നും ശിഖ പറയുന്നു.
ദില്ലിയിലെ വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ശിഖ നഴ്സിങില്‍ ബിരുദം നേടിയത്. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്സായി ജോലി ചെയ്തിട്ടുമുണ്ട്. ആറ് മാസം മുൻപാണ് മുംബൈയിലെ ജോഗേശ്വരിയിലാണ് നഴ്സായി കൊവിഡ് രോഗികളെ പരിചരിക്കാൻ താരം എത്തിയത്. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും നടി അന്ന് പറഞ്ഞിരുന്നു.
രാജ്യത്തെ സേവിക്കാന്‍ ഞാന്‍ എന്നും തയാറാണ്. ഒരു നഴ്സ് ആയിട്ടാണെങ്കില്‍ അങ്ങനെ. നടിയായിട്ടാണെങ്കില്‍ അങ്ങനെ. രാജ്യം എന്ത് ആവശ്യപ്പെടുന്നോ അതാണ് എന്റെയും മനസ്സില്‍. എന്നെ അനുഗ്രഹിക്കൂ. എല്ലാവരും വീട്ടില്‍തന്നെ ഇരിക്കുക. സുരക്ഷിതരായിരിക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക-ശിഖയുടെ വാക്കുകള്‍. 'ഫാന്‍' എന്ന ഷാരൂഖ് ഖാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ശിഖയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് കാഞ്ച്‍ലി. സഞ്ജയ് ശര്‍മയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനും മുമ്പായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്.


Click it and Unblock the Notifications