അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി തവണ അബോര്‍ഷനായി! മകള്‍ പിറന്നതിനെ കുറിച്ച് ശില്‍പ ഷെട്ടി പറയുന്നു

ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയവരാണ്. അടുത്തിടെയാണ് നടി ശില്‍പ ഷെട്ടിയും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം കൊടുക്കുന്നത്. പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് കൂടി ജനിച്ച വിവരം പറഞ്ഞ് ഫോട്ടോയുമായിട്ടാണ് നടി എത്തിയത്.

അതുവരെ ഗര്‍ഭിണിയാണെന്ന ലക്ഷണമൊന്നും കാണിക്കാതെ ഇരുന്നതിനാല്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് ആരാധകരും അത്ഭുതപ്പെട്ടു. ഒടുവിലാണ് വാടകഗര്‍ഭപാത്രത്തിലൂടെയാണ് ശില്‍പയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയും രണ്ടാമത് ഒരു കുഞ്ഞ് കൂടി ജനിക്കുന്നത്. സമീഷ എന്നാണ് മകള്‍ക്ക് പേരിട്ടത്. രണ്ടാമത് ഗര്‍ഭിണി ആകാന്‍ പലപ്പോഴായി ശ്രമിച്ചിട്ടും അബോര്‍ഷന്‍ ആയി പോയത് കൊണ്ടാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശില്‍പ പറഞ്ഞിരിക്കുന്നത്.

 shilpa-shetty-

'വിയാന് ശേഷം ഒരു കുഞ്ഞ് കൂടി വേണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ്. പക്ഷേ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ആന്റിഫോസ്‌ഫോലിപിഡ് സിന്‍ഡ്രോം (Antiphospholipid syndrome) എന്നെ വേട്ടയാടാന്‍ തുടങ്ങി. ഓരോ തവണ ഗര്‍ഭിണി ആവുമ്പോഴും ആ അസുഖം വില്ലനായി മാറി. പിന്നെ പല തവണ അബോര്‍ഷന്‍ സംഭവിച്ചു.

വിയാനെ ഒറ്റക്കുട്ടിയായി വളര്‍ത്താന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. കാരണം എനിക്കൊരു സഹോദരിയുണ്ട്. അതിനാല്‍ തന്നെ സഹോദരങ്ങള്‍ വേണ്ടതിന്റെ പ്രധാന്യം എന്താണെന്ന് എനിക്കറിയാമായിരുന്നു.അത് കൊണ്ട് ദത്തെടുക്കുന്നതിനെ കുറിച്ച് വരെ ഞങ്ങള്‍ ആലോചിച്ചു. പക്ഷേ അപ്പോഴാണ് ദത്തെടുക്കുന്നതിനും ചില പ്രശ്‌നങ്ങള്‍ വരുന്നത്. എന്നിട്ടും നാല് വര്‍ഷത്തോളം ഞങ്ങള്‍ കാത്തിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു അത്. ഒടുവിലാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്.

 shilpa-shetty-

Recommended Video

10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam

അഞ്ച് വര്‍ഷമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഇവളെ ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഫെബ്രുവരിയിലാണ് ഞങ്ങള്‍ അച്ഛനമ്മമാരാവാന്‍ പോവുന്ന വിവരം അറിയുന്നത്. ദൈവതുല്യം എന്നാണ് സമീഷ എന്ന വാക്കിന് അര്‍ഥം. അവളാണ് ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തെ പരിപൂര്‍ണയാക്കിയതെന്നും ശില്‍പ ഷെട്ടി' പറയുന്നു.

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയും മോഡലുമായി തിളങ്ങിയ നടിയാണ് ശില്‍പ ഷെട്ടി. 2009 ലായിരുന്നു രാജ് കുന്ദ്രയുമായി ശില്‍പ വിവാഹിതയാവുന്നത്. ഇരുവര്‍ക്കും വിയാന്‍ എന്നൊരു മകനുണ്ട്. ഇപ്പോള്‍ മകള്‍ സമീഷയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതികള്‍.

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X