ഒടുവിൽ അത്ഭുതം സംഭവിച്ചു! അമ്മയായ സന്തോഷം പങ്കുവെച്ച് താരസുന്ദരി

ബോളിവുഡ് താരം ശിൽപ്പ ഷെട്ടി വീണ്ടും അമ്മയായി. നടി തന്നെയാണ് ഈ സന്തോഷകരമായ വാർത്ത തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ കൈ വിരലിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് വീട്ടിൽ പുതിയ മാലഖ എത്തിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സമിഷ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് (സറഗസി) കുഞ്ഞ് പിറന്നിരിക്കുന്നത്.

shilpa shetty

ഫെബ്രുവരി 15 നാണ് ശിൽപ-രാജ് കുന്ദ്ര ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഞങ്ങളുടെ പ്രാർഥനയ്ക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുകയാണ്. ഞങ്ങളുടെ മാലഖ സമിഷ ഷെട്ടി കുന്ദ്രയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ഞങ്ങളുടെ മാലഖയെ അനുഗ്രഹിക്കണമെന്നും താരം കുറിച്ചു. സമിഷ എന്ന പേരിന്റെ അർത്ഥം താരം പങ്കുവെച്ചിട്ടുണ്ട്. ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു എന്നാണ് പേരിന്റെ അർത്ഥം. സ എന്നത് സംസ്കൃതം വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്താണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

ശിൽപ്പ-രാജ് കുന്ദ്ര ദമ്പതികൾക്ക് എട്ട് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. വിയാൻ എന്നാണ് മകന്റെ പേര്. വിവാഹത്തിന് ശേഷം ബോളുവുഡ് സിനിമ ലോകത്ത് നിന്ന് വിട പറഞ്ഞ ശിൽപ്പ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായി പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയിൽ നിന്ന് വിട പറഞ്ഞുവെങ്കിലും ബോളിവുഡ് കോളങ്ങളിൽ ശിൽപ ഷെട്ടി ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. താരത്തിന്റെ ഫിറ്റ്നെസ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാണ്.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X