ഗ്ലാമറസ് വേഷം ചെയ്തിട്ടുണ്ട്, പക്ഷേ ഇനി ചുംബിക്കാന്‍ വയ്യ! അങ്ങനൊരു തീരുമാനത്തിന്റെ കാരണം പറഞ്ഞ് ശില്‍പ ഷെട്ടി
നര്‍ത്തകിയായിട്ടും അഭിനേത്രിയായിട്ടും ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടിമാരില്‍ ഒരാളാണ് ശില്‍പ ഷെട്ടി കുന്ദ്ര. അഭിനയത്തിനൊപ്പം കിടിലന്‍ നൃത്തച്ചുവടുകള്‍ വെച്ചാണ് ശില്‍പ ആരാധകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അതേ സമയം ബിസിനസുകാരനായ രാജ് കുന്ദ്രയെ വിവാഹം കഴിച്ച് ഇപ്പോള്‍ മക്കളുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി.
ഇടയ്ക്ക് സിനിമയിലും ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലുമൊക്കെ ശില്‍പ സജീവ സാന്നിധ്യമാണ്. എന്നാല്‍ തന്റെ സിനിമകളെ പറ്റി ശില്‍പ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഇപ്പോള്‍ താന്‍ പ്രോജക്റ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മുന്‍ഗണന കൊടുക്കുന്ന ചിലതുണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വളരെ സൗമ്യമായ ഒരു പ്ലാറ്റ്ഫോമായതിനാല്‍ ഒരുപാട് കാര്യങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നു. എന്നാലിപ്പോള്‍ ഞാന്‍ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്റെ കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്ന ഉള്ളടക്കമുള്ള സിനിമകള്‍ വേണമെന്നൊരു തീരുമാനത്തിലാണ്. അങ്ങനെയുള്ള പടങ്ങളാണ് ഞാനെപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. താന്‍ എപ്പോഴും കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ആളാണെന്നാണ് ശില്‍പ പറയുന്നത്.
'ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്താറുള്ളതിനെ പറ്റിയും നടി പറഞ്ഞു. എനിക്ക് ഏതൊക്കെ കഥകളിലാണ് അഭിനയിക്കാന്‍ കഴിയുക, ഏതെല്ലാം ചെയ്യാന്‍ കഴിയില്ല എന്നതിനെ പറ്റി നല്ല വ്യക്തമായി തന്നെ അറിയാം. അതുകൊണ്ട് തന്നെ സ്‌ക്രീനിലെ ചുംബനങ്ങളോട് തീരെ താല്‍പര്യമില്ല. കാരണം എനിക്കെന്റെ കുട്ടികളുടെ കൂടെയിരുന്ന് സ്വന്തം സിനിമ കാണേണ്ടതാണ്. അതുകൊണ്ട് അത്തരം രംഗങ്ങളോട് നോ എന്നാണ് താന്‍ പറയാറുള്ളത്'.
2023-ല്‍ സുഖീ ബാക്ക് എന്ന ചിത്രത്തിലൂടെയാണ് ശില്‍പ ഷെട്ടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. ആ സിനിമയിലെ പ്രകടനത്തിന് നടിയ്ക്ക് വളരെയധികം അഭിനന്ദനങ്ങളും ലഭിച്ചു. ചിത്രത്തിന് വളരെയധികം പോസിറ്റീവ് റിവ്യൂ കിട്ടിയെങ്കിലും സിനിമ വിജയിച്ചില്ല. മാത്രമല്ല സിനിമയില്‍ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ടെന്നും അതിന് പിന്നാലെ വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നടി സംസാരിച്ചു.
'കലയെയും കരകൗശലത്തെയും കുറിച്ച് എനിക്ക് ഒരു തരത്തില്‍ മനസ്സിലായി വരികയായിരുന്നു. മാത്രമലല എന്റെ ഉള്ളിലെ കഴിവുകള്‍ പൂര്‍ണ്ണമായി പുറത്തെടുക്കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ ഞാന്‍ വിവാഹം കഴിക്കുകയും ഹണിമൂണ്‍ ആഘോഷിക്കാനും തീരുമാനിച്ചു. എന്നാലിപ്പോള്‍, ഞാന്‍ എന്നെ തന്നെ വീണ്ടും കണ്ടെത്തുന്നതായി തോന്നുകയാണ്.

ഞാനൊരു മികച്ച വ്യക്തിയായി മാറിയിരിക്കുകയാണ്. നിങ്ങളൊരു നല്ല വ്യക്തിയായി മാറുമ്പോള്‍, തീര്‍ച്ചയായും നല്ലൊരു അഭിനേതാവായി കൂടി മാറുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടാണ് പുതിയ ശില്‍പയെ കുറിച്ചുള്ള മുഴുവന്‍ വെളിപ്പെടുത്തലും അവതരണവും സുഖീയില്‍ ഉള്ളത്.
അയ്യോ അവള്‍ക്ക് ഇതുപോലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമോ? എന്നായിരുന്നു ആളുകള്‍ ചിന്തിച്ചിരുന്നത്. 30 വര്‍ഷത്തിന് ശേഷവും ആളുകളെ അത്ഭുതപ്പെടുത്താന്‍ എനിക്ക് കഴിയുന്നത് ഒരു വലിയ അഭിനന്ദനമാണ്. മാത്രമല്ല മുന്‍പ് ഈ ചിത്രം ചെയ്യുന്നില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നതായിട്ടും' ശില്‍പ പറഞ്ഞിരുന്നു.
'ഈ സിനിമയിലേക്കുള്ള അവസരം ആദ്യമായി ഓഫര്‍ ചെയ്തപ്പോള്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഞാന്‍ അതിനോട് 'നോ' പറഞ്ഞിരുന്നു. എന്നാല്‍ എട്ട് മാസത്തിന് ശേഷം, വീണ്ടും സിനിമ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. അതിന് കാരണം തന്റെ ഭര്‍ത്താവ് രാജ് കുന്ദ്രയാണെന്നാണ് നടി പറഞ്ഞത്.
ഈ സിനിമ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് ഭര്‍ത്താവാണ്. സിനിമ ചെയ്യാനും തന്റെ വേഷം മികച്ച രീതിയില്‍ അവതരിപ്പിക്കാനും രാജ് തന്നെ പ്രേരിപ്പിച്ചെന്നും ഓരോ പ്രേക്ഷകര്‍ക്കും എല്ലാവരുടെയും ഉള്ളില്‍ ഒരു സുഖി ഉണ്ടെന്ന് അനുഭവിക്കാന്‍ കഴിഞ്ഞെന്നും,' നടി പറയുന്നു.


Click it and Unblock the Notifications











