twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭർത്താവിനെ പിന്തുണച്ച് ശിൽപ ഷെട്ടി, കുന്ദ്ര നിർമ്മിച്ചത് നീലച്ചിത്രമല്ല

    |

    നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പട്ട കേസിൽ ഭർത്താവ് നിരപരാധിയാണെന്ന് നടി ശിൽപ ഷെട്ടി. അന്വേഷണ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ വസതയിലെത്തി നടിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളം നടിയുടെ മൊഴിയെടുത്തതിന് ശേഷമാണ് ഇവർ മടങ്ങിയത്. ഭർത്താവ് രാജ് കുന്ദ്രയ പിന്തുണച്ചാണ് നടിമൊഴി നൽകിയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

    shiip

    ഹോട്ഷോർട് എന്ന മൊബൈൽ ആപ്പുവഴി സംപ്രേക്ഷണം ചെയ്ത വീഡിയോകൾ നിലച്ചിത്രങ്ങൾ അല്ലെന്നും ഇത്തരത്തിലുള്ള വീഡിയോകൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളൽ ലഭ്യമാണെന്നും ശിൽപ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്റെ ഭർത്താവും നിർമ്മിച്ചത് അത്തരത്തിലുള്ള വീഡിയോയാണെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം നീലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട് തനിക്കൊരു ബന്ധവുമില്ലെന്നും നടി അറിയിച്ചിട്ടുണ്ട്.

    അശ്ലീല വീഡിയോ നിർമ്മാണത്തിൽ കുന്ദ്രയ്ക്ക് പങ്കില്ലെന്നു ഹോട്​ഷോട്ട് ആപ്പിലെ വീഡിയോകളുടെ ഉള്ളടക്കത്തെ കുറിച്ച് കുന്ദ്രയ്ക്ക് അറിവില്ലായെന്നും ശിൽപ പറഞ്ഞതായി പോലീസിനെ ഉദ്ധരിച്ച് എഎൻ ഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കേസിൽ നടിയുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥാർക്ക് കണ്ടെത്താനായിട്ടില്ല.

    കഴിഞ്ഞ ദിവസം ശിൽ ഷെട്ടിയുടെ വസതിയിൽ രാജ് കുന്ദ്രയുമായി പോലീസ് എത്തിയിരുന്നു. ആദ്യം ശിൽപയെ ഒറ്റയ്ക്കും പിന്നീട് രാജ് കുന്ദ്രയ്ക്കൊപ്പവും ചോദ്യം ചെയ്തിരുന്നു. ജുഹുവിലെ വീട്ടിൽ നടത്തിയ സെർച്ചിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കുന്ദ്രയുടെ പോലീസ് കസ്റ്റഡി കാലാവധി 27 വരെ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നീലച്ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ 10 പേരാണ് പോലീസ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്

    Recommended Video

    10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam

    ശിൽപ ഷെട്ടിയുടെ പുതിയ ചിത്രമായ ഹംഗാമ2 റിലീസിന് ഒരുങ്ങുകയാണ്. കേസുംവിവാദങ്ങളും ചിത്രത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാരുതെന്ന് അഭ്യർഥിച്ച് നടി രംഗത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹംഗാമ 2 എന്ന സിനിമയ്ക്ക പിന്നിൽ ഒരു വലിയ സംഘത്തിന്‍റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചർക്കു വേണ്ടിയെങ്കിലും ചിത്രം കാണണമെന്നും ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

    Read more about: shilpa shetty
    English summary
    Actress Shilpa Shetty Support His Husband Kundra, He is Not Producing pornographic content
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X