ഭര്‍ത്താവാണെങ്കിലും പരസ്യമായി ചുംബിക്കാമോ? പൊതുവേദിയില്‍ നിന്നുള്ള ചുംബനത്തിന് ശ്രിയയുടെ മറുപടി
റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രു കൊസ്ചീവുമായി പ്രണയത്തിലായിരുന്ന നടി 2018 ലാണ് വിവാഹിതയാവുന്നത്. ഇന്ത്യയില്‍ വച്ച് പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം നടത്തിയത്
പോക്കിരിരാജയില്‍ പൃഥ്വിരാജിന്റെ നായികയായി വന്ന് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് ശ്രിയ ശരണ്‍. പിന്നീട് മലയാളത്തിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രിയ ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ്. കൊവിഡ് കാലത്താണ് നടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.
മകളുടെ വരവ് പുറംലോകത്തെ അറിയിക്കാത്തിന്റെ കാരണം അടുത്തിടെ നടി പറഞ്ഞിരുന്നു. ഇടയ്ക്ക് ചെറിയ ഇടവേളകള്‍ വന്നെങ്കിലും ഹിന്ദിയില്‍ സിനിമകള്‍ ചെയ്യുകയാണ് നടി. ഏറ്റവുമൊടുവില്‍ മലയാള സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ശ്രിയ നായികയായി അഭിനയിച്ചിരുന്നു.
മികവുറ്റ പ്രകടനത്തിന്റെ പേരില്‍ നടി പ്രേക്ഷക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന സമയങ്ങളിലെല്ലാം ശ്രിയയുടെ കൂടെ ഭര്‍ത്താവ് ആന്‍ഡ്രു ഉണ്ടാവാറുണ്ട്. അങ്ങനെ ദൃശ്യത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ശ്രിയയും ആന്‍ഡ്രുവും പരസ്പരം ചുംബിച്ച ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു. പിന്നീട് ഇത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇരുവരും പരസ്പരം ചുംബിച്ചത്.

ഭാര്യയും ഭര്‍ത്താവുമാണെങ്കിലും പൊതുസ്ഥലത്ത് വെച്ച് താരങ്ങള്‍ ചുംബിച്ചത് പലരെയും ചൊടിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന വന്നിരുന്നു. പലയിടത്തും പരിഹാസങ്ങള്‍ വന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് ശ്രിയ തന്നെ രംഗത്ത് വരികയും ചെയ്തു.
'രണ്ട് ആളുകള്‍ പരസ്പരം ചുംബിക്കുന്നത് അതിമനോഹരമായ ഒരു കാര്യമാണ്. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അതില്‍ പല അഭിപ്രായങ്ങളുമുണ്ടാവാം, അതിനെ അതിന്റെ വഴിയ്ക്ക് വിടുക എന്നതാണ് ചെയ്യാനുള്ളത്. സിനിമയില്‍ ഒരുപക്ഷേ നിങ്ങള്‍ ചില കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ഒരിക്കലും അവരുടെ യഥാര്‍ത്ഥ ജീവിതമല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അങ്ങനെ ആയിരിക്കില്ലെന്നും', ശ്രിയ വ്യക്തമാക്കി.

എനിക്കേറ്റവും പ്രിയപ്പെട്ട നിമിഷത്തില്‍ ഒരു ചുംബനം തരുക എന്നത് ഭര്‍ത്താവ് ആന്‍ഡ്രുവിനെ സംബന്ധിച്ച് സാധാരണ കാര്യമാണെന്ന് ശ്രിയ കൂട്ടിച്ചേര്‍ത്തിരുന്നു. ക്യാമറയ്ക്ക് മുന്നിലാണെങ്കിലും എല്ലാ ചുംബനങ്ങളൊക്കെ വീട്ടില്‍ വച്ച് ചെയ്താല്‍ പോരെ എന്നാണ് ചിലര്‍ നടിയോട് ചോദിക്കുന്നത്. ചിലര്‍ വിമര്‍ശിച്ച് കൊണ്ട് വന്നപ്പോള്‍ മറ്റ് ചിലര്‍ താരങ്ങളെ അനുകൂലിക്കുകയാണ് ചെയ്തത്. അവര്‍ പരസ്യമായി ചുംബിച്ചാലും അതിലൊന്നും തെറ്റ് കാണാനില്ലെന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.
റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രു കൊസ്ചീവുമായി പ്രണയത്തിലായിരുന്ന നടി 2018 ലാണ് വിവാഹിതയാവുന്നത്. ഇന്ത്യയില്‍ വച്ച് പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം നടത്തിയത്. വിവാഹശേഷം ആന്‍ഡ്രൂവിനൊപ്പം നടി വിദേശത്തേക്ക് പോയി.
നിലവില്‍ ആന്‍ഡ്രുവിന്റെ നാട്ടിലായി താമസിക്കുകയാണ് താരങ്ങള്‍. ഇതിനിടയിലാണ് ശ്രിയ ഗര്‍ഭിണിയാവുന്നതും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നതും. 2021 ജനുവരിയില്‍ ജനിച്ച നടിയുടെ കുഞ്ഞിന്റെ ഫോട്ടോസ് പുറത്ത് വിട്ടിരുന്നു.

ശ്രിയയെ പോലെ ഭര്‍ത്താവ് ആന്‍ഡ്രുവും വളരെ സിംപിളായ വ്യക്തിയാണ്. പരസ്പരം തമാശകള്‍ പറഞ്ഞും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഇരുവരും. അടുത്തിടെ ശ്രിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ചിലര്‍ നടിയുടെ മാറിടങ്ങളെ പറ്റി കമന്റുമായി എത്തിയിരുന്നു. നിങ്ങളുടെ ബൂബ്‌സ് കാണാന്‍ വളരെ മനോഹരമാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ താന്‍ അതിനെ അനുകൂലിക്കുന്നുണ്ടെന്നാണ് ഭര്‍ത്താവ് മറുപടി പറഞ്ഞത്.
ഞാനത് നേരിട്ട് കണ്ടും അനുഭവിച്ച് കൊണ്ടിരിക്കുന്ന ആളാണ്. അതുകൊണ്ട് നിങ്ങള്‍ പറഞ്ഞത് സത്യമാണ്. അവളുടെ മാറിടങ്ങള്‍ വളരെ മനോഹരമാണെന്നാണ് ആന്‍ഡ്രൂ അഭിപ്രായപ്പെട്ടത്. ഭര്‍ത്താവിന്റെ കൗണ്ടര്‍ കേട്ട് നടി ചിരിക്കുകയാണ് ചെയ്തത്.


Click it and Unblock the Notifications











