രണ്ട് വിവാഹങ്ങളും പരാജയം! ഇപ്പോഴും പ്രണയിക്കുന്നു, വെളിപ്പെടുത്തലുമായി നടി ശ്വേത
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ശ്വേത തിവാരി. രണ്ടാം ഭർത്താവിൽ നിന്ന് തനിയ്ക്കും മകൾക്കും ഏൽക്കേണ്ടി ആക്രമണം പുറം ലോകത്ത് എത്തിയതോടെ നട വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. ഇപ്പോഴിത വീണ്ടും മിനിസ്ക്രീനിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം. രണ്ട് പ്രണയ ജീവിതം പരാജയപ്പെട്ടതിനു പിന്നാലെ മൂന്നാമത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

താൻ ഇപ്പോഴും പ്രണയത്തിലാണെന്ന് തുറന്നു പറയുകയാണ് താരം. എന്നാൽ ഇത്തവണ താൻ സ്നേഹിക്കുന്നത് തന്റെ രണ്ട് മക്കളെയാണ്. മറ്റൊരാളെ സ്നേഹിക്കാൻ തനിയ്ക്ക് ഇപ്പോൾ സമയമില്ലെന്നും നടി പറയുന്നു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായിരുന്നപ്പോഴാണ് താരം രാജ ചൗധരിയെ വിവാഹം കഴിക്കുന്നത് വിവാഹം ബന്ധം മോശമായതിനെ തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു . ഇവർക്ക് പാലക്ക് എന്നൊരു മകളുമുണ്ട്.
ചൗധരിയുമായുള്ള ബന്ധം വേർപിരിഞ്ഞതിനു ശേഷമാണ് 2013 ൽ കോഹ്ലിയെ വിവാഗം കഴിക്കുന്നത്. ഇതും അധികം നാൾ നിലനിന്നിരുന്നില്ല. തന്നേയും മകളേയും അകാരണമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഈ ബന്ധത്തിൽ നടിയ്ക്ക് റെയാൻഷ് എന്നൊരു മകനുണ്ട്. രണ്ടാം ഭർത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയപ്പോൾ സോഷ്യൽമീഡിയയിലൂടെ നിരവധി വിമർശനങ്ങൾ നടിയെ തേടി എത്തിയിരുന്നു


Click it and Unblock the Notifications