രൺബീർ കപൂറിന്റെ മുറിയിൽ താൻ തിരയുന്നത് ഇതാണ്, നടിയുടെ മറുപടി വിശ്വസിക്കാനാവാതെ കരൺ ജോഹർ

ഏറ്റവും കൂടുതൽ ലേഡീസ് ആരാധകരുളള താരമാണ് രൺബീർ കപൂർ. 2007 ൽ പുറത്ത് ഇറങ്ങിയ സവാരിയ എന്ന ചിത്രത്തിലൂടെയാണ് നടൻ ബോളിവുഡിൽ എത്തുന്നത്. ആ ചിത്രത്തിലൂടെ തന്നെ തന്നെ നടൻ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ രൺബീർ ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. താരങ്ങളായ ഋഷി കപൂറിന്റേയും നീതു കപൂറിന്റേയും മകനാണ് രൺബീർ. റിദ്ദിമ കപൂറാണ് സഹോദരി.

Sonakshi Sinha- Rabir Kapoor,

രൺബീറിന്റെ സിനിമ പോലെ തന്നെ പ്രണയവും ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാണ്. ബോളിവുഡിലെ മുൻനിര നായികമാരുമായി താരം പ്രണയത്തിലായിരുന്നു. നടി ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായി നടൻ പ്രണയത്തിലായിരുന്നു. നീണ്ടകാലം നീണ്ടുനിന്നിരുന്ന ബന്ധങ്ങളായിരന്നു ഇവയെല്ലാം. എന്നാൽ നടിമാരുമായ രൺബീർ വേർപിരിയുകയായിരുന്നു. ദീപിക പദുകോണുമായുള്ള പ്രണയം ബോളിവുഡിൽ വലിയ ചർച്ചായായിരുന്നു. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു. നടി കത്രീന കൈഫുമായും നടൻ പ്രണയത്തിലായിരുന്നു. എന്നാൽ അതും ബ്രേക്കപ്പാവുകയായിരുന്നു. രൺബീറുമായുള്ള പ്രണയ തകർച്ച നടിമാരെ വല്ലാതെ തളർത്തിയിരുന്നു.

നടി കത്രീനയുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷമായരുന്നു നടി ആലിയയുമായി പ്രണയത്തിലാവുന്നത്. താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2022 ൽ ആയിരിക്കും ബോളിവുഡ് കാത്തിരിക്കുന്ന ആ താരവിവാഹം. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 2021 വിവാഹം നടക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരിക്കിലാണ് താരങ്ങളിപ്പോൾ. ആലിയയും രൺബീറും ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയുടെ റിലീസിന് ശേഷമായിരിക്കും ഇവരുടെ വിവാഹം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് രൺബീറിനെ കുറിച്ച് സോനാക്ഷി സിൻഹ പറഞ്ഞ വാക്കുകളാണ്. രൺബീറിന്റെ ബെഡ് റൂമിൽ കാണുന്ന ഒരു സാധനത്തെ കുറിച്ചാണ് നടി പറയുന്നത്. കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. നടിക്കൊപ്പം ഷാഹിദ് കപൂറും ഷോയിൽ എത്തിയിരുന്നു.

അവതാരകനായ കരൺ ജോഹറിന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ഈ നടന്റെ ബെഡ്റൂമിൽ കയറുമ്പോൾ എന്താണ് തിരയുന്നതെന്നായിരുന്നു ചോദ്യം. രൺബീറിന്റെ മുറിയെ കുറിച്ചാണ് ആദ്യം ചോദിച്ചത്. വളരെ പെട്ടെന്ന് തന്നെ പൂച്ച എന്ന് സോനാക്ഷി ഉത്തരം നൽകി. എന്നാൽ ഇത് മനസ്സിലാക്കാൻ കരണിന് ആദ്യം കഴിഞ്ഞില്ല."നിങ്ങൾ മനസ്സിലാക്കാൻ വളരെയധികം സമയമെടുത്തോ'' എന്ന് നിർമ്മാതാവിനെ ട്രോളി കൊണ്ട് ഷാഹിദ് കപൂർ ചോദിച്ചു. സോനാക്ഷിയുടെ ഉത്തരം വൈറലായിട്ടുണ്ട്. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സോനാക്ഷി സിൻഹയും ഷാഹിദ് കപൂറും.

കബീർ സിങ്ങാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷാഹിദ് കപൂർ ചിത്രം. തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായിരുന്നു ചിത്രം. തെന്നിന്ത്യയിലും ചിത്രം വലിയ കാഴ്ചക്കാരെ നേടിയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനാണ് നടൻ കാഴ്ചവെച്ചത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം കഥയുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ചിത്രത്തിനെ ബാധിച്ചിരുന്നില്ല. വൻ കളക്ഷനായിരുന്നു കബീർ സിങ്ങ് നേടിയത്. ജേഴ്സിയാണ് ഇനി പുറത്തിറങ്ങാനുള്ള ഷാഹിദ് കപൂറിന്റെ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X