ജീവൻ തിരിച്ചു കിട്ടാനുള്ള സാധ്യത 30 ശതമാനം മാത്രമായിരുന്നു; കാൻസറിനെ അതിജീവിച്ചതിനെക്കുറിച്ച് സൊനാലി
താരത്തിളക്കത്തിൽ നിൽക്കവെ ഗുരുതര അസുഖം ബാധിച്ച് ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കേണ്ടി വന്ന താരങ്ങൾ സിനിമാ ലോകത്ത് ഏറെയാണ്. രോഗവുമായി തങ്ങൾ നടത്തിയ പോരാട്ടവും തിരിച്ചു വരവും മിക്ക താരങ്ങളും ആരാധകരോട് പങ്കുവെക്കാറുണ്ട്. മലയാളി നടി മംമ്ത മോഹൻദാസ്, മനീഷ കൊയ്രാള തുടങ്ങിയവരെല്ലാം ഇതിനുദാഹരണമാണ്.
Recommended Video
സമാനമായി 2018 ലാണ് നടി സൊനാലി ബെൻഡ്രയ്ക്ക് അർബുദം ബാധിക്കുന്നത്. നീണ്ട ചികിത്സയ്ക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചു വന്ന നടി സ്തനാർബുദത്തെ സ്ത്രീകൾ കരുതിയിരിക്കേണ്ടതിനെ പറ്റി തുറന്നു സംസാരിക്കാറുണ്ട്.

ഇപ്പോൾ സ്താനുർബദം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെ പറ്റു സംസാരിക്കുകയാണ് സൊനാലി. അർബുദം കണ്ടെത്തുമ്പോഴേക്കും രോഗത്തിന്റെ തീവ്രത നാലാം ഘട്ടത്തിലെത്തിയിരുന്നു. മരണത്തെ അതിജീവിക്കാനുള്ള സാധ്യത 30 ശതമാനം മാത്രമാണെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് സൊനാലി പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പിന്തുണ തനിക്ക് അനുഗ്രഹമായെന്നും സൊനാലി പറയുന്നു. ബോളിവുഡ് ബബിളിനോടാണ് പ്രതികരണം.
2018 ൽ സ്താനാർബുദത്തെ പറ്റി തുറന്ന് സംസാരിച്ചത് മറ്റൊരുപാട് സ്ത്രീകളെ ജാഗരൂകരാക്കിയെന്നും സൊനാലി ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിലൂടെ നടി ഇറക്കിയ പ്രസ്താവനയ്ക്ക് ശേഷം സ്താനാർബുദ പരിശോധനയുടെ എണ്ണം ഗണ്യമായി കൂടിയെന്നും നടി പറയുന്നു. നാല് വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇന്ന് സ്ത്രീകൾ ഇതേപറ്റി സ്വാഭാവികമായി സംസാരിക്കുന്നു. അതിൽ തനിക്ക് സന്തോഷമുണ്ടെന്നും സൊനാലി പറഞ്ഞു.

ചിലപ്പോൾ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് ജീവിതത്തിൽ പ്രതിസന്ധികളുണ്ടാവും. ചെറിയ വേദനയ്ക്ക് നടത്തിയ പരിശോധനയിലാണ് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. എനിക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും നിന്നു. അവരിൽ ഓരോരുത്തരിലും താൻ അനുഗ്രഹീതയതാണെന്നും സൊനാലി 2018 ൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അർബുദ ലക്ഷണങ്ങള അവഗണിക്കരുതെന്നും സൊനാലി പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ സൊനാലിയുടെ കുറിച്ച് ചർച്ചയായിരുന്നു. അർബുദ ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളും നടി മറച്ചു വെച്ചില്ല. രോഗമുക്തി നേടിയ ശേഷമുള്ള സൊനാലിയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
1994 ൽ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊനാലി അഭിനയ രംഗത്തേക്ക് കടക്കുന്നത്. 1996 ലെ ദിൽജലെ നടിയുടെ കരിയറിലെ വമ്പൻ ഹിറ്റായിരുന്നു. സിനിമകൾക്ക് പുറമെ നിരവധി റിയാലിറ്റി ഷോകളിലും സൊനാലി ജഡ്ജായി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











