Don't Miss!
- News
ഫെബ്രുവരി മുതൽ സുരക്ഷാ പരിശോധന;ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
അന്ന് ആ ഐറ്റം നമ്പര്‍ സോങ്ങില്‍ അഭിനയിക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല: സൊനാലി ബേന്ദ്രേ
ബോളിവുഡിലെ എക്കാലത്തേയും ജനപ്രിയ നടിമാരില്‍ ഒരാളാണ് സൊനാലി ബേന്ദ്രേ. 1993-ല്‍ പുറത്തിറങ്ങിയ ആഗ് എന്ന സിനിമയിലൂടെയായിരുന്നു സൊനാലിയുടെ അരങ്ങേറ്റം. പിന്നീട് മേജര്‍ സാബ്, സഘം, സര്‍ഫറോഷ്, ഹം സാത്ത് സാത്ത് ഹെയ്ന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
ഒരു സമയത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു സൊനാലി ബേന്ദ്രേ. അതുകൊണ്ട് തന്നെ സൊനാലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കും അക്കാലത്ത് യാതൊരു പഞ്ഞവുമില്ലായിരുന്നു.

ഗോള്‍ഡി ബെഹലാണ് സോണാലിയുടെ ഭര്‍ത്താവ്. 2002-ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം അല്പനാളുകള് സിനിമയില്‍ തുടര്‍ന്നെങ്കിലും മകന്റെ ജനനത്തോടെ സൊനാലി അഭിനയത്തില്‍ നിന്ന് താത്കാലിക ഇടവേള എടുത്തിരുന്നു. 2005-ലാണ് മകന് രണ്‍വീര്‍ പിറക്കുന്നത്.
ഇപ്പോഴിതാ മകന്റെ ജനനത്തെക്കുറിച്ച് ഷോക്കിങ്ങായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സോനാലി. മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് താന്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആ സമയത്ത് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
'ഫറാ ഖാന് കോറിയോഗ്രഫി ചെയ്ത ഛം ഛം കര്‍ത്ത എന്ന ഗാനത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. ആ സമയം ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നതേയില്ല. ഗോള്‍ഡി എനിക്ക് പഞ്ചാബി ഭക്ഷണം തന്ന് വയര്‍ വീര്‍പ്പിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ് ഫറാ ഖാന് കുറേ തമാശ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

ഗര്‍ഭിണിയായിരുന്ന എട്ടാം മാസം വരെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്, കാരണം ഞാന്‍ 'ആപ്കി സോണിയ' എന്ന പേരില്‍ ഒരു നാടകം ആ സമയത്ത് ചെയ്യുന്നുണ്ടായിരുന്നു. നാടകത്തോടൊപ്പം ഞങ്ങള്‍ എല്ലായിടത്തും സഞ്ചരിക്കുമായിരുന്നു. പക്ഷെ, അവസാന മാസങ്ങളായപ്പോഴേക്കും വയറ്റിനുള്ളിലെ കുഞ്ഞ് എന്നെ ചവിട്ടാന്‍ തുടങ്ങിയിരുന്നു. കിക്കുകള്‍ക്ക് ശക്തി കൂടുകയും എന്റെ ശ്രദ്ധ കുറയുകയും ചെയ്തപ്പോള്‍ ഞാന്‍ അന്ന് ഒരു തീരുമാനമെടുത്തു.
Recommended Video
പ്രസവശേഷം കുഞ്ഞിന് മുന്‍ഗണന കൊടുക്കണം. കുട്ടിയ്ക്ക് അത് വളരെ അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളുടെ ജോലി അങ്ങനെയായിരുന്നു, സമയം മുന്‍കൂട്ടി പറയാനേ കഴിയില്ല. പക്ഷെ, അത്തരമൊരു മുന്‍ഗണന കൊടുക്കാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം .' സോണാലി ബേന്ദ്രേ പറയുന്നു.
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ