For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാക്കഥകളെ വെല്ലുന്ന സോനം കപൂര്‍-ആനന്ദ് അഹൂജ പ്രണയകഥ

  |

  സെലിബ്രിറ്റി ആയിരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും ബോളിവുഡില്‍ മാധ്യമങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുക എന്നത് ഏറെ വിഷമകരമായ സംഗതിയാണ്. ഇക്കാരണങ്ങളാല്‍ കൊണ്ടുതന്നെ മിക്ക താരങ്ങളും മാധ്യമങ്ങളെ അടുപ്പിക്കാറില്ല. തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. നടി സോനം കപൂറും അതില്‍നിന്ന് വ്യത്യസ്തയല്ല. വ്യക്തിപരമായ കാര്യങ്ങള്‍ പലപ്പോഴും മാധ്യമങ്ങളോട് പങ്കുവെക്കാന്‍ താത്പര്യപ്പെടാറില്ല സോനവും. സോനത്തിന്റെ വിവാഹം ഉള്‍പ്പെടെ പലതും ഏറെ വൈകിയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

  2018 മെയ് എട്ടിനായിരുന്നു സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം. താരങ്ങള്‍ അണിനിരന്ന സ്വപ്‌നതുല്യമായ ഒരു വിവാഹമായിരുന്നു ഇരുവരുടേയും. ഏറെനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ അതേക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവാഹം വരെ ഒരു ക്ലൂവും ലഭിച്ചിരുന്നില്ല. ഈ വര്‍ഷം നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന സോനവും ആനന്ദും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നതിന്റെ സന്തോഷത്തിലാണ്.

  ആനന്ദ് അഹൂജയെ താന്‍ കണ്ടുമുട്ടിയതിന്റെയും പ്രണയം രൂപപ്പെട്ടതിന്റെയും കഥ ഒരിക്കല്‍ ഒരു സിനിമാമാഗസിനോട് സോനം പങ്കുവെച്ചിരുന്നു.

  2015-ല്‍ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സോനം ആനന്ദ് അഹൂജയെ ആദ്യമായി സുഹൃത്തുക്കള്‍ക്കൊപ്പം കാണുന്നത്. പിന്നീട് അടുത്ത സുഹൃത്തുക്കളായി. 'ഞങ്ങളുടെ പൊതുസുഹൃത്തുക്കളില്‍ പലരും ഞങ്ങള്‍ ഒന്നായതിനെ ഇപ്പോഴും അതിശയത്തോടെയാണ് കാണുന്നത്. കാരണം ഞങ്ങളുടെ ഇരുവരുടെയും താത്പര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്, അനില്‍ കപൂറാണ് എന്റെ അച്ഛനെന്ന് അദ്ദേഹത്തിന് ആദ്യത്തെ കുറേ നാളുകള്‍ അറിയുക പോലുമില്ലായിരുന്നു. പക്ഷെ, ഞങ്ങളുടെ ആദ്യ കാഴ്ചയില്‍ തന്നെ ഒരു ഇഷ്ടം ഉടലെടുത്തിരുന്നു.

  പിന്നീട് പരസ്പരം സംസാരിക്കാന്‍ അനേകം അവസരങ്ങള്‍ ലഭിച്ചു. അങ്ങനെ കുറേനാള്‍ കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെയിടയില്‍ പ്രണയം രൂപപ്പെട്ടുവെന്ന് മനസ്സിലായത്.' പരിചയപ്പെട്ട് ഒരു മാസത്തിനുളളില്‍ ആനന്ദ് തന്റെ പ്രണയം സോനത്തിനോട് പറഞ്ഞിരുന്നു. സോനത്തിനും പോസിറ്റീവായ മറുപടി തന്നെയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രണയം രഹസ്യമായി സൂക്ഷിക്കാനായിരുന്നു താത്പര്യം.

  നീണ്ട പ്രണയകാലത്തിനുശേഷം അവര്‍ 2018-ല്‍ ഇരുവരും വിവാഹിതിരായി. സിഖ് മതാചാരപ്രകാരം ആര്‍ഭാടത്തോടെ മുംബൈയില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മിക്കപ്പോഴും ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്.

  സോനവും ആനന്ദും ഇപ്പോള്‍ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലാണ്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോനം ആരാധകരെ അറിയിച്ചത്. ഇക്കാര്യം അറിയിച്ച് സോനം ഹൃദയസ്പര്‍ശിയായൊരു കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഞങ്ങളാല്‍ കഴിയുന്ന മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാലു കൈകള്‍, ഓരോ ചുവടിലും നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്‌നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിന്നെ കാണാന്‍ കാത്തിരിക്കാനാവുന്നില്ല' എന്നായിരുന്നു നടി കുറിച്ചത്.

  വിവാഹശേഷം ഭര്‍ത്താവിനൊപ്പം ലണ്ടനിലാണെങ്കിലും സോനം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നില്ല. രണ്‍ബീര്‍ കപൂര്‍ നായകനായ സാവരിയ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സോനം കപൂര്‍ ഡല്‍ഹി 6, ഐ ഹേറ്റ് ലവ് സ്‌റ്റോറീസ്, ഐഷ, താങ്ക്യു, മൗസം, ഭാഗ് മില്‍ഖ ഭാഗ്, ഖൂബ്‌സൂരത്ത്, പ്രേം രത്തന്‍ ധന്‍ പായോ, നീര്‍ജ, പാഡ് മാന്‍, വീരേ ദി വെഡ്ഡിങ്, സഞ്ജു തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി. സോയ ഫാക്ടറാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബ്ലൈന്‍ഡാണ് സോനത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

  Read more about: sonam kapoor anil kapoor
  English summary
  Actress Sonam Kapoor- Anand Ahuja love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X