For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെന്നിന്ത്യന്‍ താരങ്ങള്‍ കൂടെ അഭിനയിക്കുന്നതില്‍ ഒരു അന്ധവിശ്വാസം എനിക്കുണ്ട്; മനസ് തുറന്ന് സോനം കപൂര്‍

  |

  അമ്മയായതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരമായ സോനം കപൂര്‍. വായു കപൂര്‍ അഹൂജ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രം സോനം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ വ്യക്തി ജീവിതത്തിലെയും, പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ നടി ആരാധകരോട് പങ്കുവെയ്ക്കാറുള്ളതും സ്ഥിരം കാഴ്ച്ചയാണ്. താരത്തിന്റെ ഗര്‍ഭകാല ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നടി ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ എന്നീ പേരുകളില്‍ സോനം കപൂര്‍ ബോളിവുഡ് ലോകത്ത് പ്രശസ്തമാണ്. സിനിമാ വ്യവസായത്തിലെ ഏറ്റവും ഫാഷനബിള്‍ സെലിബ്രിറ്റികളില്‍ ഒരാളായിട്ടാണ് അവര്‍ അറിയപ്പെടുന്നുത്.

  Sonam Kapoor

  ബോളിവുഡിലെ പ്രമുഖ നടനായ അനില്‍ കപൂറിന്റെ മകള്‍ കൂടിയാണ് സോനം കപൂര്‍. അച്ഛന്റെ പാത തുടര്‍ന്ന് താരം സിനിമയിലെത്തിയെങ്കിലും, അദ്ദേഹത്തെ പോലെ തിളക്കം സോനം കപൂറിന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. 2007-ല് പുറത്തിറങ്ങിയ 'സാവരിയ' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചു. നടനായ രണ്‍ബീര്‍ കപൂറിനൊപ്പം സിനിമയിലെത്തിയ താരം ഡല്‍ഹി 6-, ആയിഷ, സഞ്ജു, നീരജ, ഐ ഹേറ്റ് ലൗ സ്റ്റോറി, പാഡ് മാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

  നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്ത നടി, തന്റെ അഭിനയ ജീവിതത്തിലെ രസകരമായ അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവത്തെ കുറിച്ച് നടി പറഞ്ഞതിങ്ങനെ,

  നടി സോനം കപൂര്‍ അവസാനമായി അഭിനയിച്ച സിനിമ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ, സോയ ഫാക്ടറിയിലാണ്. ചിത്രത്തില്‍ ഭാഗ്യ ദേവതയായിട്ടാണ് സോനം കപൂര്‍ എത്തിയത്. 2019-ല് റിലീസായ ചിത്രത്തിന്റെ പ്രമോഷന്റ ഭാഗമായി താരം ബീ ടൗണിലെത്തി. അന്ന് സോനം, സുഹൃത്തുക്കളോട് അവരുടെ ജീവിത്തിലെ ഭാഗ്യം എന്താണെന്ന് ചോദിച്ചു. സുഹൃത്തുക്കളായ ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന തങ്ങളുടെ ഭാഗ്യവശങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തി.

  അതേ സമയം നടിയുടെ സുഹൃത്തുക്കള്‍ തിരിച്ച് അതേ ചോദ്യം ചോദിച്ചു. അതിന് താരം നല്‍കിയ മറുപടി രസകരം നിറഞ്ഞതാണ്.

  ദക്ഷിണേന്ത്യക്കാര്‍ തനിക്ക് ഭാഗ്യവാന്മാരാണെന്ന് കരുതുന്നതായി താരം വെളിപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആളുകളുമായുള്ള തന്റെ സൗഹൃദത്തിനെ കുറിച്ച് താരം സംസാരിച്ചു.

  എന്റെ സിനിമകളുടെ വിജയം എന്നത് തെന്നിന്ത്യക്കാരാണ്. കാരണം തന്റെ എല്ലാ ചിത്രത്തിന് പിന്നലും ഒരു തെന്നിന്ത്യക്കാരനുണ്ടാകുമെന്ന് താരം വെളിപ്പെടുത്തി. തെന്നിന്ത്യകാര്‍ തനിക്ക് ഭാഗ്യവാന്മാര്‍ ആണെന്ന് താന്‍ കരുതുന്നതായി നടി പറഞ്ഞു. അവിടെ നിന്നുള്ള ആളുകള്‍ക്കൊപ്പം ജോലി ചെയ്താല്‍ അത് എപ്പോഴും വിജയകരമാകുമെന്ന് ആരോ എന്നോട് പറഞ്ഞു,'' താരം വ്യക്തമാക്കി.

  നിങ്ങള്‍ക്ക് ശരിക്കും ഇതില്‍ വിശ്വാസമുണ്ടൊ എന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ ചോദിച്ചു.

  നമുക്കാര്‍ക്കും ഒന്നും പറയാനാകില്ല, വിധി എന്നത് എവിടെയും എഴുതിവെച്ചിട്ടുള്ളത് അല്ല. ചിലപ്പോള്‍ അത് ഭാഗ്യമാകാം മറ്റു ചിലപ്പോ കെട്ട ഭാഗ്യവും. അത് കരുതി പരിശ്രമിക്കാത്തിരിക്കരുത്. പരിശ്രമം തുടര്‍ത്തു കൊണ്ടിരിക്കുക നിങ്ങളെ തേടി വിജയം വരും, നടി പറഞ്ഞു.

  നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2018-ല് വ്യവസായിയായ ആനന്ദ് അഹൂജയെ സോനം കപൂര്‍ വിവാഹം കഴിക്കുന്നത്. ഓഗസ്റ്റ് 20 നാണ് സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും കുഞ്ഞ് ജനിച്ചത്. 2021 മാര്‍ച്ചിലാണ് നടി തന്റെ ആദ്യ ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

  2019-ല്‍ ദുല്‍ഖര്‍ സല്‍മാനെപ്പം എത്തിയ സോയ ഫാക്ടറാണ് അവസാനം നടി അഭിനയിച്ച ചിത്രം. ഷോമെ മഖിജയുടെ ബ്ലൈന്‍ഡ് ആണ് അടുത്ത ചിത്രം.

  Read more about: sonam kapoor
  English summary
  .Read In Summary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X