'​ഗർഭകാലം അത്ര മനോഹരമല്ല'; നീരു വന്ന് തടിച്ച കാലുകളുമായി സോനം കപൂർ

ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് നടി സോനം കപൂർ. അനിൽ കപൂറിന്റെ മകളായ സോനം നടിയെന്നതിനൊപ്പം തന്നെ ബോളിവുഡിലെ ഫാഷനിസ്ത എന്ന പേരിൽ കൂടിയാണ് അറിയപ്പെടുന്നത്. വ്യത്യസ്തതയാർന്ന ഫാഷൻ ചോയ്സുകളുള്ള നടി റെഡ്കാർപറ്റുകളിൽ എപ്പോഴും തിളങ്ങാറുണ്ട്. 2018 ൽ ബിസിനസ്കാരനായ ആനന്ദ് അഹുജയുമായി വിവാഹിതയായ സോനം ഇപ്പോൾ ​ഗർഭിണിയുമാണ്.

'ഗർഭകാലം അത്ര മനോഹരമല്ല'

സോഷ്യൽ മീഡിയയിൽ സജീവമായ സോനം ഇടയ്ക്കിടെ ​ഗർഭകാലത്തെ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ​ഗർഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് സോനം. നീര് വന്ന തടിച്ച കാലുകളുടെ ഫോട്ടോയാണ് സോനം തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗർഭകാലം അത്ര മനോഹരമല്ലെന്നാണ് സോനം ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

'എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ആരും പറഞ്ഞ് തരില്ല'

നേരത്തെയും സോനം ​ഗർഭകാലത്തെ ശാരീരിക പ്രശ്നങ്ങളെ പറ്റി തുറന്നു പറഞ്ഞിരുന്നു. ​ഗർഭിണിയായി ആദ്യ മൂന്ന് മാസം വളരെ ബുദ്ധിമുട്ടായിരുന്നെന്നാണ് നടി പറഞ്ഞത്. ​ഗർഭകാലം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ആരും പറഞ്ഞ് തരില്ല. അത് എത്ര മനോഹരമാണെന്നേ പറയൂയെന്നും സോനം ചൂണ്ടിക്കാട്ടി. എല്ലാ ദിവസവും ശരീരത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഉറക്കത്തിന്റെ സമയക്രമം തെറ്റി. അർധരാത്രിക്ക് ചിലപ്പോൾ ബാത്ത്റൂമിൽ പോവേണ്ടി വരും. പക്ഷെ ഈ മാറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെ തന്റെ ശരീരത്തെ ഇതിന് മുമ്പ് താനിത്രയും സ്നേഹിച്ചിട്ടില്ലെന്നും സോനം തുറന്നു പറഞ്ഞു.

കഴിക്കുന്ന ഭക്ഷണത്തിലും മേക്കപ്പുകളിലും വളരെ ശ്രദ്ധയുണ്ട്

​ഗർഭിണിയായ ശേഷം താൻ കഴിക്കുന്ന ഭക്ഷണത്തിലും മേക്കപ്പുകളിലും വളരെ ശ്രദ്ധയുണ്ട്. ഇത് രണ്ടും ജനിക്കാൻ പോവുന്ന കുഞ്ഞിനെ നേരിട്ട് ബാധിക്കുന്നതാണ്. അതിനാൽ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ് താൻ ശരീരത്തിൽ ഉപയോ​ഗിക്കുന്നതന്നും സോനം പറഞ്ഞു. ഒപ്പം വ്യായാമം ചെയ്യുന്നതും തന്നെ സഹായിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർ‌ത്തു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഭർത്താവിനൊപ്പം ലണ്ടനിലാണ് മിക്കപ്പോഴും ഉണ്ടാവാറ്

പ്രസവശേഷം മാതിപിതാക്കളുടെയൊപ്പം ആറ് മാസം മുംബൈയിൽ നിൽക്കാനാണ് സോനത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. നടി ഭർത്താവിനൊപ്പം ലണ്ടനിലാണ് മിക്കപ്പോഴും ഉണ്ടാവാറ്. ഈ വർഷം മാർച്ചിലാണ് താൻ ​ഗർഭിണിയാണെന്ന കാര്യം സോനം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. ക്രെെം ത്രില്ലറായ ബ്ലെെൻഡ് ആണ് സോനത്തിന്റെ പുറത്തിറങ്ങാനുള്ള സിനിമ.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇതിന്റെ ചിത്രീകരണം പൂർത്തിയായതാണ്. അന്ധയായ പെൺകുട്ടിയുടെ വേഷത്തിലാണ് സോനം ഈ സിനിമയിൽ എത്തുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രം സാവരിയയിലൂടെയാണ് സോനം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. രൺബീർ കപൂറായിരുന്നു ചിത്രത്തിലെ നായകൻ. പിന്നീട് നീര്ജ, ഖുബ്സൂരത്ത്, വീർ ദി വെഡ്ഡിം​ഗ്, ദ സോയ ഫാക്ടർ, രാഞ്ജന, എക് ലഡ്കി കോ ദേഖ തോ ഐസ ല​ഗ തുടങ്ങിയ സിനിമകളിലും സോനം അഭിനയിച്ചു.

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X