»   » നടി സോനു വാലിയക്കെതിരെ അജ്ഞാതരുടെ സൈബര്‍ ആക്രമണം

നടി സോനു വാലിയക്കെതിരെ അജ്ഞാതരുടെ സൈബര്‍ ആക്രമണം

Posted By: Ambili
Subscribe to Filmibeat Malayalam

നടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. കേരളത്തില്‍ പ്രമുഖ നടിയെ തട്ടികൊണ്ടു പോയതിനു പിന്നാലെ നിരവധി നടികള്‍ തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ ചൂണ്ടികാണിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനിടെ അശ്ലീല വീഡിയോയും കോളുകളും ലഭിക്കുന്നതിനെ തുടര്‍ന്ന് ബോളിവുഡ് നടി സോനു വാലിയ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി നടിക്ക് നിരവധി കോളുകളും അശ്ലീല വീഡിയോകളും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുംബൈ പോലീസിന് നടി ഇന്നലെ പരാതി നല്‍കിയത്.

ഐപിസി 354 സെക്ഷന്‍ പ്രകാരം അജ്ഞാതാരായ കുറ്റവാളികള്‍ക്കെതിരെയാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ ബാംഗൂര്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരാഴ്ചയായി തനിക്ക് നിരന്തരം അശ്ലീല കോളുകളും വീഡിയോകളും ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് 51-കാരിയായ നടി പറയുന്നു. നടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

English summary
Actress Sonu Walia filed a police complaint after being bombarded by lewd calls and dirty videos. The actor opens up about her ordeal for the past month and standing up for herself.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam