എല്ലാം ബോണിക്ക് എഴുതിക്കൊടുക്കുന്നു, ശ്രീദേവിയുടെ സഹോദരി പ്രശ്നമാക്കി; സ്വത്ത് തർക്കത്തിന് കാരണമിത്?
സിനിമ പോലെ നാടകീയമായാണ് നടി ശ്രീദേവിയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. അമ്മയുടെ നിഴലിലായിരുന്നു കുട്ടിക്കാലം മുതൽ ശ്രീദേവി. അമ്മയുടെ മരണ ശേഷം മാനസികമായി തകർന്ന നാളുകളിൽ ബോണി കപൂറുമായി കൂടുതൽ അടുത്തു. ശ്രീലത എന്ന സഹോദരി ശ്രീദേവിക്കുണ്ട്. എന്നാൽ അമ്മയുടെ മരണ ശേഷം ശ്രീലതയും ശ്രീദേവിയും തമ്മിൽ അകൽച്ചയുണ്ടായി. സ്വത്ത് തർക്കങ്ങൾ ഉടലെടുത്തു. ബ്രെയ്ൻ കാൻസർ ബാധിച്ച ശ്രീദേവിയുടെ അമ്മയ്ക്ക് സർജറി ചെയ്തിരുന്നു. സർജറിയിലെ പിഴവ് കാരണം അമ്മയുടെ ഓർമ്മ നശിച്ചു. 1996 ൽ ഇവർ മരണപ്പെട്ടു. ഇതോടെ ആശുപത്രിക്കെതിരെ ശ്രീദേവി കേസ് കൊടുത്തു.
കേസ് ജയിച്ച നടിക്ക് 7.2 കോടി രൂപ നഷ്ടപരിഹാരമായി ആശുപത്രി നൽകി. ഇവിടം മുതലാണ് ശ്രീലതയും ശ്രീദേവിയും തമ്മിലുള്ള അകൽച്ച കടുത്തത്. എന്നാൽ ഈ നഷ്ടപരിഹാര തുക സഹോദരി ശ്രീലതയുമായി പങ്കിടാൻ ശ്രീദേവി തയ്യാറായില്ല. ശ്രീലത കോടതിയെ സമീപിച്ചു. നഷ്ടപരിഹാര തുക ശ്രീലതയുമായി പങ്കിടാൻ ശ്രീദേവി തയ്യാറായില്ല. ശ്രീലത കോടതിയെ സമീപിച്ചു. കേസിൽ ശ്രീലത വിജയിച്ചു. രണ്ട് കോടി രൂപ ശ്രീലതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു.

അമ്മയുടെ ഓർമ്മ നശിച്ചപ്പോൾ എല്ലാ സ്വത്തും അവർ ശ്രീദേവിക്ക് എഴുതി നൽകിയെന്ന ആരോപണവും ശ്രീലത ഉന്നയിച്ചിരുന്നു. കുടുംബത്തിന്റെ പേരിലുള്ള ചില സ്വത്തുക്കൾ ശ്രീദേവിക്ക് ഒപ്പിട്ട് നൽകാൻ ശ്രീലത തയ്യാറായില്ല. ഈ പ്രശ്നങ്ങളോടെ ശ്രീലതയും ശ്രീദേവിയും തമ്മിൽ പരസ്പരം മിണ്ടാതായി. ബോണി കപൂർ അക്കാലത്ത് ശ്രീദേവിയുടെ എല്ലാമെല്ലാമായി മാറിയിട്ടുണ്ട്. കുറേ വർഷങ്ങൾക്കിപ്പുറം ശ്രീദേവിയും ശ്രീലതയും തമ്മിൽ രമ്യതയിൽ എത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ 2018 ൽ ശ്രീദേവി മരിച്ച ശേഷം ചെന്നെെയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ശ്രീലത എത്തിയില്ല. ഇതിന് കാരണം എന്തെന്ന് വ്യക്തമല്ല.
സ്വത്ത് തർക്കങ്ങളെക്കുറിച്ച് ഒരിക്കൽ നടി കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. ശ്രീദേവി സമ്പാദിച്ച പണം തന്നെയല്ല, അതെന്തിനാണ് കൈക്കലാക്കുന്നത്, അത് തെറ്റാണെന്ന് ശ്രീലതയെ ഒരിക്കൾ കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു. ബോണി കപൂറിനെ വിശ്വസിച്ച് ശ്രീദേവി എല്ലാത്തിലും ഒപ്പിട്ട് നൽകുകയാണ്, അപ്പോൾ എന്ത് ചെയ്യാൻ പറ്റും എന്നാണ് ശ്രീലത പറഞ്ഞത്. ഒരു തരത്തിൽ ശ്രീലത ചെയ്തത് ശരിയാണ്. സ്വത്തുക്കൾ നഷ്ടപ്പെട്ട് പോകരുതെന്നാണ് അവർ ആഗ്രഹിച്ചതെന്നും അതിൽ തെറ്റ് പറയാൻ പറ്റില്ലെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. 2018 ലാണ് ശ്രീദേവി മരിച്ചത്. ശ്രീലതയെ പൊതുവിടങ്ങളിൽ കാണാറില്ല.


Click it and Unblock the Notifications
