twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബോളിവുഡ് മോശമല്ല പക്ഷെ ജാൻവി സിനിമ ചെയ്യുന്നതിലും എനിക്കിഷ്ടം അവൾ‍ കുടുംബിനിയാകുന്നതാണ്'; ശ്രീദേവി

    |

    ഒരു നായികയ്ക്ക് ഇന്ത്യൻ സിനിമ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയത് ശ്രീദേവിക്കാണ്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ കുമാരസംഭവവും ഹിന്ദിയിൽ ജൂലിയുമുൾപ്പെടെ കൊച്ചുശ്രീദേവി വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ ഉണ്ടായി. 1978ൽ സോൽവാസാവൻ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡിൽ നായികയായി അരങ്ങേറിയത്. പതിയെ പതിയെ ബോളിവുഡിന്റെ താരറാണിയായി ശ്രീദേവി മാറി. തന്നെ തേടിവരുന്ന ഓഫറുകളിൽ പകുതിയിലധികവും നിരസിക്കേണ്ടത്ര തിരക്കിലായി താരം. ബോളിവുഡിൽനിന്ന് മാത്രമല്ല ഹോളിവുഡിൽ നിന്ന് പോലും ശ്രീദേവിയെ തേടി ഓഫറുകളെത്തി.

    'സണ്ണിയുടെ ആരാധകരുടെ ലിസ്റ്റിൽ ഒസാമ ബിൻ ലാദൻ വരെ'; ലാദന്റെ ബം​ഗ്ലാവിൽ താരത്തിന്റെ സിനിമകളുടെ വലിയ ശേഖരം!'സണ്ണിയുടെ ആരാധകരുടെ ലിസ്റ്റിൽ ഒസാമ ബിൻ ലാദൻ വരെ'; ലാദന്റെ ബം​ഗ്ലാവിൽ താരത്തിന്റെ സിനിമകളുടെ വലിയ ശേഖരം!

    1993ൽ സ്റ്റീവൻ സ്പീൽ ബർഗ് ജൂറാസിക് പാർക്കിൽ അഭിനയിക്കാൻ ശ്രീദേവിയെ ക്ഷണിച്ചെങ്കിലും ബോളിവുഡിൽ താരറാണിയായി വിലസിയിരുന്ന താരത്തിന് ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറാൻ താത്പര്യമുണ്ടായിരുന്നില്ല. ഷാരൂഖ് നായകനായ ബാസിഗറിലെ നായികയായി സംവിധായ ജോടികളായ അബാസ് മസ്താൻ ആദ്യം ക്ഷണിച്ചതും ശ്രീദേവിയായിരുന്നു. ഇന്ദ്രകുമാറിന്റെ ബേട്ടയിൽ അനിൽ കപൂറിന്റെ നായികയായി ആദ്യം പരിഗണിച്ചിരുന്നതും ശ്രീദേവിയെയായിരുന്നു. അനിൽ കപൂറിന്റെ നായികയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതിനാലാണ് ബേട്ടയോടും ശ്രീദേവി നോ പറഞ്ഞത്.

    'സീതയും ഇന്ദ്രനും വീണ്ടും സ്വീകരണ മുറികളിലേക്ക്'; സീതപെണ്ണിന്റെ പ്രമോ വീഡിയോ പങ്കിട്ട് സ്വാസികയും ഷാനവാസും!'സീതയും ഇന്ദ്രനും വീണ്ടും സ്വീകരണ മുറികളിലേക്ക്'; സീതപെണ്ണിന്റെ പ്രമോ വീഡിയോ പങ്കിട്ട് സ്വാസികയും ഷാനവാസും!

    ലേഡി സൂപ്പർസ്റ്റാർ

    പ്രശസ്തിയുടെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ പതിവ് പോലെ ശത്രുക്കളും പെരുകി. ശ്രീദേവിയുടെ ജീവിതത്തിലുണ്ടായ മറ്റൊരു വലിയ വിവാദം വിവാഹിതനായ ബോണി കപൂറുമായുള്ള വിവാഹത്തെച്ചൊല്ലിയുള്ളതായിരുന്നു. ബോളിവുഡിൽ തന്റെ കരിയർ കരുപിടിപ്പിക്കാനായി മുംബയിലെത്തിയ ശ്രീദേവിക്ക് കിട്ടിയ ആദ്യകാല സുഹൃത്തുക്കളിലൊരാളായിരുന്നു മോനാ കപൂർ. ചില കാരണങ്ങളാൽ തന്റെ വീട് വിട്ടിറങ്ങേണ്ടിവന്ന ശ്രീദേവിക്ക് ആശ്രയമായത് മോനാ കപൂറാണ്. തന്റെ വീട്ടിൽ താമസിക്കാൻ മോനാകപൂർ ശ്രീദേവിയെ ക്ഷണിച്ചു. അന്ന് ബോണി കപൂറുമായി ലിവിംഗ് ടു ഗെദർ റിലേഷൻ ഷിപ്പിലായിരുന്നു മോനാ കപൂർ. പരിചയപ്പെട്ട നാളുകളിൽ സഹോദര തുല്യനായിരുന്നു ശ്രീദേവിക്ക് ബോണി കപൂർ. മോനാ കപൂർ സുഹൃത്തിനേക്കാളുപരി സഹോദരിയെപ്പോലെയും. പക്ഷേ ബോണികപൂറും ശ്രീദേവിയും തമ്മിൽ പ്രണയിച്ച് തുടങ്ങിയതെന്നാണ് ഇന്നും ആർക്കുമറിയില്ല.

    ജാൻവിയുടെ സിനിമാ പ്രവേശനം

    ബോണികപൂർ മോനാകപൂറിനെ ഉപേക്ഷിക്കാൻ കാരണക്കാരിയായതിന്റെ പേരിൽ അന്ന് ബോളിവുഡിൽ ശ്രീദേവി പലരുടെയും വെറുപ്പിനും വിദ്വേഷത്തിനും പാത്രമായി. കുറച്ചുകാലം ശ്രീദേവി സിനിമയിൽ നിന്നുതന്നെ വിട്ടുനിന്നു. ജാൻവിയും ഖുശിയുമാണ് ബോണിയുടെയും ശ്രീദേവിയുടെയും മക്കൾ. 2018 ഫെബ്രുവരിയിൽ മൂത്ത മകൾ ജാൻവിയുടെ 21ആം പിറന്നാളാഘോഷത്തിന് ദുബായിലേക്ക് പോയ ശ്രീദേവി മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്ന് മൂത്ത മകൾ ജാൻവിയുടെ ആദ്യ സിനിമയായ ധടക്കിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. 2017ൽ ഒരു അഭിമുഖത്തിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മകൾ ജാൻ‍വി തന്നോട് പറഞ്ഞ‌തിനെ കുറിച്ച് ശ്രീദേവി വെളിപ്പെടുത്തിയിരുന്നു. അവൾ സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ തന്നെ സന്തോഷിപ്പിക്കുക അവൾ വിവാഹിതയായി കുടുംബ ജീവിതം നയിക്കുമ്പോഴാണെന്നും ശ്രീദേവി പറഞ്ഞിരുന്നു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    മകൾ വിവാഹിതയായി കാണാൻ ആ​ഗ്രഹിച്ചു

    മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ‍ ശ്രീദേവി ഇങ്ങനെ പറഞ്ഞു. 'ജാൻവി സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ആദ്യം ഞാൻ അനുകൂലിച്ചില്ല. ഇതൊരു മോശം വ്യവസായമാണെന്ന് ഞാൻ കരുതിയതുകൊണ്ടല്ല. അനുകൂലിക്കാതിരുന്നത്. ഞാനും സിനിമയുടെ സൃഷ്ടിയാണ്. പക്ഷേ ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ വിവാഹം കഴിക്കുന്നതും കുടുംബത്തോടെ ജീവിക്കുന്നതും കാണുന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകും. പക്ഷേ അവളുടെ സന്തോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ അവൾ നന്നായി അഭിനയിക്കുകയാണെങ്കിൽ ഞാൻ അഭിമാനിക്കുന്ന ഒരു അമ്മയാകും'. 2018ൽ ഇഷാൻ ഖട്ടറിനൊപ്പം ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2018ൽ വോഗിനോട് സംസാരിച്ച ജാൻവി പറഞ്ഞത് ഇങ്ങനെയായിരുന്നു 'ഞാൻ നിഷ്കളങ്കയാണെന്നും ഉരുണ്ട ശരീര പ്രകൃതിയുള്ളവളുമായതിനാൽ ഞാൻ ഒരു നടിയാകാൻ അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഖുശി സിനിമയിൽ പ്രവേശിക്കുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ലാ'യിരുന്നുവെന്നും ജാൻവി പറഞ്ഞു.

    Read more about: jhanvi kapoor
    English summary
    actress Sridevi once reveled that she always dreaming about Jhanvi Kapoor marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X