For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പക്കാരിയാവാൻ ഇൻജെക്ഷൻ എടുക്കാറുണ്ടോ? ശ്രീദേവിയോട് സൗന്ദര്യ രഹസ്യം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയിങ്ങനെ

  |

  ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും പവര്‍ഫുള്‍ ആയ നടിമാരില്‍ ഒരാളായിരുന്നു ശ്രീദേവി. നാലു വയസ്സു മുതല്‍ അഭിനയ ജീവിതത്തിലേക്ക് എത്തിയ ശ്രീദേവി മരിക്കുന്നതുവരെ നടി എന്ന ലേബലില്‍ തന്നെയാണ് നിന്നത്.. 2018 ഫെബ്രുവരി 24ന് അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ വിയോഗ വാര്‍ത്ത രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ദുബൈയിലെ ഹോട്ടലിലെ ബാത്‌റൂമില്‍ അടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് മരണത്തില്‍ ദുരൂഹതകള്‍ ഉയര്‍ന്നു വന്നതോടെ അന്വേഷണം നടന്നു. ഇന്നിതാ വീണ്ടും ഫെബ്രുവരി 24 വരുമ്പോള്‍ ശ്രീദേവിയുടെ ഓര്‍മ്മകള്‍ക്ക് നാലാണ്ട് പൂര്‍ത്തിയാവുകയാണ്.

  പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ചോര പൊടിക്കേണ്ടന്ന് അടിവര ഇട്ടു പറയുകയാണ് മേപ്പടിയാന്‍; കുറിപ്പ് വൈറലാവുന്നു

  നടിയുടെ വേര്‍പാടിന് ശേഷമാണ് നാല് വയസ് മുതല്‍ 54-ാമത്തെ വയസ് വരെയുള്ള അഭിനയ ജീവിതത്തെ കുറിച്ചും ഇതിനിടയിലെ വ്യക്തി ജീവിതത്തെ പറ്റിയുമൊക്കെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായത്. മരിക്കുന്ന സമയം വരെ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ശ്രീദേവിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അത് ഇന്‍ജെക്ഷന്‍ എടുത്ത് ചെറുപ്പം നിലനിര്‍ത്തിയതാണോ എന്ന സംശയവും ഉടലെടുത്തിരുന്നു. 1993 ല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ഗോസിപ്പുകള്‍ക്കെല്ലാമുള്ള മറുപടി നടി നല്‍കിയിരുന്നു.

   sridevi-boney-kapoor

  നിങ്ങള്‍ ചെറുപ്പം നിലനിര്‍ത്താന്‍ ഇന്‍ജെക്ഷന്‍ എടുക്കാറുണ്ടോ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രീദേവിയോട് ചോദിച്ചത്. ചോദ്യം കേട്ട ഉടന്‍ ഒരു പുഞ്ചിരിയാണ് നടി നല്‍കിയത്. പെട്ടെന്ന് താന്‍ മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് കൂടി മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ല എന്നായിരുന്നു ശ്രീദേവിയുടെ മറുപടി. പിന്നീട് അടുത്ത ചോദ്യവുമായി അവതാരകന്‍ മുന്നോട്ട് പോയെങ്കിലും താന്‍ ഇന്‍ജെക്ഷന്‍ എടുക്കുന്നതിനെ പറ്റി ആലോചിച്ച് ഇരിക്കുകയായിരുന്നു എന്നാണ് നടിയുടെ ഉത്തരം.

  തൻ്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ച് മരിച്ചു; കല്യാണ വീട്ടില്‍ പോയപ്പോൾ ആളുകൾ ചുറ്റിും കൂടിയെന്ന് രശ്മി അനില്‍

  ഇത് മാത്രമല്ല ഒരു നടി ആവണമെന്ന് ആഗ്രഹിക്കാനുള്ള കാരണത്തെ കുറിച്ചും അന്ന് ശ്രീദേവി പറഞ്ഞിരുന്നു. ഞാന്‍ ഡാന്‍സിങ് ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണ്. പ്രശസ്തിയും കൂടുതല്‍ പണവുമൊക്കെ എനിക്ക് ലഭിക്കുന്നത് സിനിമയിലൂടെയാണ്. അതൊക്കെ കൊണ്ടാണ് താന്‍ അഭിനേത്രിയായി തുടരുന്നത് എന്നാണ് ശ്രീദേവി നല്‍കിയ മറുപടി. ബോളിവുഡിന് പുറമേ തെന്നിന്ത്യയിലും സൂപ്പര്‍ഹിറ്റ് നായികയായി മാറിയ ആളാണ് ശ്രീദേവി.

   sridevi

  ഒരു മുറിയില്‍ പൂട്ടിയിട്ടാലും ഞങ്ങള്‍ പ്രണയിക്കും; ശ്രുതി ഹാസനുമായിട്ടുള്ള പ്രണയത്തെ കുറിച്ച് കാമുകൻ

  Recommended Video

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  ഭരതന്റെ ദേവരാഗം എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ നായികയായിട്ടാണ് ശ്രീദേവി അവസാനം മലയാളത്തില്‍ അഭിനയിച്ചത്. ബോളിവുഡില്‍ സജീവമായതോട് കൂടി രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി വളര്‍ന്നു. നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തതോടെ കാലങ്ങളോളം നടി മാറി നിന്നു. പിന്നീട് സജീവമാവുകയായിരുന്നു.

  English summary
  Actress Sridevi Opens Up About Injections To Stay Young
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X