'ചോദ്യങ്ങൾ ചോദിച്ച് നിങ്ങൾ അവളെ കൊണ്ട് ഹിന്ദി സംസാരിപ്പിക്കരുത്'; ജാൻവിയെ കളിയാക്കിയ ശ്രീദേവി!
ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി വിടവാങ്ങിയിട്ട് നാല് വർഷം പിന്നിട്ടിരിക്കുകയാണ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി ഒരു കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയുടെ നായികയായി നിറഞ്ഞാടി. അക്കാലത്തെ ഹിറ്റുകളിൽ മിക്കതും ശ്രീദേവി തന്റെ പേരിലാക്കി. നായകനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കഥാപാത്രങ്ങളാൽ അക്കാലത്തുപോലും വിസ്‍മയിപ്പിക്കാൻ ശ്രീദേവിക്കായി എന്നത് അവരുടെ പ്രതിഭയ്‍ക്ക് സാക്ഷ്യം. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് രാജ്യമൊട്ടാകെ ലഭിച്ചത്. ഹിന്ദിയിലും തമിഴിലുമൊക്കെ ശ്രീദേവി ഹിറ്റുകൾ നിരന്തരം സ്വന്തമാക്കി.
80കളിലും 90കളിലും നായകന്മാരുടെ സഹായം ഇല്ലാതെ സ്വന്തം കഴിവുകൊണ്ട് ഹിറ്റുകൾ ഉണ്ടാക്കി ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് ശ്രീദേവി അന്വർഥമാക്കി. ഭൂരിഭാഗം പടങ്ങളിലും നായകന്മാരെക്കാൾ ഹൈലൈറ്റായി നിന്നിരുന്നത് അഭിനയം കൊണ്ട് ശ്രീദേവി തന്നെ ആയിരുന്നു. പലപ്പോഴും മികച്ച പ്രതിഫലവും അക്കാലത്ത് ശ്രീദേവിക്ക് ലഭിച്ചിരുന്നു. 1976ലെ മൂണ്ട്രു മുടിച്ചു എന്ന സിനിമയ്‍ക്ക് ശ്രീദേവിയുടെ പ്രതിഫലം 5000 രൂപയാണ്. ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ താരമായിരുന്നു ശ്രീദേവി. സിനിമാ തിരക്കഥയെ വെല്ലുന്നതായിരുന്നു ശ്രീദേവിയുടെ പ്രണയവും വിവാഹവുമെല്ലാം. സിനിമക്ക് പുറത്തും താരത്തെ പ്രണയിക്കാൻ ലക്ഷോപലക്ഷം ആരാധകരുണ്ടായിരുന്നെങ്കിലും നായകൻമാരുടെ മത്സരവും കടുത്തതായിരുന്നു.

ഏറെ വിവാദങ്ങളുണ്ടാക്കിയാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം കഴിച്ചത്. അഴകിന്റെ റാണിയെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ലായിരുന്നു. ആരാധാകരെക്കാൾ കടുത്ത പ്രണയമായിരുന്നു നായകന്മാർക്ക്. മിഥുൻ ചക്രവർത്തിയുമായി 1984ൽ ജാഗ് ഉഡ്‍താ ഇൻസാനിന്റെ സെറ്റിലാണ് ആദ്യ താര പ്രണയം പൂവിട്ടത്. ഇരുവരുടേയും തീവ്രപ്രണയം പരസ്യമായതോടെ മിഥുന്റെ ഭാര്യ യോഗി ബാലി ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീദേവി-മിഥുൻ ബന്ധത്തിന് അതോടെ അവസാനമായി. ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് മിഥുൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് സിനിയിലെ റൊമാന്റിക് നായകന്മാരെക്കാൾ ആവേശത്തോടെയാണ് ബോണി കപൂർ ശ്രീദേവിയെ പ്രണയിച്ചത്. മിസ്റ്റർ ഇന്ത്യക്ക് വേണ്ടി ബോണി ശ്രീദേവിക്ക് ഓഫർ ചെയ്‍തത് 11 ലക്ഷം രൂപയാണ്. അക്കാലത്തെ ഏറ്റവും ഉയർന്ന താരപ്രതിഫലം.

ബോണിയുടെ ആദ്യ വിവാഹം 1983 ലായിരുന്നു. ടെലിവിഷൻ നിർമ്മാതാവായ മോണ ഷൂരിയെയായിരുന്നു ബോണിയുടെ ആദ്യ ഭാര്യ. അർജുൻ കപൂറും അൻഷൂലയും മടക്കം രണ്ട് മക്കളും ബോണിക്കുണ്ടായിരുന്നു. മോണയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്രദേവിയും ബോണിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണു. ശ്രീദേവി ഗർഭിണിയായതോടെ പ്രശ്‌നങ്ങൾ വഷളായി. മോണയുടെ അമ്മ സാറ്റി ചാറ്റർജി പരസ്യമായി ശ്രീദേവിയെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ എത്തി കാര്യങ്ങൾ. വിവാദങ്ങൾക്കൊടുവിൽ ശ്രീദേവിയെ ബോണി വിവാഹം കഴിക്കുന്നത് 1996 ജൂൺ രണ്ടിനാണ്. ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിൽ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നത് ദുബായ് പൊലീസിൽ വ്യക്തമാക്കി. ശ്രീദേവി പോയിട്ട് നാല് വർഷം പിന്നിടുമ്പോഴും ബോണിയും മക്കളായ ജാൻവിയും ഖുശിയും അ വിടവ് ഉൾക്കൊണ്ടിട്ടില്ല. ശ്രീദേവിയുടെ ചിത്രങ്ങളും അവരെ കുറിച്ചുള്ള കുറിപ്പുകളും നിരന്തരം താര കുടുംബം പങ്കുവെക്കാറുണ്ട്. ജാൻവിയുടെ സിനിമാ പ്രവേശനം കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ശ്രീദേവിക്ക് അത് സാധിച്ചില്ല.

മോം, സീറോ എന്നിവയാണ് ശ്രീദേവിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രങ്ങൾ. താരത്തിന്റെ നാലാം ചരമ വാർഷികത്തിൽ ശ്രീദേവിയുടേയും മകളുടേയും പഴയൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. ഇംഗ്ലീഷ് വിഗ്ലീഷ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ജാൻവിയും പങ്കെടുത്തിരുന്നു. ചുറ്റും കൂടി നിന്ന മാധ്യമപ്രവർത്തകർ ജാൻവിയോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ തപ്പി തടഞ്ഞാണ് താരപുത്രി ഹിന്ദിയിൽ സംസാരിച്ച് ഒപ്പിച്ചത്. ഇതുകേട്ട് അടുത്ത് നിന്ന ശ്രീദേവി മൈക്ക് വാങ്ങി ഇങ്ങനെ പറഞ്ഞു. അവളെ കൊണ്ട് അധികം ഹിന്ദി സംസാരിപ്പിക്കല്ലേയെന്ന്. കൗണ്ടർ കോമഡിക്ക് പിന്നാലെ ജാൻവിയെ ശ്രീദേവി അനുകരിച്ച് കാണിക്കുകയും ചെയ്തിരുന്നു. അമ്മ-മകൾ ബോണ്ട് മനോഹരമായി കാണിക്കുന്ന വീഡിയോ വീണ്ടും വൈറലായി മാറിയിട്ടുണ്ട്.


Click it and Unblock the Notifications