ആൺസുഹൃത്തിനോടൊപ്പം വിദേശത്ത് അവധി ആഘോഷിച്ച് ജാൻവി കപൂർ, ബീച്ചിൽ നിന്നുള്ള ചിത്രം വൈറൽ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരപുത്രിയാണ് ജാൻവി കപൂർ. അമ്മ ശ്രീദേവിയെ പോലെ ജാൻവിക്കും ഇന്ത്യയിൽ ഉടനീളം ആരാധകരുണ്ട്. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകളുടെ സിനിമ പ്രവേശനം. എന്നാൽ അത് കാണുന്നതിന് മുൻപ് തന്നെ നടി വിടപറയുകയായിരുന്നു. ഇന്നും പ്രേക്ഷകർ വേദനയോടെ ഓർക്കുന്ന ഒരു വിയോഗമാണ് നടി ശ്രീദേവിയുടേത്.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചിത്രം നോക്കൂ
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ജാൻവി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. താരപുത്രിയുടെ വാസ്ത്രധാരണമായിരുന്നു ചർച്ചാ വിഷയം. അമ്മയും മകളും തമ്മിലുള്ള അഭിപ്രായഭിന്നതകളെ കുറിച്ചും വഴക്കിനെക്കുറിച്ചുമൊക്കെ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചത് പോലെയായിരുന്നില്ല താരപുത്രി. സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ജാൻവിയുടെ പുതിയ വിശേഷമാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ജാൻവി കപൂർ. സിനിമ വിശേഷങ്ങൾ മാത്രമല്ല നടിയുടെ സ്വകാര്യ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജാൻവിയുടെ അവധി ആഘോഷത്തിന്റെ ചിത്രമാണ്. നടി മാത്രമല്ല ഒപ്പം സഹോദരി ഖുഷി കപൂറും ആൺസുഹൃത്തുമുണ്ട്. സുഹൃത്ത് റോഹനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സുഹൃത്തിനൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ജാൻവി തന്നെയാണ്.

നടി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്. ഇൻസ്റ്റഗാാമിൽ ചിത്രങ്ങൾ പങ്കുവെച്ചത് കൂടാതെ സ്റ്റോറിയായും കാലിഫോർണിയ കാഴ്ചകൾ പങ്കുവെച്ചിരുന്നു. മികച്ച കമന്റുകളാണ് താരപുത്രിയ്ക്ക് ലഭിച്ചിരിക്കുന്നത് . ജാൻവി കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് അധികം ആരാധകരും പറയുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ജാൻവി തന്റെ മുടിയുടെ രസഹ്യ വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലെ ക്യു എ സെക്ഷനിലായിരുന്നു തന്റെ മുടിയുടെ രഹസ്യം നടി വെളിപ്പെടുത്തിയത്. മുടി സംരക്ഷണം എങ്ങനെയാണെന്നുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു ജാൻവിയുടെ മറുപടി. മുടി സംരക്ഷണവുമായ് ബന്ധപ്പെട്ടുള്ള ഒരു ചെറിയ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ജാൻവി ഇക്കാര്യം വെളിപ്പെടുത്തിയത്. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളായ മുട്ട, അവോക്കാഡോ, തേൻ എന്നിവയുടെ ഇമോജിയും വീഡിയോയിൽ പങ്കുവെച്ചിരുന്നു.
Recommended Video

മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ മുടി സംരക്ഷണത്തിന് ഓയിൽ മസാജ് വളരെ പ്രധാനമാണെന്ന് ജാൻവി പറഞ്ഞിരുന്നു, മുടി വളരുന്നതിനുള്ള ഈ പ്രത്യേക വീട്ടുവൈദ്യത്തിലൂടെ അമ്മ ശ്രീദേവി ഞങ്ങളുടെയെല്ലാം സൗന്ദര്യം എപ്പോഴും സംരക്ഷിച്ചിരുന്നത്. മുടിയിൽ എല്ലായ്പ്പോഴും ഓയിൽ മസാജ് ചെയ്യുന്നത് അമ്മയുടെ ഒരു പതിവ് രീതി ആയിരുന്നു. മുടിയിലും ചർമ്മത്തിലും കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെ കർശനമായി എതിർക്കുക കൂടി ചെയ്തിരുന്നു അമ്മ.." ജാൻവി പറഞ്ഞു. കൂടാതെ മുടി വളരാൻ ആവശ്യമുള്ളവ ഭക്ഷണത്തിനെ കുറിച്ചും നട പറഞ്ഞിരുന്നു.
തലമുടിയിൽ മുട്ട, ബിയർ, ഉലുവ എന്നിവ നന്നായി ഉപയോഗിക്കാറുണ്ടെന്നും മറ്റുള്ളവർ പലരും സവാള ജ്യൂസ് തലയിൽ പ്രയോഗിക്കുേമ്പാൾ താൻ ഇഷ്ടപ്പെടുന്നതും തെരഞ്ഞെടുക്കുന്നതും ഉലുവയാനെന്നും ജാൻവി കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications











