മരണം തട്ടിയെടുത്ത താരസുന്ദരി! ശ്രീദേവി മരിച്ചിട്ട് 1 വര്‍ഷമാവുന്നു, ശ്രീദേവിയുടെ ആ ആഗ്രഹം നടക്കും!!

2018 ഫെബ്രുവരി ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടം നല്‍കിയൊരു വര്‍ഷമായിരുന്നു. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി ശ്രീദേവി മരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. അപ്രതീക്ഷിതമായി വന്ന ശ്രീദേവിയുടെ മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് ശ്രീവേദി മരിച്ചിട്ട് ഒരു വര്‍ഷം ആവാന്‍ പോവുകയാണ്.

ഇത്രയും കാലം ശ്രീദേവി കൂടെ ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബവും സഹപ്രവര്‍ത്തകരുമെല്ലാം. ഒത്തിരി ആഗ്രഹങ്ങള്‍ ബാക്കി വെച്ചിട്ടായിരുന്നു ശ്രീദേവി പോയത്. നടിയുടെ ആദ്യ ഓര്‍മ്മ ദിനത്തില്‍ അതെല്ലാം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. അതിന്റെ ഭാഗമായി ഭര്‍ത്താവും മക്കളും സഹോദരീ സഹോദരന്മാരെല്ലാം കുടുംബമായി ചെന്നൈയിലെ താരത്തിന്റെ വസതിയില്‍ എത്തുമെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

മരണം തട്ടിയെടുത്ത നായിക

മരണം തട്ടിയെടുത്ത നായിക

2018 ഫെബ്രുവരി 24 രാത്രി 11.30 ന് ദുബായിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. പുലര്‍ച്ചെയാണ് ശ്രീദേവിയുടെ മരണ വാര്‍ത്ത സ്ഥിരികരിച്ച് കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ശ്രീദേവി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ദുരൂഹത വന്നതോടെ കൊലപാതകമാണോ ആത്മഹത്യയോ അപകടമരണമോ എന്ന് സ്ഥിരികരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ താലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്ന് ദുബായ് പോലീസില്‍ നിന്നും അറിയിപ്പ് വന്നു. ശരിയായ മരണ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല.

ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു..

ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു..

ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. ശ്രീദേവിയുടെ ഓര്‍മ്മ ദിവസവുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള വസതിയില്‍ ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനൊപ്പം ശ്രീദേവിയുടെ നടക്കാതെ പോയ പല ആഗഹങ്ങളും പൂര്‍ത്തിയാക്കാനാണ് ഭര്‍ത്താവ് ബോണി കപൂറിന്റെയും മക്കളുടെയും തീരുമാനം.

അജിത്തിനൊപ്പമുള്ള സിനിമ

അജിത്തിനൊപ്പമുള്ള സിനിമ

തമിഴ്‌നാടിന്റെ തല അജിത്തുമായി ഒരു സിനിമ ചെയ്യണമെന്നത് ശ്രീദേവിയുടെ വലിയൊരു ആഗ്രഹമായിരുന്നു. മരണാനന്തരം ആ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള തീരുമാനത്തിലാണ് ബോണി കപൂര്‍. ഹിന്ദി ചിത്രമായ പിങ്കിന്റെ തമിഴ് പതിപ്പ് നിര്‍മ്മിക്കുന്നത് ബോണിയാണ്. ചിത്രത്തില്‍ അജിത്താണ് നായകന്‍. ഇക്കാര്യം അദ്ദേഹം തന്നെ അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇന്ന് നടക്കുന്ന ചടങ്ങുകളിലും അജിത്ത് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വിവാഹത്തില്‍ പങ്കെടുക്കാനുള്ള യാത്ര

വിവാഹത്തില്‍ പങ്കെടുക്കാനുള്ള യാത്ര

ബോളിവുഡ് നടനും ശ്രീദേവിയുടെ ബന്ധുവുമായ മോഹിത് മര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂര്‍, മകള്‍ ഖുഷി എന്നിവര്‍ ദുബായിലേക്ക് പോയത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ നടി തന്നെ പുറത്ത് വിട്ടിരുന്നു. വിവാഹശേഷം ബോണി കപൂറും മകളും ഇന്ത്യയിലേക്ക് തിരിച്ച് പോന്നിരുന്നു. എന്നാല്‍ ശ്രീദേവി ദുബായില്‍ തന്നെ തങ്ങുകയായിരുന്നു. ഇതോടെ മരണ സമയത്ത് ഭര്‍ത്താവോ മകളോ ശ്രീദേവിയ്ക്ക് ഒപ്പം ഉണ്ടായിരുന്നില്ല.

ആരാധകര്‍ വിടചൊല്ലി യാത്രയാക്കി..

ആരാധകര്‍ വിടചൊല്ലി യാത്രയാക്കി..

മരണത്തില്‍ സംശയം വന്നതോടെ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു. ദുബായിലെ അന്വേഷണങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം എംബാം പൂര്‍ത്തിയാക്കി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ട് വരികയും ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുകയും ചെയ്തു. ശ്രീദേവിയുടെ മരണം അറിഞ്ഞത് മുതല്‍ മുംബൈ അന്ധേരിയിലുള്ള ഫഌറ്റിലേക്ക് ആരാധകരും ബന്ധുക്കളും സുഹൃത്തുക്കളും ഓടി എത്തിയിരുന്നു.

 നടക്കാതെ പോയ സ്വപ്‌നങ്ങള്‍

നടക്കാതെ പോയ സ്വപ്‌നങ്ങള്‍

ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്ത മകളായ ജാന്‍വിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ജാന്‍വി നായികയായി അഭിനയിക്കുന്ന ധടക്ക് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കവേയാണ് ശ്രീദേവി മരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ഈ ചിത്രം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇളയമകള്‍ ഖുഷിയും സിനിമയിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി ശ്രീദേവി

നടി ശ്രീദേവി

1963 ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ശ്രീദേവി നാലാം വയസില്‍ ബാല താരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. ബാലതാരമായി തന്നെ പിന്നീടും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഉര്‍ദു, തുടങ്ങി വിവിധ ഭാഷകളിലായി മൂന്നുറിലധികം സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പര്‍ താരമായിട്ടാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തില്‍ അഭിനയം തുടങ്ങിയെങ്കിലും വിവാഹത്തിന് ശേഷം ശ്രീദേവി സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മക്കള്‍ വലുതായതോടെ വെള്ളിത്തിരയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു.

 കുടുംബ ജീവിതം

കുടുംബ ജീവിതം

ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവിയുടെ രഹസ്യ വിവാഹം നടന്നിരുന്നു. ഈ ബന്ധം തകര്‍ന്നതോടെയാണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്. നേരത്തെ വിവാഹിതനായിരുന്ന ഉര്‍ദു,ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂറിനെ 1996 ജൂണ്‍ 2 ന് ശ്രീദേവി വിവാഹം കഴിച്ചു. ഇതിന്റെ പേരില്‍ ബോണിയുടെ ആദ്യ ഭാര്യയുമായി വലിയ വഴക്കുകള്‍ ഉണ്ടായിരുന്നു. ബോണി കപൂര്‍-ശ്രീദേവി ദമ്പതികള്‍ക്ക് ജാന്‍വി, ഖുശി എന്നീ രണ്ട് പെണ്‍ കുട്ടികളാണുള്ളത്. ബോണി കപൂറിന് ആദ്യഭാര്യയില്‍ അര്‍ജുന്‍ കപൂര്‍, അന്‍ഷുല എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്.

 ബോളിവുഡിലെ മുന്‍നിര നായിക

ബോളിവുഡിലെ മുന്‍നിര നായിക

1980 കളില്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാള്‍ ശ്രീദേവിയായിരുന്നു. അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന നടിയും ശ്രീദേവിയായിരുന്നു. 1986 ലെ നഗീന എന്ന ചിത്രമായിരുന്നു ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഹിറ്റായ സിനിമകളില്‍ ഒന്ന്. ബോണി കപൂറുമായിട്ടുള്ള വിവാഹത്തിന് ശേഷം 1997 ല്‍ നടി സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. അവിടുന്നിങ്ങോട്ട് മരണം വരെ കുറഞ്ഞ കാലത്തിനുള്ളില്‍ വേറയെും സിനിമകളില്‍ അഭിനയിച്ചിരുന്നു.

  അവസാന സിനിമ കൊണ്ട് വന്ന ഭാഗ്യം

അവസാന സിനിമ കൊണ്ട് വന്ന ഭാഗ്യം

2017 ല്‍ ഗിരിഷ് കോലി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മോം എന്ന ചിത്രമായിരുന്നു ശ്രീദേവി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. ക്രൈം ത്രില്ലര്‍ ഗണത്തിലൊരുക്കിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടും ശ്രീദേവിയ്ക്ക് ലഭിക്കാതെ പോയ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു. വേറെയും ഒരുപാട് പുരസ്‌കാരങ്ങള്‍ ഈ ഒറ്റ സിനിമയിലൂടെ ശ്രീദേവിയെ തേടി എത്തിയിരുന്നെങ്കിലും അത് കാണാനുള്ള ഭാഗ്യം നടിയ്ക്ക് ഇല്ലാതെ പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X