ദത്തെടുക്കൽ; ഒരാഴ്ചക്കുള്ളിൽ വാടകഗർഭത്തിന് തയ്യാറായ സ്ത്രീ ഗർഭിണിയുമായി; ദൈവത്തിന്റെ തീരുമാനമെന്ന് സണ്ണി
അമേരിക്കൻ പോൺ രംഗത്ത് നിന്നും ബോളിവുഡിലേക്ക് കടന്ന് വന്ന താരമാണ് സണ്ണി ലിയോൺ. ബോളിവുഡിൽ സണ്ണി ലിയോൺ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിക്കാൻ സണ്ണി ലിയോൺ വ്യക്തമാക്കി. 2011 ൽ ബിഗ് ബോസ് ഹിന്ദിയിൽ മത്സരാർത്ഥി ആയെത്തിയതോടെയാണ് സണ്ണി ലിയോൺ ഇന്ത്യയിൽ ചർച്ചയാകുന്നത്. ജിസം 2 എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ചപ്പോൾ വൻ ജനപ്രീതി നേടി. ഇന്ത്യയാെട്ടാകെ സണ്ണി ലിയോൺ തരംഗം അലയടിച്ചു. കേരളത്തിലും വൻ ആരാധക വൃന്ദം നടിക്കുണ്ട്.
തുടക്കത്തിലുണ്ടായ തരംഗം എന്നതിനപ്പുറം ഇന്നും ബോളിവുഡിൽ സാന്നിധ്യം അറിയിക്കാൻ സണ്ണി ലിയോണിന് കഴിയുന്നു. സിനിമയ്ക്കൊപ്പം ഷോകളും ബിസിനസുകളുമുണ്ട്. കുടുംബ ജീവിതത്തിനും താരം പ്രാധാന്യം നൽകുന്നു. ഡാനിയേൽ വെബർ എന്നാണ് ഭർത്താവിന്റെ പേര്. ഇരുവർക്കും മൂന്ന് മക്കളുമുണ്ട്. രണ്ട് ആൺമക്കളെ വാടക ഗർഭപാത്രം വഴി സ്വീകരിക്കുകയും മകളെ ദത്തെടുക്കുകയുമായിരുന്നു ദമ്പതികൾ.

നിഷ, നോവ, ആഷർ എന്നിവരാണ് സണ്ണി ലിയോണിന്റെ മക്കൾ. മക്കളെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. മക്കളുടെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നുണ്ടെന്ന് സണ്ണി ലിയോൺ വ്യക്തമാക്കി. ആക്സമികമായുണ്ടായ കുട്ടികളല്ല. മൂന്ന് കുട്ടികളുണ്ടാകുമെന്ന് അറിയില്ലായിരുന്നു. പക്ഷെ കുട്ടികൾ വേണമായിരുന്നു. അവർ വളരെ ചെറുപ്പമാണ്. പത്ത്-പതിനൊന്ന് വയസിലാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നത്. ഡിന്നറുകൾക്ക് ഞങ്ങൾ മക്കൾക്കൊപ്പമിരിക്കും.
മക്കളെ ഒറ്റയ്ക്കിരുത്തി ഭക്ഷണം കഴിപ്പിക്കില്ല. ബഹുമാനം, ദയ, സത്യസന്ധത തുടങ്ങിയവ കാണിക്കണമെന്ന് മക്കളെ താൻ പഠിപ്പിക്കാറുണ്ടെന്നും സണ്ണി ലിയോൺ പറഞ്ഞു. നിഷയെ ദത്തെടുത്തതിനെക്കുറിച്ചും സണ്ണി ലിയോൺ സംസാരിച്ചു. ഞങ്ങൾ നിഷയെ തെരെഞ്ഞെടുത്തതല്ല. നിഷ ഞങ്ങളെ തെരഞ്ഞെടുത്തതാണ്. സറൊഗസി വഴി ആദ്യത്തെ കുഞ്ഞിന് വേണ്ടി ഞങ്ങൾ ശ്രമിച്ചു. അത് വർക്കായില്ല.

എന്തുകൊണ്ട് നമുക്ക് ദത്തെടുത്ത് കൂടെന്ന് ഞാൻ ചോദിച്ചു. സറൊഗസിയും ഐവിഎഫും എഗ് ഫ്രീസിംഗുമെല്ലാം ഏറെക്കാലമെടുക്കുന്ന പ്രോസസാണ്. ഇത് വർക്കാവാത്തതടോെയാണ് ദത്തെടുക്കുന്ന കാര്യം പരിഗണിച്ചത്. നിഷയെ കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളിൽ സറൊഗേറ്റ് ഗർഭിണിയായി. ദൈവത്തിന്റെ പ്ലാനിംഗാണിതെന്ന് കരുതുന്നെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
ബോളിവുഡിലും തെന്നിന്ത്യയിലുമായി സിനിമകളുടെ തിരക്കിലാണ് സണ്ണി ലിയോണിപ്പോൾ. ഒരു മുൻ പോൺ താരമന്ന നിലയിൽ സണ്ണി ലിയോണിന് ചില അവഗണനകൾ സിനിമാ രംഗത്ത് നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. അവസരങ്ങൾ പലപ്പോഴും നഷ്ടപ്പെട്ടു. ഒപ്പം അഭിനയിക്കുന്ന ഭർത്താക്കൻമാരുടെ ഭാര്യമാർ വളരെ ഇൻസെക്യൂർ ആയിരുന്നെന്ന് ഒരു അഭിമുഖത്തിൽ സണ്ണി ലിയോൺ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രതിബന്ധളെയെല്ലാം മറികടന്ന് കരിയറിൽ മുന്നേറാൻ സണ്ണി ലിയോണിന് സാധിച്ചു. ഇന്ന് തന്റേതായ ഇടം സണ്ണിക്ക് സിനിമാ ലോകത്തുണ്ട്.


Click it and Unblock the Notifications











