'പബ്ലിസിറ്റിക്ക് വേണ്ടി സണ്ണി ലിയോണി കുഞ്ഞിനെ ദത്തെടുത്തെന്ന് പരിഹാസം'; നിങ്ങൾ ഇനിയും വളർന്നിട്ടില്ലെന്ന് താരം
ബോളിവുഡിന്റെ ഹോട്ട്താരമാണ് സണ്ണി ലിയോണി. പൂജാ ഭട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡിലെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയയിൽ 1981 മേയ് 13 നാണ് സണ്ണി ജനിച്ചത്. ഭക്ഷണ പ്രിയയാണ് സണ്ണി. 2016ൽ ബിബിസിയുടെ ഏറ്റവും സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിൽ സണ്ണിയും ഇടംനേടി. കാൻസർ രോഗികളുടെ ചികിൽസയ്ക്കായി സണ്ണി സംഭാവന നൽകുന്നുണ്ട്. മൃഗാവകാശ പ്രവർത്തക കൂടയാണ്.

നഴ്സാവാൻ വേണ്ടിയായിരുന്നു സണ്ണി പഠിച്ചുകൊണ്ടിരുന്നത്. അതിന്റെ കൂടെ ഡാൻസറായും ജോലി ചെയ്തിരുന്നു. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് മോഡലിങ്ങിലേക്ക് കടക്കുന്നത്. തുടർന്ന് പെന്തൗസ് മാഗസിൻ മോഡലായി. മാഗസിൻ സ്ഥാപകന്റെ നിർദേശപ്രകാരമാണ് തന്റെ പേരിൽ ലിയോണി എന്നുകൂടി ചേർത്തത്. 13-ാമത്തെ വയസിലാണ് താൻ ഒരു ബൈസക്ഷ്വലാണെന്ന് സണ്ണി തിരിച്ചറിയുന്നത്. 2016ൽ സ്വന്തം പേരിൽ മൊബൈൽ ആപ് പുറത്തിറക്കി. ആദ്യമായാണ് ഒരു ഇന്ത്യൻ താരത്തിന്റെ പേരിൽ ആപ് പുറത്തിറങ്ങുന്നത്. താനൊരു നാണം കുണുങ്ങിയും സ്വയം ഒതുങ്ങിക്കൂടിയ വ്യക്തിയുമായിരുന്നെന്നും ഇതിൽനിന്നെല്ലാം മാറിയത് 2016 ൽ പുറത്തിറങ്ങിയ റയീസ് സിനിമയുടെ പ്രൊമോഷൻ സമയത്താണെന്നും സണ്ണി വെളിപ്പെടുത്തിയിരുന്നു.
2009 ജനുവരി 20നാണ് ഡാനിയേൽ വെബറിനെ സണ്ണി വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവയാണ് സണ്ണി ലിയോൺ. ഒട്ടുമിക്ക ബോളിവുഡ് താരങ്ങളെയും ഫോളോ ചെയ്യാറുണ്ട്. മാധുരി ദീക്ഷിത്, ആമിർ ഖാൻ, സോനം കപൂർ, രൺവീർ സിങ് എന്നിവരെയാണ് സണ്ണിക്ക് ഇഷ്ടം. മൂന്ന് കുഞ്ഞുങ്ങളാണ് സണ്ണി ലിയോണിക്കുള്ളത്. അതിൽ മകൾ നിഷയെ സണ്ണി ദത്തെടുത്ത് വളർത്തുന്നതാണ്. 2017ൽ ആണ് കുഞ്ഞ് നിഷ സണ്ണിയുടെ കുടുംബത്തിൽ അംഗമായത്. നിഷയെ കൂടാതെ അഷർ, നോവ എന്നിങ്ങനെ രണ്ട് ആൺകുട്ടികൾ കൂടി സണ്ണിക്കുണ്ട്. ഇവർ വാടകഗർഭധാരണത്തിലൂടെയാണ് ജനിച്ചത്. സണ്ണിക്ക് നേരെ ഏറ്റവും കൂടുതൽ ഉയരുന്ന വിമർശനം പെൺകുഞ്ഞിനെ ദത്തെടുത്തിന്റെ പേരിലാണ്.
പബ്ലിസ്റ്റിക്ക് വേണ്ടിയാണ് നിഷയെ സണ്ണി ലിയോൺ ദത്തെടുത്തത് എന്നാണ് കൂടുതലായും ഉയരുന്ന വിമർശനങ്ങൾ. ഇത്തരം ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ സണ്ണി ലിയോണി. 'ഇത്തരം മോശം വിമർശനങ്ങൾ ഉയർത്തുന്നവരാരും എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമല്ലാത്തവരാണ്. എന്റെ മക്കൾക്ക് ഞാൻ രക്ഷാകർതൃത്വം നൽകുന്നത് എങ്ങനെയാണ് എന്നത് ഒരു ചിത്രവും അടിസ്ഥാനമാക്കി എന്നെ വിലയിരുത്താൻ ഒരാളും വരേണ്ട ആവശ്യമില്ല. നിങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്ന് നോക്കൂ... എന്നെയും എന്റെ കുട്ടികളെയും എന്റെ കുടുംബത്തെയും എന്റെ മാതാപിതാക്കളുടെ കഴിവുകളെയും ഞാൻ പരസ്പരം സ്നേഹിക്കുന്നതിനെയും വിലയിരുത്തുന്നതിന് മുമ്പ് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും സ്വയം ചിന്തിക്കുക. ഇത്തരം കളിയാക്കലുകൾ ബാലിശമാണ്.... പുച്ഛമാണ് തോന്നുന്നത്' സണ്ണി ലിയോണി പറഞ്ഞു.


Click it and Unblock the Notifications











