'ചിലവിന് പണം കണ്ടെത്താൻ വിരുന്നുകാർ സമ്മാനിച്ച കവറുകളെ ആശ്രയിക്കേണ്ടി വന്നു'; സണ്ണി ലിയോൺ പറയുന്നു

ബോളിവുഡിൽ തിളങ്ങുന്ന നടിയാണെങ്കിലും സണ്ണി ലിയോണിന് കേരളത്തിലുള്ള ആരാധകരുടെ എണ്ണത്തിന് കണക്കില്ല. നാൽപത്തുകാരിയായ സണ്ണി ലിയോണി ഇടയ്ക്കിടെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ കേരളത്തിൽ എത്താറുണ്ട്. 2011ലെ ഹിന്ദി ബിഗ് ബോസിൽ മത്സരിച്ച ശേഷമാണ് സണ്ണിക്ക് പൂജാ ഭട്ട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്താൻ അവസരം ലഭിച്ചത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ജാക്‌പോട്ട്, രാഗിണി എംഎംഎസ് 2, എക് പഹേലി ലീല, മസ്തിസാദെ തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടത്.

മലയാളത്തിലും സണ്ണി അതിഥി താരമായി എത്തിയിരുന്നു. മമ്മൂട്ടി ചിത്രത്തിൽ ഡാൻസ് നമ്പറുമായിട്ടാണ് സണ്ണി എത്തിയത്. കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയയിൽ സിഖ്-പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13 നാണ് സണ്ണി ജനിച്ചത്. ഭക്ഷണ പ്രിയയാണ് സണ്ണി. മൽസ്യ വിഭവങ്ങളോടാണ് കൂടുതൽ താൽപര്യം. ഡൽഹിയിലെ സ്ട്രീറ്റ് ഭക്ഷണവും സണ്ണിക്ക് വളര ഇഷ്ടമാണ്. ചോക്ലേറ്റും പൊറോട്ടയും സണ്ണിയുടെ ഇഷ്ട വിഭവങ്ങളാണ്. 2016ൽ ബിബിസിയുടെ ഏറ്റവും സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിൽ സണ്ണിയും ഇടംനേടിയിരുന്നു. കാൻസർ രോഗികളുടെ ചികിൽസയ്ക്കായി സണ്ണി സംഭാവന നൽകുന്നുണ്ട്. മൃഗാവകാശ പ്രവർത്തക കൂടിയാണ്. നഴ്സാവാൻ വേണ്ടിയായിരുന്നു സണ്ണി പഠിച്ചുകൊണ്ടിരുന്നത്. അതിന്റെ കൂടെ ഡാൻസറായും ജോലി ചെയ്തിരുന്നു.

പോൺ താരമായി ശ്രദ്ധനേടി

സുഹൃത്തിന്റെ നിർദേശപ്രകാരമാണ് മോഡലിങ്ങിൽ കടക്കുന്നത്. തുടർന്ന് പെന്തൗസ് മാഗസിൻ മോഡലായി. മാഗസിൻ സ്ഥാപകന്റെ നിർദേശപ്രകാരമാണ് തന്റെ പേരിൽ ലിയോൺ എന്ന് കൂടി സണ്ണി ചേർത്തത്. പതിമൂന്നാമത്തെ വയസിലാണ് താൻ ഒരു ബൈസക്ഷ്വലാണെന്ന് സണ്ണി തിരിച്ചറിയുന്നത്. 2016ൽ സ്വന്തം പേരിൽ മൊബൈൽ ആപ് പുറത്തിറക്കി. ആദ്യമായാണ് ഒരു ഇന്ത്യൻ താരത്തിന്റെ പേരിൽ ആപ് പുറത്തിറങ്ങുന്നത്. താനൊരു നാണം കുണുങ്ങിയും സ്വയം ഒതുങ്ങിക്കൂടിയ വ്യക്തിയുമായിരുന്നെന്നും ഇതിൽനിന്നെല്ലാം മാറിയത് 2016ൽ പുറത്തിറങ്ങിയ റയീസ് സിനിമയുടെ പ്രൊമോഷൻ സമയത്താണെന്നും സണ്ണി വെളിപ്പെടുത്തിയിരുന്നു.

പരിഹാസവും വിമർശനങ്ങളും

ആമിർ ഖാനൊപ്പം അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സണ്ണി പറഞ്ഞിരുന്നു. തന്റെ അഭിനയം മെച്ചപ്പെടുത്താൻ ഒരു പരിശീലകനെ സണ്ണി നിയമിക്കുകയും ചെയ്തിരുന്നു. 2009 ജനുവരി 20 നാണ് ഡാനിയേൽ വെബറിനെ സണ്ണി വിവാഹം കഴിക്കുന്നത്. ബേബി എന്നാണ് ഭർത്താവ് സണ്ണിയെ വിളിക്കുന്നത്. 2017ൽ മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസുകാരിയെ സണ്ണിയും ഡാനിയേലും ജീവിതത്തിലേക്ക് ദത്തെടുത്തു. അന്ന് സണ്ണിക്ക് നേരെ വിമർശനങ്ങളുണ്ടായി. പിന്നീട് ഭർത്താവ് ഡാനിയെൽ വെബറിനും സണ്ണിക്കും വാടക ഗർഭധാരണത്തിലൂടെ ഇരട്ട ആൺകുഞ്ഞുങ്ങളുമുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ സണ്ണി ലിയോൺ. ദാമ്പത്യ ജീവിതത്തിന്റെ പതിനൊന്നാം വർഷത്തിൽ എത്തിനിൽക്കുകയാണ്.

സണ്ണിയിലെ വ്യക്തിയേയും ഇഷ്ടപ്പെടുന്ന ആരാധകർ

പോൺ സിനിമകളിലെ താരം എന്ന പേരിലാണ് തുടക്കത്തിൽ സണ്ണിക്ക് ആരാധകരെ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകർ സണ്ണിയെ സ്നേഹിക്കുന്നത് അവരുടെ വ്യക്തിത്വത്തിലെ ​ഗുണങ്ങൾ കൂടി മനസിലാക്കിയതോടെയാണ്. സണ്ണിയെ വിവാഹം ചെയ്തതിന്റെ പേരിൽ ഭർത്താവ് ഡാനിയൽ വെബ്ബറും വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോൾ ഭർത്താവിനെ കുറിച്ചും വിവാഹദിനത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചും കുറിപ്പിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോണി. വിവാഹ വിരുന്ന് നടത്തിയതിന്റെ പണം നൽകാൻ വേണ്ടി ക്ഷണം ലഭിച്ചെത്തിയവർ നൽകിയ സമ്മാന കവറുകളെ വരെ ആശ്രയിക്കേണ്ടി വന്നുവെന്നാണ് സണ്ണി ലിയോണി പറയുന്നത്.

വിവാഹദിനത്തിൽ സംഭവിച്ചത്

'ഞങ്ങളുടെ കൈയ്യിൽ പണം ഇല്ലാതിരുന്ന സമയം... അമ്പതിൽ താഴേ അതിഥികൾ. വിരുന്ന് നടത്തിയതിന്റെ പണമടക്കാൻ വിവാഹ സമ്മാനമായി ലഭിച്ച കവറുകൾ തുറക്കൽ. മൊത്തത്തിൽ അലങ്കോലമായ പൂക്കളുടെ ഡെക്കറേഷൻ. മദ്യപിച്ച് ലക്ക് കെട്ട് മോശം പ്രസംഗം നടത്തിയവർ. വൃത്തിക്കെട്ട ഷീറ്റ് പോലെയുള്ള വിവാഹ കേക്ക്. നമ്മൾ ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓർമപ്പെടുത്തലാണിത്. നമ്മൾ പങ്കുവച്ച സ്നേഹം കൂടാതെ ഇതൊന്നും സാധ്യമായിരുന്നില്ല. ഞങ്ങളുടെ വിവാഹ കഥ എനിക്ക് ഇഷ്ടമാണ്. കാരണം ഇത് നമ്മുടെ വഴിയാണ്. നമ്മൾ ഒരുമിച്ചുള്ള എല്ലാ യാത്രയുമാണ്. വിവാഹ ആശംസകൾ ബേബി' എന്നാണ് സണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നു.

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X