കേരളത്തിനായി 1.3 ടണ്‍ അരിയും പരിപ്പും നല്‍കി സണ്ണി ലിയോണ്‍! ഇനിയും സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം
അപ്രതീക്ഷിതമായി വന്ന പ്രളയക്കെടുതി കാരണം വലിയ നാശനഷ്ടങ്ങളായിരുന്നു കേരളത്തിലുണ്ടായത്. ലക്ഷക്കണക്കിന് ആളുകള്‍ സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയതു നിര്‍മ്മിച്ചു നല്‍കുമെന്നുളള ചിലരുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായിരുന്നു. ദുരന്തബാധിതരെ സഹായിക്കാനായുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സംഭാവനകളായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.
വിവിധ മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം സിനിമാ രംഗത്തുളളവരും പിന്തുണയും സഹായവുമായി എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകവും ബോളിവുഡും കേരളത്തിന് കൈത്താങ്ങായി കൂടെയുണ്ടായിരുന്നു. നടി സണ്ണി ലിയോണ്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുവെന്നുളള വിവരം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. എന്നാല്‍ എത്ര തുക നല്‍കിയെന്നുളള കാര്യം സണ്ണി വെളിപ്പെടുത്തിയിരുന്നില്ല. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്ന തിന്റെ ചിത്രം നടി ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

സണ്ണിയുടെ സഹായം
കേരളത്തിനു വേണ്ടി തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളെല്ലാം എത്തിയ സമയത്തായിരുന്നു സണ്ണിയുടെ സംഭാവനയും വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി സംഭാവന ചെയ്തത് ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. അഞ്ച് കോടി രൂപ കേരളത്തിലെ ജനങ്ങള്‍ക്കായി നടി നല്‍കിയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സണ്ണിയെ ഇഷ്ടമില്ലാത്തവര്‍ പോലും ഈ തീരുമാനത്തിന് ശേഷം നടിയെ അഭിനന്ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാം നടിയെ പുകഴ്ത്തികൊണ്ട് എല്ലാവരും കമന്റുകള്‍ ഇട്ടിരുന്നു.

എത്രയെന്ന് വെളിപ്പെടുത്തിയില്ല
എന്നാല്‍ സണ്ണി അഞ്ച് കോടിയാണ് നല്‍കിയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. സംശയം തീര്‍ക്കാനായി സണ്ണിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം എല്ലാവരും തപ്പിനോക്കിയിരുന്നു. എന്നാല്‍ നടിയുടെ പോസ്റ്റുകള്‍ ഒന്നും കാണാഞ്ഞതിനാല്‍ ഇതു വെറും ഗോസിപ്പ് മാത്രമാണോയെന്ന സംശയം എല്ലാവരിലുമുണ്ടായി. എന്നാല്‍ സണ്ണിയുടെ ഓഫീസ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു

ആരാധകര്‍ തിരക്കിയ കാര്യം
കേരളത്തിനുളള സഹായം എത്രയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലായെന്നായിരുന്നു നടിയുടെ ഓഫീസ് വെളിപ്പെടുത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് നടി സംഭാവന ചെയ്ത കാര്യം സത്യമാണെന്നും എന്നാല്‍ അത് എത്രയാണെന്ന കാര്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലായെന്നും സണ്ണിയുടെ ഓഫീസ് അറിയിച്ചിരുന്നു. അതേ സമയം നടി അഞ്ച് കോടി തന്നെയാണ് നല്‍കിയതെന്ന് ഒരുവിഭാഗം ആളുകള്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു

പുതിയ പോസ്റ്റ്
ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പം ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്ന ചിത്രം സണ്ണി ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തോടൊപ്പം കേരളത്തെ സഹായിക്കുന്നതിലുളള സന്തോഷവും പങ്കുവെച്ചുകൊണ്ടാണ് സണ്ണി എത്തിയിരുന്നത്. കേരളത്തിനായി ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്ലെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് സണ്ണി എത്തിയിരുന്നത്.

സണ്ണി പറഞ്ഞത്
കേരളത്തിനു വേണ്ടി ഇനിയും സഹായങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നത്. സണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ: 1200 കിലോ അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറെയാളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് വേണ്ടി കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. മനുഷ്വത്വത്തിന്റെ ആര്‍ദ്രമായൊരു മുഖം കണ്ടു. കേരളത്തിനായി ജുഹുവിലെ ബിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി.സണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സണ്ണിയും ഭര്‍ത്താവും
സണ്ണിയോടൊപ്പം ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എല്ലാം പങ്കാളിയാവാറുണ്ടായിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം വലിയ സഹായങ്ങളാണ് നടി ചെയ്യാറുളളത്. കേരളത്തിലെ പ്രളയ ബാധിതര്‍ക്കുളള സണ്ണിയുടെ സഹായം വലിയ കൈത്താങ്ങായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











