സണ്ണി ലിയോണിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് മാനേജര്‍; പ്രതികാരം ഉടനുണ്ടാവുമെന്ന് നടിയും, വീഡിയോ വൈറല്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളിലെ നായികയായിരുന്ന കാലത്താണ് സണ്ണി ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ അതില്‍ നിന്നും മാറി ബോളിവുഡ് സിനിമയിലേക്ക് ചുവടുവെച്ചതോടെയാണ് നടിയുടെ ജീവിതം തന്നെ മാറിയത്. ഇപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെ സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് താരം.
തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സണ്ണി ലിയോണ്‍ പങ്കുവെക്കാറുള്ളത്. എന്നാല്‍ ഏറ്റവും പുതിയതായി ഒരു പ്രതികാരത്തിന്റെ കഥയും പറഞ്ഞാണ് നടി വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ സണ്ണിയെ ഒരാള്‍ പിടിച്ച് സ്വിമിങ് പൂളിലേക്ക് തള്ളിയിടുന്നതാണ് കാണിക്കുന്നത്. വീഡിയോയ്ക്ക് സണ്ണി കൊടുത്ത ക്യാപ്ഷനാണ് രസകരം.

സണ്ണി ലിയോണ്‍ തന്റെ സഹായികളോടൊപ്പം ഒരു സ്വിമിങ് പൂളിന്റെ സൈഡിലൂടെ നടന്ന് വരുന്നതാണ് വീഡിയോയിലുള്ളത്. ഇടയ്ക്ക് വെള്ളത്തില്‍ കാലൊക്കെ നനഞ്ഞ് വരികയായിരുന്ന സണ്ണിയെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ വെള്ളത്തിലേക്ക് തള്ളിയിട്ടു. അപ്രതീക്ഷിതമായിട്ടുള്ള ആക്രമണത്തില്‍ പകച്ച് പോയ നടി വെള്ളത്തില്‍ വീണ ഉടനെ കരയാനും ബഹളമുണ്ടാക്കാനും തുടങ്ങി. എന്റെ അടുത്ത് നീ എന്താണ് ചെയ്തതെന്ന് നടി ചോദിക്കുമ്പോള്‍ ഇതന്റെ പ്രതികാരം ആണെന്നും അയാള്‍ പറയുന്നുണ്ട്.

എന്നാല്‍ കാലില്‍ കിടന്ന ചെരുപ്പുകള്‍ ഊരി എറിഞ്ഞും വെള്ളം തെറിപ്പിച്ചുമൊക്കെ സണ്ണി തന്റെ പ്രതിഷേധം അദ്ദേഹത്തെ അറിയിക്കുന്നുണ്ട്. മാത്രമല്ല കൂടെയുണ്ടായിരുന്നവരുടെ സഹായത്തോടെ നടി വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറി. അതേ സമയം 'ഇതിനുള്ള പണി തിരിച്ച് കിട്ടുമെന്നും ഞാനും പ്രതികാരം ചെയ്യുമെന്നുമാണ്' വീഡിയോയ്ക്ക് ക്യാപ്ഷനായി സണ്ണി എഴുതിയത്.

സണ്ണി ലിയോണിന്റെ മാനേജരായ സണ്ണി രജനിയാണ് നടിയെ സ്വീമിങ് പൂളിലേക്ക് തള്ളിയിട്ടത്. അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് പ്രതികാരം തിരിച്ചും കിട്ടുമെന്ന് നടി ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും വളരെ കൂളായി പെരുമാറിയ നടിയുടെ സ്വഭാവത്തെ കുറിച്ചാണ് ആരാധകര്‍ക്ക് അത്ഭുതം. കൂടെയുള്ളവരെ അത്രയധികം ഹാപ്പിയാക്കാനും അവരുടെ കൂടെ കുസൃതികള്‍ ഒപ്പിക്കാനുമൊക്കെ സണ്ണി ശ്രമിക്കാറുണ്ട്.

സണ്ണി ലിയോണിനെ കുറിച്ചുള്ള ചെറിയ കാര്യം പോലും വൈറലാവുന്ന സ്ഥലമാണ് കേരളം. 2019 ല്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സണ്ണി മലയാളത്തിലേക്ക് എത്തിയിരുന്നു. അന്ന് ഹിറ്റായ ഐറ്റം സോംഗ് ആണ് നടി ചെയ്തത്. ഇനി രംഗീല എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി അഭിനിക്കുകയാണ്. ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ വീരമ്മദേവി എന്ന സിനിമയിലൂടെ തമിഴിലേക്കം സണ്ണി ലിയോണ്‍ നായികയായി എത്തും. തമിഴില്‍ ഒന്നിലധികം ചിത്രങ്ങളാണ് നടിയുടേതായി വരാനിരിക്കുന്നത്.
സണ്ണി ലിയോൺ പങ്കുവെച്ച വീഡിയോ കാണാം


Click it and Unblock the Notifications











