»   » വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട സണ്ണി ലിയോണ്‍ പറയുന്നത് എന്താണെന്നറിയാമോ?

വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട സണ്ണി ലിയോണ്‍ പറയുന്നത് എന്താണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണും ഭര്‍ത്താവും ഇന്നലെ മരണം മുഖമുഖം കണ്ടതിന്റെ ഞെട്ടലിലാണ്. ഇരുവരും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം മോശം കാലവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ എല്ലാവരും അപകടത്തില്‍ നിന്നും പരിക്കേല്‍ക്കാതെ തന്നെ രക്ഷപ്പെടുകയായിരുന്നു.

ഇത്തവണ മമ്മുക്കയുടെ ആക്ഷന്‍ രംഗം തിയറ്ററുകള്‍ കീഴടക്കും! സിനിമ മോഹന്‍ലാലിനെ തോല്‍പ്പിക്കുമോ ?

മുംബൈയിലെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സണ്ണി അപകടത്തില്‍ പെട്ടത്. അപകടത്തിന് ശേഷം സണ്ണി തന്നെയാണ് ട്വിറ്ററിലുടെ വാര്‍ത്ത പുറത്ത് വിട്ടത്. അപകടത്തിന് ശേഷം സണ്ണിയുടെ പ്രതികരണം എന്താണെന്നറിയണോ ?

സണ്ണിയ്ക്കുണ്ടായ അപകടം

ഇന്നലെ വൈകുന്നേരമായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവും അപകടത്തില്‍ പെടുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേല്‍ക്കാതെ തന്നെ രക്ഷപ്പെടുകയും ചെയ്തു.

അപകട കാരണം

മോശം കാലവസ്ഥയെ തുടര്‍ന്നായിരുന്നു സണ്ണി സഞ്ചരിച്ച വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും തങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടകാര്യം ഇന്‍സ്റ്റാഗ്രാമിലുടെ വീഡിയോയായി നടി തന്നെ പുറത്ത് വിട്ടിരിക്കുയാണ്.

ദൈവത്തിന് നന്ദി

എന്റെ വിമാനം മോശം കാലവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീണിരിക്കുകയാണെന്നും എന്നാല്‍ കുഴപ്പം ഒന്നുമില്ലാതെ എല്ലാവരും രക്ഷപ്പെട്ടിരിക്കുകയാണ്. ജീവന്‍ തിരിച്ചു തന്നതിന് ദൈവത്തിന് നന്ദി പറയുകയാണ് സണ്ണിയും ഭര്‍ത്താവും.

വീട്ടിലേക്ക് പോവുകയാണ്

അപകടത്തിന് ശേഷം ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു പോവുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കുകയാണെന്നും സണ്ണി ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

പൈലറ്റുമാരുടെ കഴിവ്

അപകടത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടതിന് കാരണം പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലാണെന്നും അവര്‍ വലിയ കാര്യമാണ് ചെയ്തിരിക്കുന്നതെന്നും സണ്ണി പറയുന്നു.

English summary
Sunny Leone Sharing the experience of the Air Crash Scare In Maharashtra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam