നടി സുസ്മിത സെന്നിന് ലഭിച്ച പ്രണയലേഖനം! കത്ത് പുറത്ത് വിട്ട് സുസ്മിതയ്ക്ക് പറഞ്ഞ കാര്യങ്ങള്‍ വൈറൽ

ലോക്ഡൗണ്‍ ആയതോടെയാണ് ബോളിവുഡ് നടി സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും താരങ്ങള്‍ കാര്യമായി വെളിപ്പെടുത്തലുകളൊന്നും നടത്തിയിരുന്നില്ല. ഇപ്പോഴിതാ തനിക്കൊരു പ്രണയ ലേഖനം കിട്ടിയതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

രസകരമായ കാര്യം ഇത്തവണ കാമുകന്‍ റോഹ്മാന്‍ ഷോവല്‍ അല്ല ഈ ലവ് ലെറ്റര്‍ കൊടുത്തിരിക്കുന്നത്. ഇത് ഒരു ആരാധകന്‍ സുസ്മതിയോടുള്ള സ്‌നേഹം പറഞ്ഞ് കൊണ്ട് എഴുതിയതായിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ ചിത്രം പങ്കുവെച്ച് കൊണ്ട് അതിന് പിന്നിലെ കാര്യങ്ങളും സുസ്മിത എഴുതിയിരുന്നു.

susmita-sen

ഒരു വെള്ള പേപ്പറില്‍ 'സുസ്മിത സെന്‍ ഐ ലവ് യു' എന്ന് മാത്രമായിരുന്നു ഒരു ആരാധകന്‍ എഴുതിയിരുന്നത്. 'ഏറ്റവും മികച്ചൊരു പ്രണയലേഖനം. വര്‍ഷങ്ങളായി എന്റെ എല്ല ആരാധകരില്‍ നിന്നും സ്‌നേഹവും അനുഗ്രഹങ്ങളും കിട്ടി കൊണ്ടിരിക്കുന്ന ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തരത്തില്‍ പഴയ രീതിയില്‍ കൈയക്ഷരത്തില്‍ എഴുതിയ കത്താണിത്.

എനിക്ക് വേണ്ടി കിട്ടിയിരുന്ന എല്ലാ കത്തുകളും ഞാന്‍ വായിച്ചിട്ടുണ്ട്. സാധാരണ ഇത് വികാരങ്ങളുടെ കുത്തൊഴുക്കാണ് ഇതിലൂടെ ലഭിക്കുന്നത്. സ്‌നേഹത്തിന്റെ ശക്തി കൊണ്ട് പേജ് മുഴുവന്‍ നിറയും. എന്നിരുന്നാലും ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെയൊരു കത്ത് ലഭിക്കുന്നത്. അത് വായിക്കാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളു. എങ്കിലും ലാളിതമായത് കൊണ്ട് എന്റെ ജീവിതകാലം മുഴുവന്‍ പ്രതിധ്വനിക്കും എന്നും സുസ്മിത ക്യാപ്ഷനായി എഴുതി. ഒപ്പം കത്തിന് മറുപടി ഐ ലവ് യു ടൂ എന്നും സുസ്മിത എഴുതിയിരിക്കുകയാണ്.

susmita-sen

2018 ലായിരുന്നു സുസ്മിതയും മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന റോഹ്മാനുമായി പ്രണയത്തിലാവുന്നത്. അതിന് മുന്‍പ് വരെ റിനി, അലീഷ, എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു സുസ്മിത. മക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ സുസ്മിതയ്‌ക്കൊപ്പം റോഹ്മാനും പോവാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. അതുപോലെ സുസ്മിതയുടെ കുടുംബത്തിലെ ചടങ്ങുകള്‍ക്കും റോഹ്മാന്‍ എത്താറുണ്ടായിരുന്നു.

1994 ല്‍ ഫെമിന മിസ് ഇന്ത്യ കീരിടം സ്വന്തമാക്കിയതിന് പിന്നാലെ സുസ്മിത മിസ് യൂണിവേഴ്‌സ് മത്സരത്തിലും പങ്കെടുത്തിരുന്നു. മിസ് വേള്‍ഡ് കൂടി ആയതോടെയാണ് സുസ്മിതയെ തേടി സിനിമയിലേക്കുള്ള അവസരങ്ങള്‍ വരുന്നത്. ദസ്റ്റക് എന്ന ചിത്രത്തിലാണ് ആദ്യമായി സുസ്മിത അഭിനയിക്കുന്നത്. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലഭിച്ചത്. 2010 ലാണ് അവസാനമായി അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X