For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞാല്‍ നിങ്ങള്‍ സൂം ചെയ്ത് ഫോട്ടൊയെടുക്കും! തുറന്നടിച്ച് സ്വര ഭാസ്‌ക്കര്‍

    By Midhun
    |

    ബോളിവുഡില്‍ ഗ്ലാമര്‍ റോളുകളിലൂടെ ശ്രദ്ധേയയായ താരമാണ് സ്വര ഭാസ്‌ക്കര്‍. തനു വെഡ്സ് മനു എന്ന കങ്കണ റാവത്ത് ചിത്രത്തിലൂടെയാണ് സ്വര ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ കങ്കണയുടെ കൂട്ടുകാരിയായ പായല്‍ എന്ന കഥാപാത്രത്തെയായിരുന്നു സ്വര അവതരിപ്പിച്ചിരുന്നത്. ഗ്ലാമര്‍ പരിവേഷമുളള റോളുകളിലൂടെയായിരുന്നു സ്വര കൂടുതലായും ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    കലിപ്പ് ലുക്കില്‍ മമ്മൂക്കയുടെ ഡെറിക്ക് എബ്രഹാം! വൈറലായി അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റര്‍!

    സ്വര പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വീരേ ദി വെഡ്ഡിംഗ്. ചിത്രത്തില്‍ കരീന കപൂര്‍, സോനം കപൂര്‍ എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്. ശശാങ്ക് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    swara  bhaskar

    അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ഗ്ലാമര്‍ വേഷത്തിലെത്തിയ സ്വരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചായിരുന്നു സ്വര പ്രൊമോഷന്‍ പരിപാടിക്കെത്തിയിരുന്നത്. വീഡിയോ വൈറലായതോടെ അതില്‍ അമര്‍ഷം രേഖപ്പെടുത്തി നടി പിന്നീട് രംഗത്തെത്തിയിരുന്നു.

    swara  bhaskar

    കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് നടി രംഗത്ത് എത്തിയിരുന്നത്. പത്ര സമ്മേളനത്തിന് ഇരുന്നതിനു ശേഷം മാനേജരെ വിളിച്ച് തന്റെ വസ്ത്രം ശരിയിട്ടാണോ ഇരിക്കുന്നതെന്ന് നോക്കാന്‍ ആവശ്യപ്പെട്ട നടി തുടര്‍ന്ന്‌ വസ്ത്രങ്ങള്‍ നേരെയല്ലെങ്കില്‍ ഇവര്‍ അതിലേക്ക് സൂം ചെയ്യുമെന്നും തന്റെ ചിത്രങ്ങള്‍ എടുക്കുമെന്നും പരിഹാസ രൂപേണ ക്യാമറാമാന്‍മാരെ നോക്കി പറഞ്ഞു.

    swara  bhaskar

    "അവളുടെ വസ്ത്രത്തിന് ഇറക്കം കുറവാണ്. പക്ഷേ ക്യാമറയിലെ സൂ ലെന്‍സിന് വേഗത പോര' ഇങ്ങനെയാണ് നിങ്ങളില്‍ പലരും ചിന്തിക്കുന്നത്. പിന്നീട് ഇത്തരം ചിത്രങ്ങളെടുത്ത് അമ്പരപ്പിക്കുന്ന വീഡിയോ, ഞെട്ടിക്കുന്ന ചിത്രങ്ങള്‍ എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ വൈറലാക്കും, സ്വര മാധ്യമങ്ങള്‍ക്കെതിരെ പറഞ്ഞു. നിങ്ങള്‍ ഇത്തരത്തില്‍ എത്ര വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്ന സ്വരയുടെ ചോദ്യത്തിന് ഇതൊക്കെ എന്റര്‍ടെയ്ന്‍മെന്റ് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നാല്‍ വൃത്തിക്കെട്ട വാര്‍ത്തകളല്ലായെന്ന് സ്വര തിരിച്ച് മറുപടി നല്‍കി.

    ഇത് പൊളിക്കും! 'ജോണി ജോണി യെസ് അപ്പ'യുമായി ചാക്കോച്ചന്‍ എത്തുന്നു!!

    മഹാനടിയുടെ വിജയം! കീര്‍ത്തിയെ ആദരിച്ച് ആന്ധ്രാ മുഖ്യമന്ത്രി! ചിത്രങ്ങള്‍ വൈറല്‍! കാണൂ

    English summary
    actress swara bhaskar criticized media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X