സോപ്പിന്റെ പരസ്യത്തില്‍ കുളിപ്പിക്കേണ്ടി വന്നു, നാല് വയസുകാരനെ വിമർശിച്ച നടിയ്‌ക്കെതിരെ പൊങ്കാല

താരങ്ങളുടെ സംസാരത്തില്‍ നിന്നോ പ്രവര്‍ത്തിയില്‍ നിന്നോ പ്രേക്ഷകര്‍ക്ക് നീരസമുണ്ടാക്കുന്ന കാര്യം ഉണ്ടായാല്‍ അത് സോഷ്യല്‍ മീഡിയയുടെ പൊങ്കാലയ്ക്ക് കാരണമാകും. ഇപ്പോള്‍ ബോളിവുഡ് നടി സ്വാര ഭാസ്‌കറിനെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ന്നത്. ഒരു ചാറ്റ് ഷോ യില്‍ സംസാരിക്കവേ ചലച്ചിത്ര മേഖലയിലെ തുടക്കകാലത്ത് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ നാല് വയസുകാരനൊപ്പമുള്ള അനുഭവമായിരുന്നു നടി തുറന്ന് പറഞ്ഞത്.

swara-bhaskar

അബീഷ് ഷോ എന്ന പരിപാടിയില്‍ കുനാര്‍ കര്‍മ, അബീഷ് എന്നിവരോടാണ് രസകരമായ രീതിയില്‍ പഴയ അനുഭവം സ്വാര വെളിപ്പെടുത്തിയത്. കരിയര്‍ തുടങ്ങിയപ്പോള്‍ തന്നെ കുട്ടി എന്നെ ആന്റി എന്നാണ് വിളിച്ചത്. ഇതോടെ ഷൂട്ടിന്റെ സമയം മുഴുവന്‍ ഞാന്‍ നിരാശയിലായിരുന്നു. ആന്റി എന്നുള്ള വിളി എന്നെ കൂടുതല്‍ പ്രകോപിതയാക്കി എന്നും സ്വാര പറയുന്നു.

അടിസ്ഥാനപരമായി കുട്ടികള്‍ ചെകുത്താന്‍മാരാണെന്നും സോപിന്റെ പരസ്യത്തിന്റെ ഭാഗമായി കുട്ടിയെ കുളിപ്പിക്കേണ്ട ഉത്തരവാദിത്വവും തനിക്ക് വന്നിരുന്നെന്നും നടി സൂചിപ്പിച്ചു. സ്വരയുടെ വാക്കുകള്‍ കാട്ടൂതീ പോലെ പ്രചരിച്ചതോടെ സ്വാരയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. സ്വാര ആന്റി എന്ന ഹാഷ് ടാഗോട് കൂടി നിരവധി ആളുകള്‍ രംഗത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X