പണിയില്ലാതിരുന്ന ചിലർക്ക് ജോലി കൊടുക്കാൻ സാധിച്ചതിൽ സന്തോഷം, വിമർശകർക്ക് മറുപടിയുമായി നടി

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ വെളളിത്തിരയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് തപ്സി പന്നു . കഥാപാത്രങ്ങൾ പോലെ യഥാർഥ ജീവിതത്തിലും തപ്സി ബോൾഡാണ്. തനിയ്ക്ക് പറയാനുള്ളത് ആർക്ക് മുന്നിലും തുറന്ന് പറയാൻ താരം ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് താരത്തിനെതിര രൂക്ഷ വിമർശനം ഉയരുകയാണ്. നടിയുടെ പുതിയ ചിത്രമായ തപ്പട് ബഹിഷ്കരിക്കാനുളള ആഹ്വാനം സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുകയാണ്.

 Taapsee pannu

എന്നാൽ ഇതൊന്നു നടിയെ യാതൊരു രീതിയിൽ പോലും ബാധിച്ചിട്ടില്ല. വിമർശകർക്ക് ചുട്ട മറുപടിയാണ് താരം നൽകിയിരിക്കുന്നത്. '' സോഷ്യൽ മീഡിയയിൽ ജോലിയില്ലാത്ത ചില ആളുകൾക്ക് ജോലി നൽകാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഞാൻ കൂടുതൽ പ്രാധാന്യം നൽകാറില്ല. അതുകൊണ്ട് എനിയ്ക്ക് അത്രയെ പറയാനുള്ളൂ എന്ന് തപ്സി വ്യക്തിമാക്കി.

സിനിമയെ കുറിച്ചും താരം പറയുന്നുണ്ട്. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ല. അതിനു താൻ ശ്രമിക്കുന്നില്ലെന്നും തപ്സി കൂട്ടിച്ചേർത്തു. മുൽക്, ആർട്ടിക്കിൾ 15 എന്നീ ചിത്രങ്ങൾക്ക് ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് തപ്പട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X