ആരും ടിക്കറ്റിന്റെ കാശ് തിരികെ ചോദിച്ചില്ല, അത് തന്നെ ഭാഗ്യം, കോമഡി ഫലിച്ച സന്തോഷത്തില്‍ തപ്‌സി

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് ബോളിവുഡ് സിനിമയിലേക്ക് കടന്ന തപ്‌സി പന്നു, വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിലൂടെ താരത്തിന്റെ കരിയര്‍ ഗ്രാഫ് മാറി മറിയുകയായിരുന്നു. ഇപ്പോള്‍ ബോളിവുഡ് സിനിമകള്‍ക്കൊപ്പം സൗത്ത് ഇന്ത്യന്‍ സിനിമകളിലും ശ്രദ്ധ ചെലുത്തുകയാണ് തപ്‌സി.

അതിന് ഇടയിലിതാ താരത്തിന്റെ പുതിയ ഉദ്ദ്യമം. ആദ്യമായ സ്റ്റേജില്‍ സ്റ്റാന്റ് അപ് കോമഡി അവതരിപ്പിച്ച് വിജയിച്ച സന്തോഷത്തിലാണ് തപ്‌സി പന്നു. അതിന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചു. വേദിയില്‍ വന്നു നിന്നപ്പോഴുള്ള ഫോട്ടോ സഹിതമാണ് തപ്‌സി അനുഭവം പങ്കുവച്ചിരിയ്ക്കുന്നത്.

taapseepannu

ജീവിതത്തില്‍ ആദ്യമായി ഒരു സ്റ്റേജില്‍ സ്റ്റാന്റ് അപ് കോമഡി അവതരിപ്പിയ്ക്കുമ്പോള്‍ വളരെ അധികം പേടിയോടെയാണ് തപ്‌സി വന്നു കയറിയതത്രെ. എന്റെ നര്‍മ്മ രസങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുമായി പൊരുത്തപ്പെടുന്നതില്‍ എനിക്ക് വളരെ അധികം സന്തോഷം തോന്നി. വിലമതിക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത്. ഒരു പ്രധാന കാര്യം എന്താണെന്നു വച്ചാല്‍, ആരും ടിക്കറ്റിന്റെ പണം തിരികെ ചോദിക്കാത്തത് തന്നെയാണ്- തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ലൈംഗിക ആരോപണത്തിന് വിധേയനായ സംവിധായകന്‍ അനുരാഗ് കുശ്യപിനെ പിന്തുണച്ചതിന്റെ പേരില്‍ തപ്‌സിയ്ക്ക് നേരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുകൊണ്ടിരിയ്ക്കുകയാണ്. പായല്‍ ഘോഷാണ് കുശ്യപിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്.

എന്നാല്‍ തനിക്ക് അനുരാഗ് കുശ്യപിനെ അടുത്തറിയാമെന്നും അത്തരമൊരു മോശം പെരുമാറ്റം അദ്ദേഹത്തില്‍ നിന്നും ഉണ്ടാവില്ല എന്നുമാണ് തപ്‌സി പറഞ്ഞത്. അന്വേഷണത്തില്‍ അനുരാഗ് കുശ്യപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹവുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് വിമര്‍ശകരോട് പ്രതികരിക്കവെ തപ്‌സി പറഞ്ഞിരുന്നു.

Recommended Video

Marakkar Arabikadalinte Simham wont release in OTT Platforms

നിലവില്‍ വിജയ് സേതുപതി നായകനായി എത്തുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് തപ്‌സി. സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവര്‍ക്കും ഇരട്ട വേഷമാണ്. ജയം രവിയെ നായകനാക്കി അഹമ്മദ് ഒരുക്കുന്ന ജന ഗണ മനയാണ് തപ്‌സിയുടെ മറ്റൊരു ചിത്രം. രണ്ടും സൗത്ത് ഇന്ത്യന്‍ സിനിമകളാണെന്ന പ്രത്യേകതയുണ്ട്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഗെയിം ഓവര്‍ എന്ന സിനിമയിലെ പ്രകടനത്തിന് തപ്‌സി പ്രശംസകള്‍ നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X