അദ്ദേഹം ഒരു പുരുഷനാണ്; പുരുഷന് മാത്രമേ അത് സാധിക്കൂ; കാമുകനെക്കുറിച്ച് തപ്സി പന്നു

താര കുടുംബങ്ങൾ വാഴുന്ന ബോളിവുഡിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് തപ്സി പന്നു. അഭിപ്രായങ്ങൾ തുറന്ന് പറയാൻ തപ്സി മടിക്കാറില്ല. ബി ടൗണിലെ സ്വജപക്ഷപാതം തന്റെ കരിയറിനെ ബാധിച്ചതിനെക്കുറിച്ച് നടി ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകളിലാണ് തപ്സി കരിയറിലെ തുടക്ക കാലത്ത് അഭിനയിച്ചിരുന്നത്. എന്നാൽ നായികയായെത്തിയ സിനിമകൾ പരാജയപ്പെട്ടതോടെ ഭാ​ഗ്യമില്ലാത്ത നായികയെന്ന പേര് തെന്നിന്ത്യൻ സിനിമാ ലോകത്ത് തപ്സിക്ക് വന്നു.

പിന്നീടാണ് പിങ്ക് എന്ന സിനിമയിൽ ബോളിവുഡിൽ തപ്സി ശ്രദ്ധ നേടുന്നത്. കൂടുതലും നായിക പ്രാധാന്യമുള്ള വേഷങ്ങളാണ് തപ്സി ചെയ്തിട്ടുള്ളത്. അടുത്തിടെയാണ് തപ്സി വിവാഹതയാകാൻ ഒരുങ്ങുന്നെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പരന്നത്. ​ഇതേക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ തപ്സി തയ്യാറായില്ല. ബാഡ്മിന്റൺ പ്ലേയർ മതിയാസ് ബോ ആണ് തപ്സിയുടെ പങ്കാളി. വർഷങ്ങളായി ഇവർ പ്രണയത്തിലാണ്. പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് തപ്സിയിപ്പോൾ.

Taapsee Pannu  Mathias Boe

മതിയാസിനെ പോലെ ഒരു പങ്കാളിയെ ലഭിക്കാൻ തനിക്കേറെ കാത്തിരിക്കേണ്ടി വന്നെന്ന് തപ്സി പറയുന്നു. സിനിമാ രം​ഗത്തേക്ക് വന്നത് മുതൽ തന്റെ കാമുകൻ മതിയാസ് ബോ ആണെന്നും തപ്സി വ്യക്തമാക്കി. അതിന് കാരണം അദ്ദേഹം ഒരു പുരുഷനാണ്, ഒരു കുട്ടിയല്ല. ഇവ തമ്മിൽ വലിയ അന്തരമുണ്ടെന്നും തപ്സി വ്യക്തമാക്കി. ഒരു പുരുഷന് മാത്രമേ തനിക്കൊപ്പം ഇൻസെക്യൂരിറ്റിയില്ലാതെ നിൽക്കാൻ പറ്റൂയെന്നും തപ്സി പറഞ്ഞു.

ഇൻസെക്യൂരിറ്റിയുള്ള കാമുകനൊപ്പമുള്ള ബന്ധം തനിക്ക് പറ്റില്ലെന്നും തപ്സി പറയുന്നു. തന്നെ മാത്രമല്ല അത് ബാധിക്കുക, എന്റെ കുടുംബത്തെയും എല്ലാവരെയും അത് ബാധിക്കും. ദിവസേനയുള്ള ജോലിയെ ബാധിക്കും. എന്നോടും എന്റെ മനസിനോടും അങ്ങനെ ഞാൻ ചെയ്യില്ലെന്നും തപ്സി പന്നു വ്യക്തമാക്കി. വിവാഹത്തെക്കുറിച്ച് വന്ന അഭ്യൂഹങ്ങളോടും തപ്സി പ്രതികരിച്ചു. ശരിയായ സമയം വന്നാൽ ഇതേക്കുറിച്ച് ഔദ്യോ​ഗികമായി താൻ അറിയിക്കുമെന്ന് തപ്സി പന്നു പറഞ്ഞു.

Taapsee Pannu

സ്വകാര്യ ജീവിതം വലിയ തോതിൽ വാർത്തയാകുന്നതിനോട് തപ്സിക്ക് താൽപര്യമില്ല. ഡങ്കിയാണ് തപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാൻ നായകനായ സിനിമ സംവിധാനം ചെയ്തത് രാജ്കുമാർ ഹിരാനിയാണ്. ഷാരൂഖ് ഖാനൊപ്പം തപ്സി ആദ്യമായി അഭിനയിച്ച സിനിമയാണിത്. നടനോ‌ടൊപ്പമുള്ള അനുഭവങ്ങൾ തപ്സി നേരത്തെ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ യഥാർത്ഥ ജെന്റിൽമാനാണ്.

സെറ്റിലെ സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറും. അവർ കംഫർട്ടബിൾ ആണെന്ന് ഉറപ്പ് വരുത്തും. ഷൂട്ടിം​ഗില്ലാത്ത സമയങ്ങളിൽ ഷാരൂഖ് പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും അതിൽ നിന്നും പഠിക്കുകയുമാണ് താൻ ചെയ്തതെന്ന് തപ്സി വ്യക്തമാക്കി. തപ്സിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഹസീൻ ദിൽറുബ 2 ഉൾപ്പെ‌ടെയുള്ള സിനിമകളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X