സിനിമയുടെ വിജയം നോക്കി ലാഭ വിഹിതം വാങ്ങുക; പ്രതിഫലം വാങ്ങുന്നതിൽ പുതിയ ആശയവുമായി തപ്സി

ബോളിവുഡിലെ മുൻനിര നായികയാണ് തപ്സി പന്നു. കരിയറിൽ പല പരീക്ഷണ ചിത്രങ്ങളുടെയും ഭാ​ഗമാവുന്ന തപ്സിക്ക് ​ഗെയിം ചേഞ്ചർ എന്ന വിശേഷണവും ഉണ്ട്. ഥപ്പഡ്, മൻമരസിയാൻ, ലൂപ് ലപേട്ട, രശ്മി റോക്കറ്റ്, ബഡ്ല, സബാഷ് മിതു, നാം ശബാന, പിങ്ക്, ചശ്മ ബദൂർ, ഹസീൻ ദിൽറുബ തുടങ്ങി നിരവധി സിനിമകളിൽ തപ്സി ഇതിനകം ചെയ്തു.

തെന്നിന്ത്യയിൽ 15 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിങ്ക് എന്ന സിനിമയ്ക്ക് ശേഷമാണ് തപ്സി ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

മുൻനിര നായിക നടി ആണെങ്കിലും ഇൻഡസ്ട്രിക്കകത്തെ അപ്രിയ സത്യങ്ങൾ തുറന്നു പറയാൻ തപ്സി മടിക്കാറില്ല. സിനിമകളിലെ സെക്സിസം, പ്രതിഫലത്തിലെ വേർതിരിവ്, ബോളിവുഡിലെ സ്വജനപക്ഷപാതം തുടങ്ങി നിരവധി വിഷയങ്ങളിൽ തപ്സി ഇതിനകം തന്റെ വിമർശനം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പ്രതിഫലം കൈപ്പറ്റുന്നതിൽ അഭിനേതാക്കൾ പിന്തുടരേണ്ട പുതിയ രീതിയെക്കുറിച്ചാണ് തപ്സി സംസാരിക്കുന്നത്. ഒരു സിനിമയ്ക്ക് ഒപ്പു വെക്കുമ്പോൾ തന്നെ പ്രതിഫലം ഉറപ്പിക്കാതെ സിനിമയുടെ വിജയം നോക്കി ലാഭവിഹിതം വാങ്ങുക എന്നതാണ് തപ്സി മുന്നോട്ട് വെക്കുന്ന രീതി.

taapsee

തെലുങ്കിൽ താനിങ്ങനെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും തപ്സി പറയുന്നു. അവ മികച്ച കൺസപ്റ്റുള്ള സിനിമകളായിരുന്നു. പണമുണ്ടാക്കി. എനിക്ക് അതിന്റെ ഷെയർ ലഭിച്ചു. അവരെന്റെ സുഹൃത്തുക്കൾ ആയിരുന്നു. അതിനാൽ സുതാര്യമായ ഇടപാടായിരുന്നു അതെന്നും തപ്സി പറയുന്നു.

ഇൻസ്ട്രിയുടെ സാമ്പത്തിക നേട്ടത്തിനും ഇതണ് നല്ലതെന്ന് താപ്സി ചൂണ്ടിക്കാട്ടി. സിനിമയുടെ വിജയ പരാജയത്തിന് മുമ്പേ തങ്ങളുടെ താരമൂല്യം നോക്കി അഭിനേതാക്കൾ പ്രതിഫലം കെെപറ്റുന്നത് കുറയുമെന്ന് തപ്സി അഭിപ്രായപ്പെടുന്നു.

taapsee

ദൊബാരയാണ് തപ്സിയുടെ ഏറ്റവും ഒടുവിലായി റിലീസായ സിനിമ. അനുരാ​ഗ് കശ്യപാണ് ചിത്രത്തിന്റെ സംവിധായകൻ. മൻമരസിയാന് ശേഷം തപ്സിയും അനുരാ​ഗും ഒന്നിക്കുന്ന സിനിമയാണ് ദൊബാര. മിറേജ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് ദൊബാര. നേരത്തെ ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിലുൾപ്പെടെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന് മുമ്പ് റിലീസായ തപ്സി ചിത്രം സബാഷ് മിതു വലിയ വിജയമായിരുന്നില്ല. വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ബയോപിക്കായിരുന്നു സബാഷ് മിതു. തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രം കഴിഞ്ഞ ദിവസത്തെ ഒടിടി റിലീസിലൂടെ ശ്രദ്ധ നേടുന്നുണ്ട്.

More from Filmibeat

Read more about: taapsee pannu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X